Video: നീയാണെന്‍റെ 'ലക്കി ചാം': പിറന്നാളാഘോഷിച്ച് റസലും ഭാര്യയും!!

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ വിന്‍ഡീസ് താരം ആന്ദ്രെ റസലിനെ ഇന്‍റര്‍വ്യൂ ചെയ്യുന്ന ഭാര്യ ജാസിം ലോറയുടെ വീഡിയോ വൈറലാകുന്നു. 

Last Updated : Apr 30, 2019, 05:45 PM IST
 Video: നീയാണെന്‍റെ 'ലക്കി ചാം': പിറന്നാളാഘോഷിച്ച് റസലും ഭാര്യയും!!

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ വിന്‍ഡീസ് താരം ആന്ദ്രെ റസലിനെ ഇന്‍റര്‍വ്യൂ ചെയ്യുന്ന ഭാര്യ ജാസിം ലോറയുടെ വീഡിയോ വൈറലാകുന്നു. 

31-ാം പിറന്നാളാഘോഷിക്കുന്ന വേളയില്‍  മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഗംഭീര പ്രകടനമാണ് റസല്‍ കാഴ്ചവച്ചത്. 40 പന്തില്‍ 80 റണ്‍സ് നേടിയാണ്‌ റസല്‍ പിറന്നാളാഘോഷത്തിന് ഇരട്ടി മധുരം നല്‍കിയത്. 

മത്സരശേഷം റസലിനെ ഇന്‍റര്‍വ്യൂ ചെയ്യാനെത്തിയ ലോറയുടെ വീഡിയോ ഐപിഎല്ലിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. 

സുന്ദരിയായ ഭാര്യയെ 'ഇംപ്രസ്' ചെയ്യിക്കുകയായിരുന്നു ആദ്യ ഉദ്ദേശമെന്നും അത് സാധിച്ചതില്‍ സന്തോഷമുണ്ടെന്നും റസല്‍ പറയുന്നു.  

'നിങ്ങളുടെ ഭാഗ്യം സുന്ദരിയായ ഭാര്യയാണോ? എന്നായിരുന്നു ജാസിമിന്‍റെ അടുത്ത ചോദ്യ൦.'അതെ. തീര്‍ച്ചയായും' എന്നായിരുന്നു വിന്‍ഡീസ് താരത്തിന്‍റെ മറുപടി. ഭര്‍ത്താവിന് പിറന്നാള്‍ ആശംസകള്‍ നേരാനും ലോറ മറന്നില്ല. 

Trending News