പബ്ജി നിരോധിക്കണമെന്ന ആവശ്യവുമായി പതിനൊന്നുകാരന്‍!!

അഹ്ദ് നിസാം എന്ന വിദ്യാർഥിയാണ് മുംബൈ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്.

Last Updated : Feb 1, 2019, 11:19 AM IST
 പബ്ജി നിരോധിക്കണമെന്ന ആവശ്യവുമായി പതിനൊന്നുകാരന്‍!!

നപ്രിയ മൊബൈല്‍ ഗെയിമായ പബ്ജി നിരോധിക്കണമെന്നാവശ്യപ്പെട്ട് പതിനൊന്ന് വയസുകാരന്‍റെ ഹര്‍ജി‍. അഹ്ദ് നിസാം എന്ന വിദ്യാർഥിയാണ് മുംബൈ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്.

ഗെയിം നിരോധിക്കാന്‍ കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പബ്ജി ഗെയിം അക്രമം, കൈയേറ്റം, സൈബര്‍ ഭീഷണി തുടങ്ങിയവയെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് കാണിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. 

ഇന്‍റർനെറ്റിലെ സമാനമായ ഗെയിമുകൾ നിരീക്ഷിക്കാൻ ഓൺലൈൻ എത്തിക്ക്‌സ് കമ്മിറ്റി രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനു നിർദേശം നൽകണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. 

ചീഫ് ജസ്റ്റിസ് എന്‍ എച്ച് പാട്ടീല്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്ലെയേഴ്സ് അൺനോൺ ബാറ്റിൽ ഗ്രൗണ്ട് എന്ന പബ്ജി യുവാക്കളുടെയും കുട്ടികളുടെയും ഇടയില്‍ ഏറെ തരംഗമായി മാറിയ ഓണ്‍ലൈന്‍ ഗെയിമാണ്. 

 

Trending News