സംസ്‌ഥാന സർക്കാർ പ്രവാസികളോടുള്ള കൊടും ക്രൂരത അവസാനിപ്പിക്കണം: ബിജെപി

ലോകത്തെവിടെയുമുള്ള പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ 'വന്ദേ ഭാരത് മിഷൻ ' വഴി പരിശ്രമിക്കുമ്പോൾ കേരളം പ്രവാസികളോട്‌ ക്രൂരതയാണ് കാണിക്കുന്നത്.   

Last Updated : Jun 20, 2020, 02:38 PM IST
സംസ്‌ഥാന സർക്കാർ പ്രവാസികളോടുള്ള കൊടും ക്രൂരത അവസാനിപ്പിക്കണം: ബിജെപി

പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ പരിശ്രമിക്കുമ്പോൾ അതിനെ തുരങ്കം വയ്ക്കുന്ന നിലപാടാണ് പിണറായി വിജയൻ സർക്കാർ സ്വീകരിക്കുന്നത് എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി  അഡ്വ പി .സുധീർ. പ്രവാസികളോടുള്ള അവഗണനക്കെതിരെ യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ ക്ലിഫ് ഹൗസ് മാർച്ച് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read: അശ്ലീല വീഡിയോ പ്രചരിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ...! 

ലോകത്തെവിടെയുമുള്ള പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ 'വന്ദേ ഭാരത് മിഷൻ ' വഴി പരിശ്രമിക്കുമ്പോൾ കേരളം പ്രവാസികളോട്‌ ക്രൂരതയാണ് കാണിക്കുന്നത്. ലോക കേരളസഭയുടെ പേരിൽ കോടികൾ ചിലവിട്ട കേരള സർക്കാരും നോർക്കയും പ്രവാസികൾക്ക് കോവിഡ് കാലഘട്ടത്തിൽ എന്ത് ചെയ്തു എന്ന് വ്യക്തമാക്കണം പ്രവാസികൾക്ക് യാതൊരു ഗുണവുമില്ലാത്ത നോർക്കയും ലോക കേരളസഭയും പിരിച്ചുവിടണം. ഈ മാസം 15 ന് ചാർട്ടേഡ് വിമാനം വഴി വരുന്നവർക്ക് മാത്രം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ മുഖ്യമന്ത്രി രണ്ടു ദിവസം കഴിഞ്ഞപ്പോൾ വന്ദേ ഭാരത് മിഷൻ വഴിയുള്ളവർക്കും അത്‌ നിർബന്ധമാക്കുക വഴി സ്വന്തമായി നിലപാടില്ലാത്ത ആളാണ് താൻ എന്ന് തെളിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Also read: ഏഷ്യൻ മേഖലയിലെ സുരക്ഷ; ചൈനയെ നിലയ്ക്ക് നിർത്താൻ റഷ്യ രംഗത്ത്

കഴിഞ്ഞ മൂന്നര മാസക്കാലമായി ലേബർ ക്യാമ്പുകളിൽ നരകയാതന അനുഭവിക്കുന്ന പ്രവാസി സഹോദരന്മാരോട് കരുണയില്ലാത്ത തെരുവുഗുണ്ടയുടെ നിലവാരത്തിലാണ് മുഖ്യമന്ത്രി പെരുമാറുന്നത്.  മറ്റു ഒരു സംസ്ഥാനവും ഏർപെടുത്താത്ത നിബന്ധനകൾ ഏർപ്പെടുത്തി പ്രവാസികളെ കേരളത്തിലേക്ക് കൊണ്ടുവരാതിരിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്.  പ്രായോഗികമല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പ്രവാസികളുടെ വരവിനെ തടയുന്നത് കൊട്ടിഘോഷിച്ച രണ്ടരലക്ഷം പേർക്കുള്ള ക്വാറന്റൈൻ സൗകര്യം എന്നത് വ്യാജമാണെന്നതിനുള്ള തെളിവാണ് ,15000 പ്രവാസികൾ എത്തിയപ്പോൾ തന്നെ നമ്പർ 1കേരളത്തിന് താങ്ങാനായില്ല എന്നത് തന്നെ കേരള സർക്കാറിന്റെ കൊറോണ പ്രതിരോധ പ്രവർത്തനം പാളിയെന്നതിന്റ തെളിവാണ് അടിയന്തിരമായി ഈ മുട്ടാപോക്ക് തീരുമാനങ്ങൾ പിൻവലിച്ച് പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു . 

കവടിയാർ വിവേകാനന്ദ പാർക്കിൽ നിന്നും ആരംഭിച്ച മാർച്ച് ദേവസ്വം ജംഗ്ഷനിൽ ബാരിക്കേഡ് ഉപയോഗിച്ച് തടയുകയും ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ മൂന്ന് പ്രാവശ്യം പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.  തുടർന്ന് യുവമോർച്ച നേതാക്കളെത്തി പ്രവർത്തകരെ ശാന്തരാക്കി യുവമോർച്ച ജില്ലാ അധ്യക്ഷൻ ആർ സജിത്ത് അധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ ജെ .ആർ  അനുരാജ്, സംസ്ഥാന സെക്രട്ടറി അഡ്വ ബി ജി വിഷ്ണു  എന്നിവർ സംസാരിച്ചു, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട്‌ നന്ദു , ജില്ലാ നേതാക്കളായ  തിരുമല ആനന്ദ് ,അനൂപ് , ഉണ്ണിക്കണ്ണൻ, ആശാനാഥ്, അഭിജിത് , കിരൺ ,മണിനാട് സജി ,അഖിൽ ,കരമന പ്രവീൺ ,മനുകൃഷ്ണൻ തമ്പി ,യദുകൃഷ്ണൻ ,വിമേഷ് എന്നിവർ മാർച്ചിന്  നേതൃത്വം നൽകി

Trending News