Jio Phone 5G Launch: ജിയോ 5G ഫോൺ ഉടൻ, സെഗ്മെൻറിലെ ഏറ്റവും കുറഞ്ഞ വില ?

ഫോൺ ഇന്ത്യയുടെ ബജറ്റ് ഇപ്പോഴിതാ ഫോണിന്റെ ആദ്യ ചിത്രം പുറത്ത് വന്നിരിക്കുകയാണ്

Written by - Zee Malayalam News Desk | Last Updated : Jun 24, 2023, 09:17 AM IST
  • ഏത് ചിപ്‌സെറ്റാണ് ഫോണിൽ ഉപയോഗിക്കുകയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല
  • വിലകൂടിയ ഫോൺ വാങ്ങാൻ ഇപ്പോഴും മടിക്കുന്ന ഉപയോക്താക്കൾക്ക് ഇത് ഒരു നല്ല വാർത്തയായിരിക്കാം
  • ഫോണിൻറെ വിലയിൽ മാറ്റമുണ്ടോ ഇല്ലയോ എന്നും അറിയില്ല
Jio Phone 5G Launch: ജിയോ 5G ഫോൺ ഉടൻ, സെഗ്മെൻറിലെ ഏറ്റവും കുറഞ്ഞ വില ?

JioPhone 5G ഇരുപതുകളുടെ തുടക്കത്തിലാണ് വിപണിയിലേക്ക് എത്തിയത്. ഫോണിന്റെ ഫീച്ചറുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് ഇന്ത്യയുടെ ബജറ്റ് 5G ഫോണായിരിക്കും. ഇതിനിടയിൽ ഫോണിൻറെ ചിത്രങ്ങൾ പുറത്ത വന്നിരുന്നു.
ഫോൺ ഇന്ത്യയുടെ ബജറ്റ് ഇപ്പോഴിതാ ഫോണിന്റെ ആദ്യ ചിത്രം പുറത്ത് വന്നിരിക്കുകയാണ്. JioPhone 5G യുടെ വില 10,000 യാണ്. ഇത് ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 5G ഫോൺ കൂടിയാണ്.5G ആക്‌സസ് ചെയ്യാൻ വിലകൂടിയ ഫോൺ വാങ്ങാൻ ഇപ്പോഴും മടിക്കുന്ന ഉപയോക്താക്കൾക്ക് ഇത് ഒരു നല്ല വാർത്തയായിരിക്കാം.

ഏത് ചിപ്‌സെറ്റാണ് ഫോണിൽ ഉപയോഗിക്കുകയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല, എന്നാൽ ഫോണിന് 5 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയും പിന്നിൽ 13 മെഗാപിക്‌സൽ 2 മെഗാപിക്‌സൽ ഡ്യുവൽ ക്യാമറ സജ്ജീകരണവും ഉണ്ടാകും ഈ വിവരങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

JioPhone 5G സവിശേഷതകൾ 

ആൻഡ്രോയിഡ് സെൻട്രൽ അനുസരിച്ച്, JioPhone 5G 1600 x 720 പിക്സൽ റെസല്യൂഷനുള്ള 6.5 ഇഞ്ച് IPS LCD HD+ റെസല്യൂഷൻ ഡിസ്പ്ലേ ആയിരിക്കും. ഫോണിന് സൈഡ് ഫേസിംഗ് ഫിംഗർപ്രിന്റ് സ്കാനറും 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും 13 മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സജ്ജീകരണവും ഉണ്ടായിരിക്കും. 18W ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയുമായാണ് ഫോൺ വരുന്നത്. ഇതിന് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, ഡ്യുവൽ സിം സ്ലോട്ട്, n3, n5, n28, n40, n78 5G ബാൻഡുകൾക്കുള്ള പിന്തുണ എന്നിവ ഉണ്ടായിരിക്കും.

വിലയിൽ മാറ്റമുണ്ടോ?

ഫോണിൻറെ വിലയിൽ മാറ്റമുണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. നിലവിൽ 10,000 ആണ് ഫോണിൻറെ വില. എന്നാൽ ഇത് 11000 ആണെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതിൽ ഇതുവരെ കമ്പനി സ്ഥിരീകരണം നടത്തിയിട്ടില്ല. ചില വെബ്സൈറ്റുകൾ നടത്തിയ നിരീക്ഷണമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News