Meta : മെറ്റ പുതിയ വിർച്വൽ റിയാലിറ്റി പ്ലാറ്റ്‌ഫോമുമായി എത്തുന്നു; പേര് ഹൊറൈസൺ വേൾഡ്സ്

യുഎസ്എയിലും കാനഡയിലും വ്യാഴാഴ്ചയാണ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്.

Written by - Zee Malayalam News Desk | Last Updated : Dec 11, 2021, 02:17 PM IST
  • തത്ക്കാലം നോർത്ത് അമേരിക്കയിൽ മാത്രമാണ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുന്നത്.
  • റിപ്പോർട്ടുകൾ അനുസരിച്ച് കഴിഞ്ഞ വർഷം അവതരിപ്പിച്ച ടെസ്റ്റിംഗ് വേർഷന്റെ എക്സ്റ്റെന്ഷനാണ് പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുന്നത്.
  • യുഎസ്എയിലും കാനഡയിലും വ്യാഴാഴ്ചയാണ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്.
  • ആളുകൾക്ക് മറ്റൊരാളുമായി മുഖാമുഖം സംസാരിക്കാൻ കഴിയുന്ന ഒരു മെറ്റാവേർസ് അല്ലയിതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.
Meta : മെറ്റ പുതിയ വിർച്വൽ റിയാലിറ്റി പ്ലാറ്റ്‌ഫോമുമായി എത്തുന്നു; പേര് ഹൊറൈസൺ വേൾഡ്സ്

Washington : ഫേസ്ബുക്കിന്റെ (Facebook) മാതൃ കമ്പനിയായ മെറ്റാ പുതിയ വിർച്വൽ റിയാലിറ്റി പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. തത്ക്കാലം നോർത്ത് അമേരിക്കയിൽ മാത്രമാണ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് കഴിഞ്ഞ വർഷം അവതരിപ്പിച്ച ടെസ്റ്റിംഗ് വേർഷന്റെ എക്സ്റ്റെന്ഷനാണ് പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുന്നത്. 

യുഎസ്എയിലും കാനഡയിലും വ്യാഴാഴ്ചയാണ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്. ആളുകൾക്ക് മറ്റൊരാളുമായി മുഖാമുഖം സംസാരിക്കാൻ  കഴിയുന്ന ഒരു മെറ്റാവേർസ് അല്ലയിതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.  ഹൊറൈസൺ വേൾഡ് ഉപയോക്താക്കളെ അവരുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഒത്തുചേരാനും ഇടപഴകാനും സഹായിക്കും. ഗെയിമുകൾ കളിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ALSO READ: Facebook : മാതൃകമ്പനിയുടെ പേര് മാറ്റി ഫേസ്ബുക്ക്; പുതിയ പേര് മെറ്റ

ഉപഭോക്താവിന് ആവശ്യമായ ഉപകരണങ്ങൾ ഉണ്ടായിരിക്കണം, കൂടാതെ 18 വയസ്സിന് മുകളിൽ പ്രായമുണ്ടായിരിക്കണമെന്ന് നിർബന്ധമാണ്. പുതിയ പ്രോജക്‌റ്റ് സുരക്ഷിതവും മാന്യവുമാകണമെന്നും വിആർ പോളിസിയിലെ കമ്പനിയുടെ പെരുമാറ്റം ഉപയോക്താക്കൾ പാലിക്കണമെന്നും ലോഞ്ച് വേളയിൽ മെറ്റാ ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: TRUTH Social': പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം പ്രഖ്യാപിക്കുമെന്ന് അറിയിച്ച് ഡൊണാൾഡ് ട്രംപ്

ഈ വർഷം ഒക്ടോബറിലാണ്  മാതൃ കമ്പനിയുടെ പേര്  ഫേസ്ബുക്ക് മാറ്റിയത്. ഫേസ്ബുക്കിനെയോ മറ്റ് ആപ്ലിക്കേഷൻ സേവനങ്ങളെയോ സംബന്ധിച്ച  കേസുകളും മറ്റും ഉടമസ്ഥ കമ്പനിയെ നേരിട്ട് ബാധിക്കാതിരിക്കാനായിരുന്നു പുതിയ തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News