ബിജെപി സൈറ്റ് ബീഫ് സൈറ്റാക്കി ഹാക്കര്‍മാര്‍!!

ബിജെപിയുടെ ഡല്‍ഹി ഘടകം വെബ്‌സൈറ്റില്‍ ഹാക്കര്‍മാരുടെ കടന്നുകയറ്റം!!

Last Updated : May 31, 2019, 11:28 AM IST
ബിജെപി സൈറ്റ് ബീഫ് സൈറ്റാക്കി ഹാക്കര്‍മാര്‍!!

ബിജെപിയുടെ ഡല്‍ഹി ഘടകം വെബ്‌സൈറ്റില്‍ ഹാക്കര്‍മാരുടെ കടന്നുകയറ്റം!!

രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിന് തൊട്ടുമുന്‍പാണ് ഹാക്കര്‍മാര്‍ പണി പറ്റിച്ചത്. ഹാക്ക് ചെയ്തത് "Shadow V1P3R" ആണെന്നും സൈറ്റില്‍ കുറിച്ചിരുന്നു. 

പാര്‍ട്ടി നേതൃത്വം, ചരിത്രം, ഭരണഘടന തുടങ്ങിയ വിവരങ്ങളെല്ലാം സൈറ്റില്‍ നിന്നും നീക്കം ചെയ്ത ഹാക്കര്‍മാര്‍ പകരം ബീഫ് മെനു കൂട്ടിച്ചേര്‍ത്തു. 

നാവിഗേഷന്‍ ബാറിലുണ്ടായിരുന്നു ബിജെപി (BJP) എന്ന മൂന്നക്ഷരം നീക്കം ചെയ്ത് പകരം ബീഫ് (BEEF) എന്ന് ചേര്‍ക്കുകയായിരുന്നു. 'ബിജെപി ചരിത്രം' ബീഫ് ചരിത്രമെന്നും 'ബിജെപിയെ കുറിച്ച്' എന്നിടത്ത് ബീഫിനെ കുറിച്ചെന്നും തിരുത്തി. 

ബീഫ് ഇനങ്ങള്‍ എന്ന പേരില്‍ ഒരു ടാബ് കൂട്ടിച്ചേര്‍ത്ത ഹാക്കര്‍മാര്‍ ബീഫ് കൊണ്ടുള്ള വിവിധ വിഭവങ്ങള്‍ തയാറാക്കുന്നത് എങ്ങനെയാണെന്നും എഴുതിച്ചേര്‍ത്തു. 

അതേസമയം, ഹോംപേജിലെ മറ്റു വിവരങ്ങള്‍ക്ക് മാറ്റമില്ലായിരുന്നു. വ്യാഴാഴ്ച രാത്രി ഏഴ് മണിക്ക് ഹാക്ക് ചെയ്യപ്പെട്ട സൈറ്റ് ഒന്‍പത് മണിയോടെ ബിജെപി തിരിച്ചുപിടിച്ചു.

കഴിഞ്ഞ മാര്‍ച്ചിലും ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അന്ന് ഹാക്കര്‍മാര്‍ വിവരങ്ങള്‍ മുഴുവന്‍ ഡിലീറ്റ് ചെയ്യുകയായിരുന്നു. വളരെ പണിപ്പെട്ടാണ് വീണ്ടും വെബ്‍സൈറ്റ് ബിജെപി തിരിച്ചു പിടിച്ചത്.

Trending News