ക്രിക്കറ്റ് കണ്ടുപിടിച്ച രാജ്യമായിട്ട് പോലും ഇംഗ്ലണ്ടിനു കിട്ടാകനിയായിരുന്നു ലോകകപ്പ്..
എന്നാല്‍, ഒടുവിലത് നേടിയപ്പോഴാകട്ടെ വിവാദങ്ങളും ഒപ്പം കൂടി. ആതിഥേയ രാജ്യം കിരീടം നേടുകയെന്ന പതിവ് നിലനിര്‍ത്തിയായിരുന്നു ഇംഗ്ലണ്ടിന്‍റെ വിജയം.
രണ്ട് ടീമുകളും 50 ഓവര്‍ കളിയില്‍ ഒരേ പോലെയാണ് റണ്‍സ് നേടിയത്. സൂപ്പര്‍ ഓവറിലും തുല്യത നിലനിര്‍ത്തിയിരുന്നു.
ഈ നാടകീയമായ യാദൃശ്ചികതയ്ക്കൊടുവില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ അടിച്ച ടീമിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ടീമിന് പകരം കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമിനെ വിജയിയായി പ്രഖ്യാപിച്ചത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.
ഐസിസിയുടെ ഈ തെരഞ്ഞെടുപ്പില്‍ നീതികേടുണ്ടെന്നുള്ള അഭിപ്രായങ്ങള്‍ ഉയര്‍ത്തി നിരവധി ട്രോളുകളാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.
കൂടുതല്‍ ട്രോളുകളും ഐസിസിയുടെ 'തല തിരിഞ്ഞ' വിജയ പ്രഖ്യാപനത്തിനെതിരായിരുന്നു. മിക്കവരും രണ്ട് ടീമിനെയും വിജയികളായി പ്രഖ്യാപിക്കണമെന്ന അഭിപ്രായമാണ് മീമുകളിലൂടെ പങ്ക് വച്ചത്.
ഇംഗ്ലണ്ടിന്‍റെ എലിസബത്ത് രാഞ്ജിയെ പോലും വെറുതെ വിടാതെയാണ് ട്രോളന്‍മാര്‍ ട്രോളുകളും മീമുകളും കൊഴുപ്പിക്കുന്നത്.