പണമിടപാടിൽ ഇന്ത്യയില്‍ വന്‍ ഹിറ്റായി ഗൂഗിള്‍ പേ!!

പണമിടപാടിൽ ഇന്ത്യയില്‍ വന്‍ ഹിറ്റായി ഗൂഗിള്‍ പേ ആഗോള വിപണി ലക്ഷ്യമിടുന്നു.

Sheeba George | Updated: Feb 6, 2020, 02:42 PM IST
പണമിടപാടിൽ ഇന്ത്യയില്‍ വന്‍ ഹിറ്റായി ഗൂഗിള്‍ പേ!!

പണമിടപാടിൽ ഇന്ത്യയില്‍ വന്‍ ഹിറ്റായി ഗൂഗിള്‍ പേ ആഗോള വിപണി ലക്ഷ്യമിടുന്നു.

ഗൂഗിള്‍ അവതരിപ്പിച്ച ഡിജിറ്റല്‍ പണമിടപാട് ആപ്പായ ഗൂഗിള്‍പേ കഴിഞ്ഞ സെപ്റ്റംബര്‍  വരെയുള്ള കണക്കനുസരിച്ച്‌ 6.70 കോടി സജീവ പ്രതിമാസ ഉപഭോക്താക്കളെ സ്വന്തമാക്കി കഴിഞ്ഞു. ഏകദേശം 11,000 കോടി ഡോളറിന്‍റെ (7.80 ലക്ഷം കോടി രൂപ) പ്രതിവര്‍ഷ ഇടപാടുകളും ഗൂഗിള്‍ പേയില്‍ നടക്കുന്നു.

ഗൂഗിള്‍, ഒന്നരവര്‍ഷം മുന്‍പാണ്‌ ഗൂഗിള്‍ പേ ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്ത്യയിലെ വിജയത്തിന്‍റെ ആത്മവിശ്വാസവുമായി ആഗോള വിപണിയില്‍ വൈകാതെ ഗൂഗിള്‍ പേ അവതരിപ്പിക്കുമെന്ന് ആല്‍ഫബെറ്രിന്‍റെയും ഗൂഗിളിന്‍റെയും സി.ഇ.ഒയുമായ സുന്ദര്‍ പിച്ചൈ പറഞ്ഞു.

യൂണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ് (യു.പി.ഐ) ആപ്പുകള്‍ മുഖേനയുള്ള പണമിടപാടില്‍ ഇന്ത്യ മികച്ച വര്‍ദ്ധനയാണ് കുറിക്കുന്നത്. 2019ലെ ഇടപാട് വിഹിതം ഇങ്ങനെ:

ഗൂഗിള്‍ പേ : 59%

ഫോണ്‍പേ : 26%

പേടിഎം : 7%

ഭീം ആപ്പ് : 6%

 2019ല്‍ യു പി ഐ (യൂനിഫൈഡ് പേമെന്റ് ഇന്‍റര്‍ഫേസ്) ആപ്ലിക്കേഷനുകളിലൂടെ നടന്ന ഡിജിറ്റല്‍ ഇടപാടുകളില്‍ മുന്‍പിലെത്തി നില്‍ക്കുകയാണ് ഗൂഗിൾ പേ. 2018 ല്‍ ഗൂഗിള്‍ പേക്ക് 48, ഭീമിന് 27, ഫോൺ പേക്ക് 15, പേ ടി എമ്മിന് നാല് ശതമാനം വിപണി വിഹിതമാണ് ഉണ്ടായിരുന്നത്.