Twitter: ഗതികേട് മാറ്റാൻ പണം നൽകാനൊരുങ്ങി ട്വിറ്ററും; നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം

Twitter gives revenue to the users: പങ്കാളിയെ കണ്ടെത്തണോ...അതിനുള്ള വഴിയും ട്വിറ്ററില് ഉണ്ടെന്നാണ് മസ്കിന്റെ വെളിപ്പെടുത്തല്. 

Written by - Zee Malayalam News Desk | Last Updated : Jul 16, 2023, 11:39 AM IST
  • എന്നിരുന്നാലും ട്വിറ്ററിലൂടെ പണം ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല.
  • നിലവിൽ ട്വിറ്റര്‍ ബ്ലൂ വരിക്കാരാകുന്നവര്‍ മാത്രമാണ് വരുമാനം നേടാൻ അർഹരായിട്ടുള്ളത്.
Twitter: ഗതികേട് മാറ്റാൻ പണം നൽകാനൊരുങ്ങി ട്വിറ്ററും; നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം

പിണങ്ങി നിൽക്കുന്ന ഉപയോക്താക്കളെ പലവിധേന തിരിച്ചെത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് ട്വിറ്റർ. ഇപ്പോഴിതാ ഒടുക്കം ആളുകളുടെ വീക്ക്നെസ്സിൽ തന്നെ കയറി പിടിച്ചിരിക്കുകയാണ് ട്വിറ്ററും. ഫേസ്ബുക്കും യൂട്യൂബും പോലെ ഇനി ട്വിറ്ററും ഉപയോക്താക്കൾക്ക് ജീവിക്കാനുള്ള വക നൽകും. ഇതിനുള്ള ശ്രമം നടത്തുമെന്ന് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മോണിടൈസേഷൻ സംവിധാനം പ്രവർത്തിച്ചു തുടങ്ങിയെന്നാണ് റിപ്പോർട്ട്.

ട്വിറ്ററിൽ നിരവധി ഫോളോവേഴ്സുള്ള ഒരാള്‍ക്ക് 100,000 ഡോളര്‍ (76,275 പൗണ്ട്) ലഭിച്ചു എന്നും അവകാശവാദമുന്നയിച്ചിരുന്നു. മാർക്ക് സക്കര്‍ബര്‍ഗ് 'ത്രെഡ്‌സ്' അവതരിപ്പിച്ച് ആഴ്ചകള്‍ക്കുളളിലാണ് മസ്‌കിന്റെ കമ്പനി പുതിയ നീക്കം നടത്തിയിരിക്കുന്നത് എന്നതാണ് ഈ വിഷയത്തിലെ ഹൈലൈറ്റ്. എന്നിരുന്നാലും ട്വിറ്ററിലൂടെ പണം ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. അതിനു ചില നിബന്ധനകൾ ഒക്കെയുണ്ട്. 

 പണം വേണോ...?

നിലവിൽ ട്വിറ്റര്‍ ബ്ലൂ വരിക്കാരാകുന്നവര്‍ മാത്രമാണ് വരുമാനം നേടാൻ അർഹരായിട്ടുള്ളത്. നിങ്ങളുടെ അക്കൗണ്ടിലെ പോസ്റ്റുകൾക്ക് 50 ലക്ഷം ഇംപ്രഷന്‍സ് എങ്കിലും ലഭിച്ചിരിക്കണം എന്നതും നിർബന്ധമാണ്. ഇംപ്രഷൻസ് എന്നാൽ ഒരാളുടെ പോസ്റ്റുകള്‍ എത്ര തവണ കണ്ടു എന്നതിന്റെ എണ്ണമാണ്. മാത്രമല്ല ട്വിറ്ററിനു ലഭിക്കുന്ന പരസ്യ വരുമാനത്തില്‍ നിന്നായിരിക്കും ഈ പ്ലാറ്റ്‌ഫോമിലെ ജനപ്രിയ കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കുള്ള പണം നല്‍കുക.  യോഗ്യരായ എല്ലാ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കും ഈ മാസം അവസാനം ആകുമ്പോള്‍ എങ്കിലും ഈ സേവനം നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. യോഗ്യരായവര്‍ അപേക്ഷ നല്‍കുകയും വേണം.  

ALSO READ: പ്രതിമാസം 126 രൂപ നിരക്കിൽ നിങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ഡാറ്റയും എസ്എംഎസും ലഭിക്കും

വാക്കല്ല നേര്...പണം ലഭിച്ചവർ ഇവർ

വാക്കല്ല നേരെന്ന് ഉറപ്പിക്കേണ്ടത് ട്വിറ്ററിന്റെ ആവശ്യമാണല്ലോ..അതുകൊണ്ട് തന്നെ സം​ഗതി പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ നിബന്ധനകൾക്ക് വിധേയരായ ചിലർക്ക് പണം ലഭിച്ചെന്നാണ് റിപ്പോർട്ട്. കാര്‍ട്ടൂണിസ്റ്റ് ഷിബെറ്റൊഷി നക്കമോട്ടോ അത്തരത്തിലൊരാളാണ്. തനിക്ക് 37,050 ഡോളര്‍ലഭിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. രചയിതാവായ ആഷ്‌ലി സെയ്ന്റ് ക്ലെയര്‍ (7,153 ഡോളര്‍), പോഡ്കാസ്റ്റര്‍ ബെനി ജോണ്‍സണ്‍ (5,455 ഡോളര്‍) തുടങ്ങിയവരും തങ്ങള്‍ക്ക് ട്വിറ്റര്‍ പണം തന്നു എന്നു വെളിപ്പെടുത്തിയിട്ടുണ്ട്. 

അതേസമയം, 'സെല്‍ഫ് റ്റോട്ട് ബ്രെയിന്‍സര്‍ജന്‍' എന്നു വിശേഷിപ്പിച്ച ഒരു ഉപയോക്താവ് തനിക്ക് 107,247 ഡോളര്‍ ലഭിച്ചു എന്ന് അവകാശപ്പെട്ടിട്ടുണ്ട്. ഇയാള്‍ക്ക് 17,000 ലേറെയെ ഫോളേവേഴ്സ് ഉള്ളു . അതിനാൽത്തന്നെ പണം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും വ്യക്തമല്ല. ഇംപ്രഷന്‍സിന്റെ കാര്യത്തിൽ ഭാവിയില്‍ ഇളവു വരുത്തുമോ എന്നതും ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യമല്ല. 

ഡേറ്റിങിന് പോകണോ? അതും നടക്കും

ഒരു പങ്കാളിയെ കണ്ടെത്തുക എന്നത് ഒരു ടാസ്ക് ആയി മാറുന്നുണ്ടോ..ജനപ്രിയ ഡേറ്റിങ് വെബ്‌സൈറ്റുകളായ ടിന്‍ഡറിലും, ബംബിളിലും കിണഞ്ഞ് പരിശ്രമിച്ചിട്ടും പ്രണയിക്കാൻ അനുയോജ്യനായ ഒരു വ്യക്തിയെ കണ്ടെത്താൻ കഴിഞ്ഞില്ലേ..എങ്കിൽ ഇനിയൊന്ന് ട്വിറ്റർ പരീക്ഷിച്ചു നോക്കു. താന്‍ ചില ഡേറ്റിങ് ആപ്പുകള്‍ ഡിലീറ്റു ചെയ്തു എന്നും, പ്രണയത്തില്‍ വീഴാനുള്ളശ്രമം ഇനി പഴയ രീതിയില്‍ തുടരുമെന്നും ട്വീറ്റു ചെയ്ത ഒരാള്‍ക്കുള്ള മറുപടി ആയി ആണ്  ട്വിറ്ററ് വഴി ആരെയെങ്കിലും കണ്ടെത്താന്‍ ശ്രമിക്കാന്‍ മസ്‌കിന്റെ ഉപദേശ സന്ദേശം എത്തിയത്. അത്തരത്തിൽ നിരവധി ആളുകൾ ട്വിറ്ററിലൂടെ തന്റെ ഇഷ്ടപ്പെട്ട പങ്കാളികളെ കണ്ടെത്തിയ ചരിത്രം ഉണ്ടായിട്ടുണ്ടെന്നും മസ്‌ക് അവകാശവാദം ഉന്നയിച്ചു. എന്നാൽ പിന്നെ ട്വിറ്ററിനെ ഒരു ഡേറ്റിങ് ആപ്പായി പ്രഖ്യാപിക്കാമെന്നായി മറ്റൊരാൾ. അതിനായി ടിന്‍ഡറും ട്വിറ്ററുംചേര്‍ത്ത് 'ട്വിന്‍ഡര്‍' സൃഷ്ടിക്കാമെന്ന ആശയവും മുന്നോട്ട് വെച്ചു. അത് മസ്‌കിന് ഇഷ്ടപ്പെടുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News