ലോകകപ്പ്‌ ആവേശം ഗൂഗിള്‍ ഡൂഡിലിലും!!

ക്രിക്കറ്റ് പ്രേമികളുടെ ആവേശത്തിമര്‍പ്പില്‍ പങ്കുചേര്‍ന്ന് ഗൂഗിളിന്‍റെ സെര്‍ച് എന്‍ജിനും.   

Last Updated : May 30, 2019, 05:24 PM IST
ലോകകപ്പ്‌ ആവേശം ഗൂഗിള്‍ ഡൂഡിലിലും!!

ഇംഗ്ലണ്ടിലെ കെന്നിംഗ്ടണ്‍ ഓവലില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക പോരാട്ടത്തോടെ ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തിരശീല ഉയര്‍ന്നു. 

ക്രിക്കറ്റ് പ്രേമികളുടെ ആവേശത്തിമര്‍പ്പില്‍ പങ്കുചേര്‍ന്ന് ഗൂഗിളിന്‍റെ സെര്‍ച് എന്‍ജിനും. ഡൂഡിലില്‍ ക്രിക്കറ്റിന്‍റെ സിമ്പലുകള്‍ പകര്‍ന്നാണ് ഗൂഗിള്‍ ഈ ലോകകപ്പില്‍ പങ്കുചേര്‍ന്നിരിക്കുന്നത്. 

ഗൂഗിളിന്‍റെ ഹോം പേജിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. ഐ.സി.സി ഏകദിന റാങ്കിംഗിലെ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന ലോകകപ്പ് റൗണ്ട് റോബിന്‍ലീഗ് ഫോര്‍മാറ്റിലാണ് അരങ്ങേറുന്നത്.

ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുക. അവസാന സന്നാഹ മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ വിജയത്തോടെ തികഞ്ഞ ആത്മ വിശ്വാസത്തിലാണ് ടീം ഇന്ത്യ.

Trending News