ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി 62 നഗരങ്ങളിലായി 2,636 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഇന്ത്യൻ ഗവൺമെന്റ് ഹെവി ഇൻഡസ്ട്രീസ് ആൻഡ് പബ്ലിക് എന്റർപ്രൈസസ് മന്ത്രാലയം അംഗീകാരം നൽകി.
തിരഞ്ഞെടുത്ത നഗരങ്ങളിൽ 4 x 4 കിലോമീറ്റർ ഗ്രിഡിൽ കുറഞ്ഞത് ഒരു ചാർജിംഗ് സ്റ്റേഷനെങ്കിലും ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ദില്ലിയിൽ മാത്രം 72 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്
അതേസമയം, ഏറ്റവും കൂടുതൽ സ്റ്റേഷനുകൾ മഹാരാഷ്ട്രയ്ക്കാണ്, 317 സ്റ്റേഷൻ അനുവദിച്ചിട്ടുണ്ട്.
കൂടാതെ ആന്ധ്രയ്ക്ക് 266, തമിഴ്നാട്ടിൽ 256, ഗുജറാത്തിന് 228, രാജസ്ഥാനിൽ 205, ഉത്തർപ്രദേശിന് 207, കർണാടകയ്ക്ക് 172, മധ്യപ്രദേശിന് 159, പശ്ചിമ ബംഗാളിന് 149, തെലങ്കാനയ്ക്ക് 138 സ്റ്റേഷനുകൾ. കേരളത്തിന് 70, ചണ്ഡിഗഡിന് 70, ഹരിയാനയ്ക്ക് 50, മേഘാലയയ്ക്ക് 40, ബീഹാറിന് 37.
സിക്കിം 29
ജമ്മു കശ്മീർ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ 25 സ്റ്റേഷനുകൾ, ആസാമിൽ 20, ഒഡീഷയിൽ 18, ഉത്തരാഖണ്ഡ്, പുതുച്ചേരി, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ 10 സ്റ്റേഷനുകൾ അനുവദിച്ചു
2020 ഓടെ ഏഴ് ദശലക്ഷം ഇലക്ട്രിക് വാഹനങ്ങൾ റോഡിൽ ഇറക്കാനും 2030ൽ ഇലട്രിക് വാഹനങ്ങൾ മാത്രമുള്ള വാഹനവിപണിയുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.ഇതിന് മുന്നോടിയായി
2019 ലെ ബജറ്റിൽ ഇലട്രോണിക് വാഹനങ്ങൾ വാങ്ങുമ്പോഴുള്ള GST 12% നിന്നും 5% ആക്കി കുറച്ചിരുന്നു.
2017 ഏപ്രിൽ 1വാഹനവായ്പയിലും ഗണ്യമായ കുറവ് വരുത്തിയിരുന്നു. 2017 ഏപ്രിൽ 1 മുതൽ 360 കോടി രൂപയാണ് ഇലക്ട്രോണിക് വാഹന ഉപയോഗത്തിന്റെ സബ്സിഡിക്കായ് കേന്ദ്ര ഗവൺമെന്റ് നൽകിയിട്ടുള്ളത്.