ചൈനീസ് സ്മാർട് ഫോൺ നിർമാതാക്കളായ മോട്ടൊറോളയിൽ നിന്നുള്ള ഏറ്റവും പുതിയ എക്സ് - സീരീസ് ഫ്ലാഗ്ഷിപ്പ് ഹാൻഡ്സെറ്റായ മോട്ടോ എക്സ് 40 ചൈനയിൽ അവതരിപ്പിച്ചു. ക്വാൽകമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറും 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജുമായാണ് സ്മാർട്ഫോൺ എത്തുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള മോട്ടറോളയുടെ MyUI 5.0 ലാണ് ഹാൻഡ്സെറ്റ് പ്രവർത്തിക്കുന്നത്.
മോട്ടോ എക്സ്40 ന് 165 Hz റിഫ്രഷ് റേറ്റും HDR10+ പിന്തുണയുള്ള 6.7 ഇഞ്ച് ഫുൾ എച്ച്‌ഡിപ്ലസ് കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.3 എന്നിവ പിന്തുണയ്ക്കുന്ന ഡ്യുവൽ സിം 5 ജി സ്മാർട് ഫോണാണ് മോട്ടോ എക്സ്40. ഊർജ ഉപഭോഗം കുറയ്ക്കുമെന്ന് അവകാശപ്പെടുന്ന കമ്പനിയുടെ മാക്സെ (MAXE) സാങ്കേതികവിദ്യയാണ് ഇതിൽ അവതരിപ്പിക്കുന്നത്. താപ നിയന്ത്രണത്തിനായി 11-ലെയർ കൂളിങ് സംവിധാനവുമുണ്ട്.
ALSO READ: Realme 10 Pro: ഇന്നെത്തും റിയൽമിയുടെ 10 പ്രോ, വിലക്ക് മുതൽ, അതാണ് കാര്യം
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 50 മെഗാപിക്സലിന്റേതാണ് പ്രധാന ക്യാമറ. ട്രിപ്പിൾ റിയർ ക്യാമറയിൽ 50 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസും ,12 മെഗാപിക്സൽ ടെലിഫോട്ടോ സെൻസറും ഉണ്ട്. 60 മെഗാപിക്‌സലിന്റേതാണ് സെൽഫി ക്യാമറ. മോട്ടോ എക്സ്40 ന്റെ 8ജിബി + 128ജിബി സ്റ്റോറേജ് മോഡലിന് 3,399 യുവാനാണ് ചൈനയിലെ വില വില, ഇന്ത്യയിൽ ഏകദേശം 40,000 രൂപയോളം ആകും വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 3,699 യുവാനും വില നൽകണം.ഇന്ത്യയിൽ ഏകദേശം 44,000 രൂപയോളം ആകും .ഏറ്റവും ഉയർന്ന 12 ജിബി റാം + 512 ജിബി സ്റ്റോറേജ് വേരിയന്റിന് 4,299 യുവാനും വിലവരും,ഇന്ത്യയിൽ ഏകദേശം 51,000 രൂപയോളം ആകും വില.
സ്‌മോക്കി ബ്ലാക്ക്, ടൂർമാലിൻ ബ്ലൂ നിറങ്ങളിലാണ് ഇത് വരുന്നത്. 125W ഫാസ്റ്റ് ചാർജിങ് സാധ്യമാകുന്ന 4,600 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ എക്സ് 40യിൽ ഉളളത്. 7 മിനിറ്റ് ചാർജ് ചെയ്താൽ 50 ശതമാനം ബാറ്ററി ബാക്കപ്പ് ലഭിക്കും. 15W വയർലെസ് ചാർജിങ്ങും 15W റിവേഴ്സ് ചാർജിങ്ങും പിന്തുണയ്ക്കുന്നതാണ് മോട്ടോ എക്സ്40.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...