പുരസ്കാര തിളക്കത്തില്‍ മന്ദാനയും കോ​ഹ്‌​ലിയും!!

സ്മൃ​തി മ​ന്ദാ​നയ്ക്ക് ഇതാദ്യ​മാ​യാ​ണ് വി​സ്ഡ​ന്‍ പു​ര​സ്കാ​രം ലഭിക്കുന്നത്. 

Last Updated : Apr 10, 2019, 07:09 PM IST
പുരസ്കാര തിളക്കത്തില്‍ മന്ദാനയും കോ​ഹ്‌​ലിയും!!

ല​ണ്ട​ന്‍: മികച്ച പ്രകടനം കാഴ്ച വച്ച ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കുന്ന വിസ്ഡന്‍ ക്രിക്കറ്റെഴ്സ് ഓഫ് ദി ഇയര്‍ പുരസ്കാരങ്ങള്‍ പ്രഖാപിച്ചു. 

ഇന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോഹ്‌ലി​യാണ് മികച്ച ക്രിക്കറ്റ് താരത്തിനുള്ള പുരസ്കാര൦ സ്വന്തമാക്കിയത്. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാണ് ​കോഹ്‌ലി​ ഈ നേട്ടം സ്വന്തമാക്കുന്നത്. 

ഇ​ന്ത്യ​ന്‍ വനിതാ ക്രിക്കറ്റ് ടീമംഗം സ്മൃ​തി മ​ന്ദാ​ന​യാ​ണ് മി​ക​ച്ച വ​നി​താ താ​രം. സ്മൃ​തി മ​ന്ദാ​നയ്ക്ക് ഇതാദ്യ​മാ​യാ​ണ് വി​സ്ഡ​ന്‍ പു​ര​സ്കാ​രം ലഭിക്കുന്നത്. 

അ​ഫ്ഗാ​ന്‍റെ റാ​ഷി​ദ് ഖാ​നാ​ണ് മി​ക​ച്ച ട്വ​ന്‍റി 20 താ​രം. മി​ക​ച്ച അ​ഞ്ച് താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ആദ്യമായി കോ​ഹ്‌​ലി ഇ​ടം​ പി​ടി​ച്ചു.

ഇം​ഗ്ലീ​ഷ് വ​നി​താ താ​രം ട​മ്മി ബ്യൂ​മോ​ണ്ട്, ഇം​ഗ്ലീ​ഷ് യു​വ​താ​രം സാം ​ക​റ​ണ്‍, ഇം​ഗ്ലീ​ഷ് ബാ​റ്റ്‌​സ്മാ​ന്‍ റോ​റി ബേ​ണ്‍​സ്, ഇം​ഗ്ല​ണ്ട് വൈ​സ് ക്യാ​പ്റ്റ​ന്‍ ജോ​സ് ബ​ട്ട്​ല​ര്‍ എ​ന്നി​വ​രാ​ണ് മറ്റ് മികച്ച കളിക്കാര്‍. 

Trending News