Best Electric Bikes: ഒറ്റ നോട്ടത്തിൽ പെട്രോൾ സ്പോർട്സ് ബൈക്ക് പോലും മാറി നിൽക്കും, അതിശയിപ്പിക്കുന്ന ലുക്കിൽ ഇ-ബൈക്ക്‌

Best Electric Bikes: കാഴ്ചയിൽ പെട്രോൾ ബൈക്കിനേക്കാൾ ലുക്കും, അതിഗംഭീര പവറും ഒഡീസിയുടെ ഈ മോഡലിനുണ്ട്  

Written by - Zee Malayalam News Desk | Last Updated : Mar 21, 2023, 12:48 PM IST
  • സൂപ്പർ ബൈക്കുകളോട് സാമ്യമുള്ള ഈ ഇലക്ട്രിക് ബൈക്കിന് കരുത്ത് മാത്രമല്ല മികച്ച റേഞ്ചുമുണ്ട്
  • ഒറ്റ ചാർജിൽ മോട്ടോർസൈക്കിൾ 150 കിലോമീറ്റർ
  • 3000-വാട്ട് മോട്ടോറിന് കരുത്ത് നൽകുന്ന 4.32 kWh ലിഥിയം-അയൺ ബാറ്ററി
Best Electric Bikes: ഒറ്റ നോട്ടത്തിൽ പെട്രോൾ സ്പോർട്സ് ബൈക്ക് പോലും മാറി നിൽക്കും, അതിശയിപ്പിക്കുന്ന ലുക്കിൽ ഇ-ബൈക്ക്‌

ന്യൂഡൽഹി: പെട്രോൾ വില അതിവേഗം വർധിക്കുന്നത് ഇലക്ട്രിക് സ്‌കൂട്ടറുകളിലേക്കും ബൈക്കുകളിലേക്കുമുള്ള ആളുകളുടെ താത്പര്യം വർധിപ്പിക്കുന്നുണ്ട്. ഇക്കാരണത്താൽ, കമ്പനികൾ ഓരോ ദിവസവും പുതിയ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുന്നു. വിപണിയിൽ നല്ല ഇലക്ട്രിക് സ്കൂട്ടറുകൾക്കായി നിരവധി ഓപ്ഷനുകൾ ഉണ്ടെങ്കിലും  ഇലക്ട്രിക് മോട്ടോർസൈക്കിളുകൾക്ക് കുറച്ച് ഓപ്ഷനുകൾ മാത്രമേ ലഭ്യമാകൂ. 

ഇവി മോട്ടോർ സൈക്കിൾ ശ്രേണിയിലേക്ക്  ഒഡീസി കമ്പനി തങ്ങളുടെ പുതിയ മോട്ടോർസൈക്കിളായ ഇവോക്കിസ് ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ചു കഴിഞ്ഞു. സൂപ്പർ ബൈക്കുകളോട് സാമ്യമുള്ള ഈ ഇലക്ട്രിക് ബൈക്കിന് കരുത്ത് മാത്രമല്ല മികച്ച റേഞ്ചുമുണ്ട്. ഇവോക്കിസിന്റെ ലോഞ്ചോടെ അൾട്രാവയലറ്റ് എഫ്77, റിവോൾട്ട് തുടങ്ങിയ ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ വിൽപ്പനയിൽ കുറവ് വന്നേക്കാം.ഇവാക്കിസിന്റെ വിലക്കുറവും മികച്ച പ്രകടനവുമാണ് ഇതിന്റെ ഏറ്റവും വലിയ കാരണം .

ഒറ്റ ചാർജിൽ മോട്ടോർസൈക്കിൾ 150 കിലോമീറ്റർ

3000-വാട്ട് മോട്ടോറിന് കരുത്ത് നൽകുന്ന 4.32 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ഇവോക്കിസിന് കരുത്തേകുന്നത് . ഒറ്റ ചാർജിൽ മോട്ടോർസൈക്കിൾ 150 കിലോമീറ്റർ വരെയുള്ള സഞ്ചരിക്കും.  80 കിലോമീറ്ററാണ് ഇതിൻറെ
ഉയർന്ന വേഗത സാധാരണ ചാർജർ ഉപയോഗിച്ച് 6 മണിക്കൂറിനുള്ളിലും ഫാസ്റ്റ് ചാർജിംഗ് വഴി 3 മണിക്കൂറിനുള്ളിലും മോട്ടോർസൈക്കിൾ പൂർണ്ണമായി ചാർജ് ചെയ്യപ്പെടുമെന്ന് കമ്പനി അവകാശപ്പെടുന്നു.

സവിശേഷത

റിമോട്ട് ലോക്ക് അൺലോക്ക്, ആന്റി തെഫ്റ്റ് അലാറം, ഡിജിറ്റൽ ഡിസ്‌പ്ലേ, നാവിഗേഷൻ, സ്മാർട്ട് ബാറ്ററി തുടങ്ങിയ സവിശേഷതകളും ഇതിനുണ്ട്. ഇതോടൊപ്പം, റൈഡ് മോണിറ്ററിംഗ് സിസ്റ്റവും ഡ്രൈവ് അനലോഗും കൂടാതെ 4 ഡ്രൈവിംഗ് മോഡുകളും ബൈറ്റർ റൈഡ് നൽകുന്നു.

സ്‌പോർട്ടി ലുക്ക്

ഒരു റേസർ സ്പോട്ടി ബൈക്കിന്റെ രൂപമാണ് മോട്ടോർസൈക്കിളിന് നൽകിയിരിക്കുന്നത്. അതിശയകരമായ ഡയമണ്ട് കട്ട് സ്റ്റൈൽ അലോയ്കൾക്കൊപ്പം മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളും ഉണ്ട്. എയ്‌റോ ഡൈനാമിക് ആകൃതിയ്‌ക്കൊപ്പം, അതിന്റെ എൽഇഡി ഹെഡ്‌ലാമ്പുകൾ വളരെ മനോഹരമായ രൂപം നൽകുന്നു. മോട്ടോർസൈക്കിളിന് മുന്നിൽ തലകീഴായി സസ്പെൻഷനും പിന്നിൽ ക്രമീകരിക്കാവുന്ന മോണോഷോക്കും ലഭിക്കുന്നു, മോട്ടോർസൈക്കിളിന്റെ വിലയെക്കുറിച്ച് പറയുകയാണെങ്കിൽ 1.71 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News