ടാസ്ക്കി വിളിയെടാ...!! ടാക്സികള്‍ ഇനി പറക്കും, ചരിത്രം കുറിച്ച് എയര്‍ബസ്

 യൂറോപ്യൻ മൾട്ടിനാഷണൽ കമ്പനിയായ എയർബസ് ആണ് ഈ പറക്കം ടാക്സിയുടെ നിർമ്മാതാക്കൾ. ലോകത്തിലെ തന്നെ ഏറ്റവും വലിയ എയർലൈന്‍ നിർമാതാക്കളാണ് എയര്‍ബസ്. 

Last Updated : Aug 3, 2020, 06:34 PM IST
  • വൈദ്യുതിയില്‍ പ്രവർത്തിക്കുന്ന ഈ വിമാനത്തിന് ശരാശരി 60 മൈൽ വേഗതയിൽ 15 മിനിറ്റ് മാത്രമാണ് സഞ്ചരിക്കാൻ സാധിക്കുക.
ടാസ്ക്കി വിളിയെടാ...!! ടാക്സികള്‍ ഇനി പറക്കും, ചരിത്രം കുറിച്ച് എയര്‍ബസ്

1985ല്‍ പുറത്തിറങ്ങിയ ബാക്ക് ദ ഫ്യൂച്ചർ പാർട്ട് 2 എന്ന സിനിമയിലെ ഒരു രംഗം നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ? കഥാപാത്രങ്ങള്‍ 2015 എന്ന ഭാവി വര്‍ഷത്തില്‍ എത്തി നില്‍ക്കുകയും പറക്കുന്ന കാറുകളെ കുറിച്ച് പരാമർശിക്കുകയും ചെയ്യുന്ന ഒരു രംഗം. എന്നാല്‍, 2015എന്ന വര്‍ഷം കടന്നുപോയപ്പോൾ ഈ പറഞ്ഞ പറക്കുന്ന കാറുകളെ കുറിച്ച് നമ്മള്‍ കേട്ടത് കൂടിയില്ല. 

ഒരു സ്റ്റിക്കറിന് 1 MB; ആനിമേറ്റഡ് സ്റ്റിക്കറുകള്‍ക്ക് നിയന്ത്രണവുമായി വാട്സ്ആപ്

എന്നാല്‍, 2020 ആയപ്പോൾ കഥയാകെ മാറി... ആകാശത്തുകൂടി ഓടുന്ന ബസ് എന്നോ ടാക്സി എന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ഒരു വാഹനം കണ്ടെത്തി. കണ്ടാൽ ഒരു വലിയ ഹെലികോപ്റ്റർ പോലെയുള്ള ഈ വാഹനം പൊതുജനങ്ങളെ വഹിച്ചുള്ള അതിന്റെ ആദ്യ യാത്ര പൂർത്തിയാക്കിയിരിക്കുകയാണ്. യൂറോപ്യൻ മൾട്ടിനാഷണൽ കമ്പനിയായ എയർബസ് ആണ് ഈ പറക്കം ടാക്സിയുടെ നിർമ്മാതാക്കൾ. ലോകത്തിലെ തന്നെ ഏറ്റവും വലിയ എയർലൈന്‍ നിർമാതാക്കളാണ് എയര്‍ബസ്. 

ചക്കക്കുരു വീണ്ടും രാജാവായി.... 300 ഗ്രാമിന് 270 രൂപ!!

സിനിമയിലൊക്കെ കാണുന്നതുപോലെ ഒരു പറക്കുന്ന ടാക്സി ആയിരിക്കും നിങ്ങളുടെ മനസ്സിൽ ഇപ്പോൾ ഓടിയെത്തിയത്. എന്നാൽ അങ്ങനെയല്ല പ്രൊപ്പല്ലറുകളോടു കൂടിയ അത്യാധുനിക രീതിയിലുള്ള ഒരു ഹെലികോപ്റ്റർ മോഡലിലാണ് ഈ ടാക്സി നിർമ്മിച്ചിരിക്കുന്നത്. കമ്പനി ഈ പറക്കും ടാക്സിയ്ക്കിട്ടിരിക്കുന്ന പേര് CityAirbus എന്നാണ്. CityAirbus ഡിസംബറിൽ സ്വതന്ത്രമായി പറന്നിരുന്നെങ്കിലും ഇപ്പോഴാണ് സമൂഹത്തിനും മാധ്യമങ്ങൾക്കും വേണ്ടി ഒരു യാത്ര നടത്തിയത്. 

ഭാവിയിലെ ഹോം ഡെലിവറി; വീട്ടുപടിക്കല്‍ സാധനങ്ങളുമായി റോബോട്ട്!!

വിമാനത്തിൻറെ രണ്ടുഭാഗങ്ങളായി നാലു ചിറകുകള്‍... അങ്ങനെയാണ് ഇതിന്‍റെ ഡിസൈൻ തയാറാക്കിയിരിക്കുന്നത്. നാലു ചിറകുകളിലായി മൊത്തം എട്ടു മോട്ടോറുകളും എട്ടു പ്പ്രൊപ്പല്ലറുകളും ആണുള്ളത്. ഈ വിമാനത്തിൽ ഉപയോഗിച്ചിരിക്കുന്ന Siemens SP200D എന്നാ മോട്ടറുകൾക്ക് മണിക്കൂറിൽ 75 മൈലുകൾ വരെ കടക്കാൻ കഴിയും. 

വെള്ളത്തില്‍ കിടക്കുന്ന 'ആഡംബര വീട്'; താമസിക്കാന്‍ ചിലവെത്രയെന്ന് കേട്ടാല്‍ ഞെട്ടും!!

ഒരു കാറിന് സഞ്ചരിക്കാൻ കഴിയുന്ന വേഗത്തിനെക്കാള്‍ അല്‍പ്പം കൂടുതലാണിത്. റോഡ് മാർഗമല്ല യാത്ര എന്നതുകൊണ്ട് തന്നെ നേരായ വഴിയില്‍ ഇതിനു വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കും. വൈദ്യുതിയില്‍ പ്രവർത്തിക്കുന്ന ഈ വിമാനത്തിന് ശരാശരി 60 മൈൽ വേഗതയിൽ 15 മിനിറ്റ് മാത്രമാണ് സഞ്ചരിക്കാൻ സാധിക്കുക. ഇതിൻറെ ബാറ്ററി ചാർജ് ചെയ്യാന്‍ കുറച്ചധികം സമയം വേണമെന്നതും മറ്റൊരു പോരായ്മയാണ്.

ജപ്പാനിലും ടിക് ടോക്കിന് രക്ഷയില്ല; നിരോധന ആവശ്യം ശക്തമാകുന്നു

ഭാവിയിൽ ഡാറ്ററി ടെക്നോളജി മെച്ചപ്പെട്ടാൽ ഇതിനൊരു പരിഹാരമാകുമെന്ന് പ്രതീക്ഷ. എങ്കിലും ചെറിയ യാത്രകൾക്ക് ഈ പറക്കും ടാക്സി ധാരാളം മതിയെന്നാകും. നാലുപേർക്കാണ് ഒരു സമയ൦ ഈ ടാക്സിയില്‍ സഞ്ചരിക്കാൻ സാധിക്കുക. പൈലറ്റ് ഇല്ലാതെ സ്വതന്ത്രമായി പറക്കാന്‍ കഴിയുക എന്നതാണ് ഇതിന്റെ പൂര്‍ത്തിയാക്കാനുള്ള അടുത്ത ലക്ഷ്യം.ടാക്സി മേഖലയിൽ വരാൻ പോകുന്ന ഒരു വിപ്ലവകരമായ മാറ്റത്തിന് തുടക്കമാണ് ഇപ്പോൾ എയർബസ് കമ്പനി പുറത്തിറക്കിയിരിക്കുന്നു ഈ സിറ്റി എയർബസ്. 

Trending News