ന്യൂയോര്‍ക്ക്: ഇമെയിൽ സേവനമായ ജിമെയിൽ (Gmail) ഡൗണായെന്ന് റിപ്പോർട്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഇമെയില്‍ (Email Service) സേവനമാണിത്. ആഗോളതലത്തില്‍ തന്നെ പ്രശ്നം നേരിട്ടുവെന്നാണ് റിപ്പോര്‍ട്ടുകൾ. ചിലയിടങ്ങളിൽ മാത്രമാണ് പ്രശ്നം നേരിട്ടത്. ഡൗണ്‍ ഡിക്റ്റക്ടര്‍ (down detector) സൈറ്റ് പ്രകാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണി മുതല്‍ പ്രശ്നം നേരിട്ടത്.
എന്നാൽ പ്രശ്നം പരിഹരിച്ചതായി ഗൂഗിൾ അറിയിച്ചു. "Gmail-ലെ പ്രശ്നം പരിഹരിച്ചു. ജനങ്ങൾക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു, പ്രശ്നം പരിഹരിക്കും വരെ ജനങ്ങൾ കാണിച്ച ക്ഷമയ്ക്കും തുടർച്ചയായ പിന്തുണയ്ക്കും നന്ദിയെന്ന് കമ്പനി ഗൂഗിൾ പറഞ്ഞു.
പ്രശ്നം നേരിട്ടവരില്‍ 49 ശതമാനം പേര്‍ സര്‍വര്‍ പ്രശ്നം എന്നാണ് രേഖപ്പെടുത്തിയത്. 30 ശതമാനം പേര്‍ക്ക് ഇമെയില്‍ അയക്കാന്‍ പ്രശ്നം നേരിട്ടു. 21 ശതമാനം പേര്‍ ജിമെയില്‍ സൈറ്റ് തന്നെ തുറക്കാന്‍ പ്രയാസപ്പെടുന്നതായി പറഞ്ഞു. ട്വിറ്ററിലും മറ്റും നിരവധിപ്പേര്‍ ഈ വിഷയം ഉന്നയിച്ചിരുന്നു.
ഡൗണ്‍ ഡിക്റ്റക്ടര്‍ ഡാറ്റ വച്ച് ഇന്ത്യയില്‍ മുംബൈ, ബംഗളൂരു, ഡൽഹി, ചണ്ഡിഗഡ് എന്നിവിടങ്ങളിലാണ് കൂടുതല്‍ പ്രശ്നം നേരിട്ടത് എന്നാണ് കാണിക്കുന്നത്. അതേസമയം ചില ഇടങ്ങളില്‍ യൂട്യൂബിനും പ്രശ്നം നേരിട്ടു എന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...