Electric Scooter : എഎംഒ ഇലക്ട്രിക് ജൗണ്ടി പ്ലസ് ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യയിലെത്തി; വില, വാറണ്ടി കാലാവധി തുടങ്ങി അറിയേണ്ടതെല്ലാം

ഈ പുതിയ ഇലക്ട്രിക് ബൈക്കുകളുടെ വില  1,10,460 രൂപയാണ് (എക്സ് ഷോറൂം).  ഓരോ സംസ്ഥാനങ്ങൾക്ക് അനുസരിച്ച് ബൈക്കിന്റെ നിലയിൽ നേരിയ മാറ്റങ്ങൾ ഉണ്ടാകും. 

Written by - Zee Malayalam News Desk | Last Updated : Feb 7, 2022, 03:13 PM IST
  • ഈ പുതിയ ഇലക്ട്രിക് ബൈക്കുകളുടെ വില 1,10,460 രൂപയാണ് (എക്സ് ഷോറൂം).
  • ഓരോ സംസ്ഥാനങ്ങൾക്ക് അനുസരിച്ച് ബൈക്കിന്റെ നിലയിൽ നേരിയ മാറ്റങ്ങൾ ഉണ്ടാകും.
  • ഫെബ്രുവരി 15 മുതൽ 140 ഡീലർഷിപ്പ് കേന്ദ്രങ്ങളിൽ നിന്നായി വില്പന ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
  • 60 V/40 Ah ലിഥിയം-അയൺ ബാറ്ററിയാണ് ജൗണ്ടി പ്ലസ് ഇലക്ട്രിക് സ്കൂട്ടറുകളിൽ ഉപയോഗിച്ചിരിക്കുന്നത്
Electric Scooter : എഎംഒ ഇലക്ട്രിക് ജൗണ്ടി പ്ലസ് ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യയിലെത്തി; വില, വാറണ്ടി കാലാവധി തുടങ്ങി അറിയേണ്ടതെല്ലാം

Bengaluru : എഎംഒ ഇലക്ട്രിക് ബൈക്കുകൾ പുതിയ ഇലക്ട്രിക് ബൈക്കുകൾ അവതരിപ്പിച്ചു. ജൗണ്ടി പ്ലസ് എന്ന പുതിയ സ്കൂട്ടറുകളാണ് പുതുതായി അവതരിപ്പിച്ചിട്ടുള്ളത്. ഈ പുതിയ ഇലക്ട്രിക് ബൈക്കുകളുടെ വില  1,10,460 രൂപയാണ് (എക്സ് ഷോറൂം). ഓരോ സംസ്ഥാനങ്ങൾക്ക് അനുസരിച്ച് ബൈക്കിന്റെ നിലയിൽ നേരിയ മാറ്റങ്ങൾ ഉണ്ടാകും. 

ഫെബ്രുവരി 15 മുതൽ 140 ഡീലർഷിപ്പ് കേന്ദ്രങ്ങളിൽ നിന്നായി വില്പന ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 60 V/40 Ah ലിഥിയം-അയൺ ബാറ്ററിയാണ് ജൗണ്ടി പ്ലസ് ഇലക്ട്രിക് സ്കൂട്ടറുകളിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ ഇ-ബൈക്കിൽ ക്രൂയിസ് കൺട്രോൾ സ്വിച്ച്, ഇലക്ട്രോണിക് അസിസ്റ്റഡ് ബ്രേക്കിംഗ് സിസ്റ്റം (ഇഎബിഎസ്), ആന്റി തെഫ്റ്റ് അലാറം എന്നിവയും ഫോണിൽ ക്രമീകരിച്ചിട്ടുണ്ട്.

ALSO READ: ഇനി കാർ നിർമ്മാണവും പ്രശ്നത്തിലാകുമോ? ആഗോള ചിപ്പ് ക്ഷാമത്തിൽ കൂപ്പു കുത്തി യാത്രാ വാഹനങ്ങളുടെ വിൽപ്പന

 ടെലിസ്‌കോപിക് ഫോർക്ക് സസ്‌പെൻഷൻ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, സൈഡ് സ്റ്റാൻഡ് സെൻസർ, സെൻട്രൽ ലോക്കിംഗ്, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, ഡിആർഎൽ ലൈറ്റുകൾ, എഞ്ചിൻ കിൽ സ്വിച്ച് എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ജൗണ്ടി പ്ലസ് ഇലക്ട്രിക് സ്കൂട്ടറിൽ മൊബൈൽ USB ചാർജിംഗ് പോർട്ടും ഉണ്ട്.

ALSO READ: Apple Music | മൂന്ന് മാസത്തെ സൗജന്യ ട്രയൽ ഇനിയില്ല, ആപ്പിൾ മ്യൂസിക് സൗജന്യ ട്രയൽ കാലാവധി കുറച്ചു

ജൗണ്ടി പ്ലസ് ശരാശരി 120 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് നൽകുമെന്നാണ് എഎംഒ ഇലക്ട്രിക് പറയുന്നത്. ബ്രഷ് ലെസ് ഡിസി മോട്ടോറാണ് സ്കൂട്ടറിൽ സജ്ജീകരിച്ചിരിക്കുന്നത്. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 4 മണിക്കൂർ കൊണ്ട് ഈ ഇലക്ട്രിക് വെഹിക്കിളിന്റെ ബാറ്ററി ചാർജ് ചെയ്യാം. ഇതിന് ഫിക്സഡ്, പോർട്ടബിൾ ബാറ്ററി പാക്ക് ഓപ്ഷൻ ഉണ്ട്.

ALSO READ: Cyber Fraud : നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമല്ല; ഒരാളുടെ വിവരങ്ങൾ വിൽക്കുന്നത് 5 രൂപയ്ക്ക്

മൂന്ന് വർഷ വാറണ്ടിയാണ് ഇലക്‌ട്രിക്ക് സ്കൂട്ടറിന് നൽകിയിരിക്കുന്നത്. ആകെ അഞ്ച് നിറങ്ങളിലായി ആണ് സ്കൂട്ടർ എത്തുന്നത്. ചുവപ്പ്-കറുപ്പ്, ഗ്രേ -കറുപ്പ്, നീല-കറുപ്പ്, വെള്ള-കറുപ്പ്, മഞ്ഞ-കറുപ്പ് എന്നീ നിറങ്ങളിലായി ആണ് സ്കൂട്ടർ എത്തുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News