How To Reduce Electricity Bills: രാജ്യത്ത് താപനില പതുക്കെ കുറയുകയാണ്. രാവിലെയും വൈകുന്നേരവും തണുപ്പാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തണുപ്പ് തുടങ്ങും. അതോടെ ആളുകൾ ഹീറ്ററും രാജയിയുമൊക്കെ (കമ്പളി പുതപ്പ്) പുറത്തെടുക്കും. ശൈത്യകാലത്ത് ഗീസറിന്റെയും ഹീറ്ററിന്റെയും ഉപഭോഗം വളരെ കൂടുതലാണ്. ഇത് വൈദ്യുതി ബില് കൂട്ടാൻ കാരണമാകുന്നു. ഇത് കുറയ്ക്കാനായി നമ്മൾ ശ്രമിക്കാറുമുണ്ട്. എന്നാൽ സമയക്കുറവ് മൂലം വൈദ്യുതി ബിൽ പകുതിയിൽ താഴെയാക്കാനുള്ള കാര്യങ്ങൾ പലപ്പോഴും നമ്മൾ ശ്രദ്ധിക്കാറില്ല. അതുകൊണ്ടുതന്നെ വൈദ്യുതി ബിൽ എങ്ങനെ കുറയ്ക്കാമെന്നുള്ള ((How To Reduce Electricity Bills)എളുപ്പവഴികൾ ഇന്ന് നമുക്ക് നോക്കാം...
Also Read: Vodafone Plan: 75GB അധിക ഡാറ്റ, അടിപൊളി പ്ലാനുമായി വോഡഫോൺ
ഇത്തരം ഹീറ്റർ ഉപയോഗിക്കുന്നത് ഒഴിവാക്കുക (Avoid using such heater)
തണുപ്പു കാലത്ത് ഹീറ്ററുകളുടെ ഉപയോഗം സാധാരണമാണ്. എന്നാൽ നിങ്ങൾ ഉയർന്ന ശേഷിയുള്ള ഹീറ്ററാണ് ഉപയോഗിക്കുന്നതെങ്കിൽ അത് ഉടൻ നീക്കം ചെയ്യുക. ഉയർന്ന ശേഷിയുള്ള ഹീറ്ററുകൾ ധാരാളം വൈദ്യുതി വലിച്ചെടുക്കും. അതിന്റെ ഫലമായി കനത്ത ബിൽ വരുകയും ചെയ്യും. അതുകൊണ്ട് ഹീറ്ററിന് പകരം ബ്ലോവർ ഉപയോഗിക്കുന്നത് ലാഭകരമാണ്. ബ്ലോവർ സുരക്ഷിതമാണ് അതുപോലെ തന്നെ വൈദ്യുതിയും കുറച്ചു മതിയാകും.
പഴയ രീതിയിലുള്ള ഗീസർ (old fashioned geyser)
പല വീടുകളിലും ഇപ്പോഴും വെള്ളം ചൂടാക്കാൻ റോട് (Electric Rod) അല്ലെങ്കിൽ പഴഞ്ചൻ രീതിയിലുള്ള ഗീസറുകളാണ് ഉപയോഗിക്കുന്നത്. ഇവ രണ്ടും ധാരാളം വൈദ്യുതി വലിച്ചെടുക്കാറുണ്ട്. വൈദ്യുതിയുടെ അധിക ഉപഭോഗം ബില്ല് വർദ്ധിപ്പിക്കും. അതുകൊണ്ടാണ് ഇതിനു പകരം ഒരു അഡ്വാൻസ്ഡ് ഗീസർ വീട്ടിൽ വാങ്ങിവയ്ക്കാൻ പറയുന്നത്. അതും ഫൈവ് സ്റ്റാർ റേറ്റിങ് ഉള്ളതാണെങ്കിലും പിന്നെ പറയുകയും വേണ്ട. കാരണം 5 സ്റ്റാർ റേറ്റിംഗുള്ള ഗീസറുകൾ കുറഞ്ഞ വൈദ്യുതിയെ ഉപയോഗിക്കുകയുള്ളു. ഇതിലൂടെ നിങ്ങളുടെ വൈദ്യുതി ബിൽ കുറയ്ക്കാനാകും.
Also Read: മാനിനെ പിടിക്കാൻ കുതിച്ചുചാടി മുതല, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
സാധാരണ ബൾബ് വൈദ്യുതിയുടെ ഉപഭോഗം വർദ്ധിപ്പിക്കും (Normal bulb increases power consumption)
നിങ്ങൾ ഇപ്പോഴും പഴയ ബൾബുകൾ ആണ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിനോട് ഗുഡ്ബൈ പറയാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. കാരണം ഈ ബൾബുകൾ വൈദ്യുതി ബിൽ വേഗത്തിൽ വർദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഇവ ഒഴിവാക്കുന്നതിലൂടെ, നിങ്ങൾക്ക് വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കഴിയും. പകരം വീടുകളിൽ എൽഇഡി ബൾബുകൾ ഉപയോഗിക്കാൻ തുടങ്ങുക. എൽഇഡി ബൾബുകൾക്ക് വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിലൂടെ കനത്ത ബില്ലുകളിൽ നിന്നും രക്ഷനേടാനും സഹായിക്കും.
Also Read: മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ
ചെറിയ മാറ്റം വലിയ ലാഭം ഉണ്ടാക്കും (Small change will make big profit)
സാധാരണയായി തണുപ്പുകാലത്ത് വൈദ്യുതി ബിൽ ഗണ്യമായി വർധിക്കുന്നത് നമുക്ക് കാണാൻ കഴിയും. വൈദ്യുതി ബില്ലിന്റെ വർദ്ധനവ് അക്ഷരാർത്ഥത്തിൽ നിങ്ങളുടെ ബജറ്റിനെ തന്നെ തകിടം മറിക്കും. അതുകൊണ്ടുതന്നെ ഉയർന്ന വൈദ്യുതി ബില്ലിന്റെ പ്രശ്‌നം പരിഹരിക്കണമെങ്കിൽ നിങ്ങൾ വീട്ടിലെ ഇത്തരം ഉപകരണങ്ങൾ തീർച്ചയായും മാറ്റണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...