രണ്ടാം ഡിജിറ്റൽ സ്ട്രൈക്കിനൊരുങ്ങി കേന്ദ്രം, പബ്‌ജിയടക്കം 275 ആപ്പുകൾ നിരോധിക്കാൻ സാധ്യത

Pubg, Zili, Ali Express, Ludo World തുടങ്ങി ഇന്ത്യയിൽ ഏറെ ഉപയോഗത്തിലുള്ള പല ആപ്പുകളും രണ്ടാം ഘട്ട ഡിജിറ്റൽ സ്ട്രൈക്കിൽ നിരോധിക്കപ്പെട്ടേക്കും

Last Updated : Jul 27, 2020, 12:20 PM IST
രണ്ടാം ഡിജിറ്റൽ സ്ട്രൈക്കിനൊരുങ്ങി കേന്ദ്രം, പബ്‌ജിയടക്കം 275 ആപ്പുകൾ നിരോധിക്കാൻ സാധ്യത

ജൂൺ 29 നായിരുന്നു ഇന്ത്യൻ ഗവൺമെന്റ് 59 ചൈനീസ് ആപ്പുകൾ ബാൻ ചെയ്തത്. ടിക് ടോക് പോലുള്ള ജനപ്രിയ ആപ്പുകൾ അക്കൂട്ടത്തിൽ ഉണ്ടായിരുന്നത് കൊണ്ടുതന്നെ സംഭവം വൻ ചർച്ചയായി. ചിലർക്ക് ആശ്വാസമായത് ഭാഗ്യം പബ്‌ജി നിരോധിച്ചില്ലല്ലോ എന്നായിരുന്നു. എന്നാൽ ഇപ്പോൾ പബ്‌ജി അടക്കമുള്ള 275 ആപ്പുകൾ നിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സർക്കാർ എന്നാണ് ഇപ്പോൾ ലഭ്ഹിക്കുന്ന വിവരങ്ങൾ.

ഡേറ്റാ ചോർച്ചയും ദേശീയ സുരക്ഷയും മുൻനിർത്തിയാണ് 275 ആപ്പുകൾ നിരോധിക്കാനായി കേന്ദ്ര സർക്കാർ തെരഞ്ഞെടുത്തതെന്നാണ് പുറത്തു വരുന്ന വിവരം.

Pubg, Zili, Ali Express, Ludo World തുടങ്ങി ഇന്ത്യയിൽ ഏറെ ഉപയോഗത്തിലുള്ള പല ആപ്പുകളും രണ്ടാം ഘട്ട ഡിജിറ്റൽ സ്ട്രൈക്കിൽ നിരോധിക്കപ്പെട്ടേക്കും. ചൈനീസ് ആപ്പുകൾ കൂടാതെ ചൈനീസ് കമ്പനികളുടെ നിക്ഷേപമുള്ള ആപ്പുകളും നിരോധിക്കും.

Also Read: 'ആപ്പുകൾ വിലക്കിയിട്ടും ലൈറ്റ് പതിപ്പുകൾ സജീവം', ഡിജിറ്റൽ സ്ട്രൈക്ക് ശക്തമാക്കി ഐടി മന്ത്രാലയം

അമേരിക്കയിൽ ചൈനീസ് ആപ്പുകൾ കൂട്ടത്തോടെ നിരോധിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ കടുത്ത നടപടിയിലേക്ക് ഇന്ത്യയും നീങ്ങുന്നത് എന്നാണ് സൂചന. സുരക്ഷാ കാരണങ്ങളും വിവരചോർച്ചയും സ്വകാര്യത ലംഘനവും മുൻനിർത്തിയാണ് ആപ്പുകൾ നിരോധിക്കുന്നതെന്നും രാജ്യത്തെ പൗരൻമാരുടെ വ്യക്തി​ഗതവിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിൽ ഐടി നിയമങ്ങൾ പരിഷ്കരിക്കുന്ന നടപടികൾ ദ്രുത​ഗതിയിൽ പുരോ​ഗമിക്കുകയാണെന്നും കേന്ദ്രസ‍ർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടിവി റിപ്പോ‍ർട്ട് ചെയ്യുന്നു.

അടുത്ത നിരോധനം കൂടി നിലവിൽ വരികയാണെങ്കിൽ ചൈനയ്ക്ക് അത് വലിയ തിരിച്ചടിയായിരുക്കും. ഇത് ചൈനയെ കൂടുതൽ പ്രകോപിപ്പിക്കാനുള്ള സദ്യയും കൂടുതലാണ്.

Trending News