ന്യൂഡൽഹി:മൊബൈൽ, ലാപ്‌ടോപ്പ് ഉപയോക്താക്കൾക്ക് ഇന്ത്യാ ഗവൺമെന്റിന്റെ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിൻറെ മുന്നറിയിപ്പ്.മോസില്ല ഫയർഫോക്സ് ബ്രൗസർ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കുള്ളതാണ് ഈ മുന്നറിയിപ്പ്.മോസില്ല ഫയർഫോക്‌സിൽ
മൊബൈൽ, ലാപ്‌ടോപ്പ് ഉപയോക്താക്കളെ അപകടത്തിലാക്കുന്ന നിരവധി പിഴവുകൾ സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ഇത് ഹാക്കർമാർക്ക് സഹായകരമായേക്കും എന്നാണ് റിപ്പോർട്ട്.
ജാഗ്രതാ നിർദേശം നൽകി
ഫയർഫോക്സിൽ ചില പിഴവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ഹാക്കിംഗിന് കാരണമാകുമെന്നും സർക്കാർ പറയുന്നു. കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിൻറെ നിർദ്ദേശം അനുസരിച്ച് ഫയർ ഫോക്സ് ഉപയോക്താക്കൾ അവരുടെ ബ്രൗസർ 102.3 വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യണം.ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയ സൈബർ ഏജൻസിയാണ് CERT-In ഏജൻസി. സൈബർ ആക്രമണ ഭീഷണികൾ കൈകാര്യം ചെയ്യുന്ന ഒരു നോഡൽ ഏജൻസിയാണിത്.
കാലാകാലങ്ങളിൽ, സൈബർ ആക്രമണത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് സർക്കാർ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.അതുവഴി ഉപയോക്താക്കളെ ഹാക്കിംഗിൽ നിന്നോ ബാങ്കിംഗ് തട്ടിപ്പിൽ നിന്നോ രക്ഷിക്കാനാകും.ടാർഗെറ്റുചെയ്‌ത ആക്രമണങ്ങളിൽ നിന്ന് ഡിവൈസുകളെ സംരക്ഷിക്കാൻ സർക്കാർ പ്രവർത്തിക്കുന്നു.
അടുത്തിടെയാണ് മോസില്ല ഫയർഫോക്സിൽ സെക്യൂരിറ്റി ബഗ് കണ്ടെത്തിയത്. ഹാക്കർമാർക്ക് പെട്ടെന്ന് കടന്നു കയറാൻ തക്കവണ്ണം പറ്റുന്നതാണ് ഇത്. അത് കൊണ്ട് തന്നെ സ്വകാര്യ വിവരങ്ങൾ പുറത്താകാനും ബാങ്കിങ്ങ് തട്ടിപ്പുകൾക്കും വളരെ അധികം സാധ്യതയുണ്ട്.മോസില്ല ഫയർഫോക്സ് ബ്രൗസറിന്റെ ഉപയോക്താക്കൾ ഏറ്റവും പുതിയ പതിപ്പ് ബ്രൗസർ മാത്രമേ ഉപയോഗിക്കാവൂ. ഈ ബ്രൗസർ പൂർണ്ണമായും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതായാണ് ഐടി മന്ത്രാലയത്തിൻറെ കണ്ടെത്തൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...