BGMI Ban : പബ്ജിയുടെ ഇന്ത്യൻ പതിപ്പായ 'ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ' (ബിജിഎംഐ) ഇന്ത്യയിലെ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോറുകളിൽ നിന്നും നീക്കം ചെയ്തു. ഇതെ തുടർന്ന് ഗെയിമിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയെന്ന് റിപ്പോർട്ടുകൾ പുറത്ത് വരികയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ നിർദേശത്തെ തുടർന്നാണ് ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്തുയെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം എന്തുകൊണ്ട് ആപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്നും നീക്കം ചെയ്തതായി വ്യക്തതയില്ലയെന്ന് ഗെയിമിങ് ഡെവലപ്പേഴ്സായ ക്രാഫ്റ്റൺ ഇന്ത്യ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. നിർമാതാക്കൾക്ക് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിൽ വിലക്കേർപ്പെടുത്തിയെന്നും അത് അവരെ അറിയിച്ചുയെന്ന് പ്ലേ സ്റ്റോർ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.
2020 സെപ്റ്റംബറിൽ പബ്ജിക്ക് വിലക്കേർപ്പെടുത്തിയതിന് പിന്നാലെ 2021 ജൂലൈയിലാണ് ഇന്ത്യൻ പതിപ്പായ ബിജിഎംഐ അവതരിപ്പിക്കുന്നത്. പബ്ജിയുടെ പോലെ തന്നെ ബിജിഎംഐയുടെ ഗെയിമിങ് ഫീച്ചേഴ്സും. എന്നാൽ ക്രാഫ്റ്റൺ ഇന്ത്യ അവകാശപ്പെടുന്നത് പബ്ജിയും ബിജിഎംഐ വ്യത്യസ്ത ഗെയിമുകളാണെന്നാണ്.
അതേസമയം ക്രാഫ്റ്റണിന്റെ മറ്റൊരു ഷൂട്ടിങ് ഗെയിമായ ന്യൂ സ്റ്റേറ്റും ഇതാ വെടിവെപ്പ് ഫോർമാറ്റിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അത് ഇപ്പോഴും ഇന്ത്യയിൽ പ്ലേ സ്റ്റോറിലും ഐഒഎസിലും ലഭ്യമാണ്. ഇന്ത്യക്ക് പുറത്ത് പബ്ജി ന്യൂ സ്റ്റേറ്റ് എന്നാണ് ഗെയിമിന് പേര് നൽകിയിരിക്കുന്നത്. ഇന്ത്യയിൽ വെറു ന്യൂ സ്റ്റേറ്റ് എന്നു മാത്രമെയുള്ളു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.