Cheap Electric Scooters: ഇനി വില പ്രശ്നമല്ല, കുറഞ്ഞ വിലയിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിർമ്മിക്കാൻ കമ്പനികൾ

ബജാജ്, ടിവിഎസ്,  ആതർ എനർജി തുടങ്ങിയ കമ്പനികൾ അഫോർഡബിൾ സ്കൂട്ടറുകൾ നിർമ്മിക്കാനുള്ള പ്ലാനിലാണ്

Written by - Zee Malayalam News Desk | Last Updated : Jan 20, 2023, 06:37 PM IST
  • ടിവിഎസ് മോട്ടോർ കമ്പനി തങ്ങളുടെ തന്നെ മോഡലായ iQube-ന്റെ അഫോഡബിൾ ബജറ്റ് മോഡൽ കൊണ്ടു വന്നേക്കാം
  • റിപ്പോർട്ട് അനുസരിച്ച്, ബജാജ് അഞ്ച് സ്‌കൂട്ടറുകളാണ് പുറത്തിറക്കാൻ ആസൂത്രണം ചെയ്യുന്നത്
  • ആതറിന്റെ അഫോർഡബിൾ സ്‌കൂട്ടർ 2024-ൽ എത്തും
Cheap Electric Scooters: ഇനി വില പ്രശ്നമല്ല, കുറഞ്ഞ വിലയിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിർമ്മിക്കാൻ കമ്പനികൾ

ന്യൂഡൽഹി: ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ പ്രചാരം നേടികൊണ്ടിരിക്കുകയാണ്. ആവശ്യക്കാരുണ്ടെങ്കിലും വില ഇലക്ട്രിക് സ്കൂട്ടറുകൾക്ക് വലിയ വെല്ലുവിളിയാണ്. ഇതേ ഘട്ടത്തിലാണ്  താരതമ്യേന കുറഞ്ഞ വിലയിൽ സ്കൂട്ടറുകൾ നിർമ്മിക്കാൻ ഇന്ത്യയിലെ പ്രമുഖ കമ്പനികൾ തയ്യാറെടുക്കുന്നത്. ബജാജ്, ടിവിഎസ്,  ആതർ എനർജി തുടങ്ങിയ കമ്പനികൾ അഫോർഡബിൾ സ്കൂട്ടറുകൾ നിർമ്മിക്കാനുള്ള പ്ലാനിലാണ്. 

12-18 മാസത്തിനുള്ളിൽ ഇത്തരത്തിൽ കുറഞ്ഞ വിലയിലെ സ്‌കൂട്ടറുകൾ പുറത്തിറക്കാൻ പദ്ധതിയിടുകയാണ് കമ്പനികൾ.ഏകദേശം 70,000 മുതൽ 80,000 രൂപ വരെ വിലയിലായിരിക്കും കമ്പനികൾ തങ്ങളുടെ സ്കൂട്ടറുകൾ വിപണിയിൽ എത്തിക്കുക.പ്രീമിയം വേരിയന്റുകളേക്കാൾ അല്പം കുറഞ്ഞ പവർട്രെയിൻ ആയിരിക്കും എന്ന് മാത്രമാണ് ഇവയുടെ വ്യത്യാസം.
 
ബജാജ്

റിപ്പോർട്ട് അനുസരിച്ച്, ബജാജിന് അഞ്ച് സ്‌കൂട്ടറുകളാണ് പുറത്തിറക്കാൻ ആസൂത്രണം ചെയ്യുന്നത്. അങ്ങിനെ വന്നാൽ ഇത് 2024-25 ഓടെ നിലവിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയുടെ 15% പിടിച്ചെടുക്കാൻ കമ്പനിയെ സഹായിക്കുമെന്നാണ് ബിസിനസ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. ബജാജിന്റെ ആദ്യ ബജറ്റ് ഇലക്ട്രിക് സ്കൂട്ടർ (H107 എന്ന കോഡ്നാമം) അടുത്ത സാമ്പത്തിക വർഷത്തിൽ ഉൽപ്പാദനം ആരംഭിക്കാൻ സാധ്യതയുണ്ട്. തുടക്കത്തിൽ, കമ്പനി പ്രതിമാസം 2,000 യൂണിറ്റ് ഉത്പാദിപ്പിക്കും, ഇത് ക്രമേണ 10,000 യൂണിറ്റായി ഉയർത്തും.

ടിവിഎസ്

ടിവിഎസ് മോട്ടോർ കമ്പനി തങ്ങളുടെ തന്നെ മോഡലായ iQube-ന്റെ അഫോഡബിൾ ബജറ്റ് മോഡൽ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. U546 എന്ന പേരിലുള്ള ഈ ഇലക്ട്രിക് സ്കൂട്ടർ 2024 ആദ്യ മാസത്തിൽ ഉൽപ്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിമാസം 25,000 യൂണിറ്റ് വാഹനങ്ങൾ നിർമ്മിച്ചേക്കും.

ആതർ

ആതറിന്റെ അഫോർഡബിൾ സ്‌കൂട്ടർ 2024-ൽ എത്തും . ഇത് ആതർ 450X-ന്റെ കുറഞ്ഞ സ്‌പെസിഫിക്കേഷൻ വേരിയന്റായിരിക്കാം. പ്രതിമാസം 30,000 മുതൽ 33,000 യൂണിറ്റുകൾ വരെ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News