PhonePe: ഫോൺപേ ആസ്ഥാനം ഇനി ഇന്ത്യയിൽ? രാജ്യത്ത് തൊഴിൽ അവസരങ്ങൾ ഉയരുമോ? റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

ഫോൺപോയുടെ ആസ്ഥാനം മാറുന്നതിനൊപ്പം ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനും ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനം ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jul 21, 2022, 06:27 PM IST
  • രാജ്യത്തുടനീളമുള്ള ജീവനക്കാരുടെ എണ്ണം 2022 അവസാനത്തോടെ വർധിപ്പിക്കുക എന്നതാണ് ഫോൺപേയുടെ ലക്ഷ്യം.
  • നിലവിൽ 2600 ജീവനക്കാർ ആണ് ഇവിടെ ജോലി ചെയ്യുന്നത്.
  • ഇത് 5400 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
PhonePe: ഫോൺപേ ആസ്ഥാനം ഇനി ഇന്ത്യയിൽ? രാജ്യത്ത് തൊഴിൽ അവസരങ്ങൾ ഉയരുമോ? റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

ന്യൂഡൽഹി: ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനമായ ഫോൺപേയുടെ ആസ്ഥാനം മാറ്റാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഫോൺപേയുടെ ആസ്ഥാനം സിം​ഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നതായാണ് റിപ്പോർട്ട്. എന്നാൽ ആസ്ഥാനം മാറുന്നുവെന്ന വാർത്തയോട് ഫോൺപേയോ ഫ്ലളിപ്പ്കാർട്ടോ പ്രതികരിച്ചിട്ടില്ല. ഫോൺ പേയുടെ ഏറ്റവും വലിയ ഓഹരി ഉടമയായ ഫ്ലിപ്പ്കാർട്ട് സിംഗപ്പൂരിൽ തന്നെ തുടരുമെന്നാണ് വിവരം. 2020 ഡിസംബറിലാണ് ഫോൺപേ ഫ്ലിപ്പ്കാർട്ടിൽ നിന്നും വേറിട്ടത്. പിന്നീട് ഫോൺപേയുടെ ഏറ്റവും വലിയ ഓഹരി ഉടമയായി മാറുകയായിരുന്നു ഫ്ലിപ്പ്കാർട്ട്. 

ഫോൺപോയുടെ ആസ്ഥാനം മാറുന്നതിനൊപ്പം ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനും ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനം ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്തുടനീളമുള്ള ജീവനക്കാരുടെ എണ്ണം 2022 അവസാനത്തോടെ വർധിപ്പിക്കുക എന്നതാണ് ഫോൺപേയുടെ ലക്ഷ്യം. നിലവിൽ 2600 ജീവനക്കാർ ആണ് ഇവിടെ ജോലി ചെയ്യുന്നത്. ഇത് 5400 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. സിം​ഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് ആസ്ഥാനം മാറ്റുമ്പോൾ രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടായേക്കാം. 

Also Read: Instagram: നാട്ടുകാരെ കാണിക്കേണ്ട നിങ്ങളുടെ ലൈക്ക്; വഴിയുണ്ട്

 

ഡൽഹി, മുംബൈ, പുനെ, ബെംഗളൂരു തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അടുത്ത 12 മാസത്തിനുള്ളിൽ പുതിയ നിയമനങ്ങൾ ഫോൺപേ നടത്തിയേക്കും. ഇത്രയധികം ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിലൂടെ ഏകദേശം 2,800ഓളം പുതിയ അവസരങ്ങളാണ് ഫോൺ പേ സൃഷ്ടിക്കുന്നത്. എഞ്ചിനീയറിംഗ്, മാർക്കറ്റിങ്, അനലിറ്റിക്‌സ്, ബിസിനസ് ഡെവലപ്‌മെന്റ്, സെയിൽസ് വിഭാഗങ്ങളിലേക്കായിരിക്കും നിയമനങ്ങൾ നടക്കുക. കഴിവുറ്റ പ്രതിഭകളെ കമ്പനിയ്ക്ക് ആവശ്യമാണെന്ന് ഫോൺപേയുടെ എച്ച്ആർ മാനേജർ മൻമീത് സന്ധു പറഞ്ഞു. 

NASA: നിറങ്ങളില്‍ മുങ്ങിയ പ്ലൂട്ടോ, നാസാ പങ്കുവച്ച ചിത്രം കണ്ട് അമ്പരന്ന് ശാസ്ത്രലോകം

NASA Update: പ്രപഞ്ചത്തെക്കുറിച്ചുള്ള കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാനാഗ്രഹിക്കുന്ന ശാസ്ത്രകുതുകികള്‍ക്ക് കഴിഞ്ഞ കുറേ ദിവസങ്ങളായി NASA വിസ്മയമൊരുക്കുകയാണ്. അടുത്തിടെ, ജെയിംസ് വെബ് എന്ന ലോകത്തിലെ ഏറ്റവും ശക്തമായ ബഹിരാകാശ ദൂരദർശിനി പകര്‍ത്തിയ പ്രപഞ്ചത്തിന്‍റെ അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍  NASA പുറത്തുവിട്ടിരുന്നു. 

പ്രപഞ്ചത്തിന്‍റെ വര്‍ണ്ണാഭമായ ചിത്രങ്ങള്‍ കണ്ട്  അമ്പരന്നവര്‍ക്കായി വ്യാഴത്തിന്‍റയും ഉപഗ്രഹങ്ങളുടെയും ചിത്രങ്ങൾ നാസാ പങ്കുവച്ചിരുന്നു. എന്നാല്‍, നാസാ തങ്ങളുടെ ഏറ്റവുമൊടുവിലത്തെ പോസ്റ്റിലൂടെ ശാസ്ത്രലോകത്തെ കൂടുതല്‍ അമ്പരപ്പിച്ചിരിയ്ക്കുകയാണ്.   

ഈ പോസ്റ്റില്‍ നാസാ പ്ലൂട്ടോയുടെ വര്‍ണ്ണാഭമായ ചിത്രമാണ് പങ്കുവച്ചിരിയ്ക്കുന്നത്. അവിശ്വസനീയമായ മഴവില്ല് നിറമുള്ള ചിത്രത്തില്‍ ഗ്രഹത്തിലെ വിവിധ പ്രദേശങ്ങളെ വേർതിരിക്കുന്ന അസംഖ്യം നിറങ്ങളിൽ പ്ലൂട്ടോ കാണപ്പെടുന്നു. നാസാ പങ്കുവച്ച പ്ലൂട്ടോയുടെ ചിത്രം വളരെ പെട്ടെന്നാണ് ശാസ്ത്ര ലോകം ഏറ്റെടുത്തത്.  

എന്നാല്‍, ഈ ചിത്രത്തിന് പിന്നിലെ ആശയവും  നാസാ വ്യക്തമാക്കി. "പ്ലൂട്ടോ യഥാർത്ഥത്തിൽ ഇത്രമാത്രം നിറങ്ങളുടെ ഒരു മാനസിക ലോകമല്ല, ഈ വർണ്ണ ചിത്രം ന്യൂ ഹൊറൈസൺസ് ശാസ്ത്രജ്ഞർ സൃഷ്ടിച്ചതാണ്.  ഗ്രഹത്തിന്‍റെ വ്യത്യസ്ത പ്രദേശങ്ങൾ തമ്മിലുള്ള സൂക്ഷ്മമായ വർണ്ണ വ്യത്യാസങ്ങൾ ഉയർത്തിക്കാട്ടുന്നതിനാണ് ഈ ചിത്രം ഇങ്ങനെ രൂപപ്പെടുത്തിയത്', നാസ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News