Realme 10 Pro: ഇന്നെത്തും റിയൽമിയുടെ 10 പ്രോ, വിലക്ക് മുതൽ, അതാണ് കാര്യം

കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്ന് ഇത് വാങ്ങുമ്പോൾ നിങ്ങൾക്ക് 1,000 രൂപ ഫ്ലാറ്റ് ഡിസ്‌കൗണ്ട് ലഭിക്കും

Written by - Zee Malayalam News Desk | Last Updated : Dec 14, 2022, 11:05 AM IST
  • 6 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റുമുള്ള ഫോൺ 24,999 രൂപയ്ക്ക് വാങ്ങാം
  • ഇഎംഐ സേവനങ്ങളും ലഭ്യമാണ്
  • 16 മെഗാപിക്സൽ ഫ്രണ്ട് സെൻസറാണ് ഫോണിനുള്ളത്
Realme 10 Pro: ഇന്നെത്തും റിയൽമിയുടെ 10 പ്രോ, വിലക്ക് മുതൽ, അതാണ് കാര്യം

ന്യൂഡൽഹി: Realme 10 Pro+ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 120Hz കർവ്‌ഡ് വിഷൻ ഡിസ്‌പ്ലേ ഫീച്ചർ ചെയ്യുന്ന സെഗ്‌മെന്റിലെ ആദ്യത്തെ സ്‌മാർട്ട്‌ഫോണാണിത്. ഈ ഫോണിന്റെ ആദ്യ വിൽപ്പന  ഫ്ലിപ്കാർട്ടിൽ  ഉച്ചയ്ക്ക് 12 മണി മുതൽ നടക്കും. ഇതിന്റെ പ്രാരംഭ വില 24,999 രൂപയാണ്. ഇതോടൊപ്പം ചില ഓഫറുകളും നൽകും. Realme 10 Pro+ 5G-യുടെ വിലയും ഓഫറുകളും ഫീച്ചറുകളും നോക്കാം.

Realme 10 Pro+ 5G വിലയും ഓഫറുകളും

ഈ ഫോൺ ഫ്ലിപ്പ്കാർട്ടിൽ നിന്ന് മാത്രമല്ല, കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റായ realme.com ൽ നിന്നും നിങ്ങളുടെ അടുത്തുള്ള സ്റ്റോറുകളിൽ നിന്നും വാങ്ങാം. കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്ന് ഇത് വാങ്ങുമ്പോൾ നിങ്ങൾക്ക് 1,000 രൂപ ഫ്ലാറ്റ് ഡിസ്‌കൗണ്ടും നോ കോസ്റ്റ് ഇഎംഐ ഓഫറും നൽകും. 6 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റുമുള്ള ഫോൺ 24,999 രൂപയ്ക്ക് വാങ്ങാം

സവിശേഷതകൾ

Realme 10 Pro+ 5G ന് 6.7 ഇഞ്ച് ഫുൾ HD പ്ലസ് ഡിസ്‌പ്ലേയുണ്ട്. ഇതിന് 120 Hz വരെ പുതുക്കൽ റി ഫ്രേഷ് റേറ്റ് ഉണ്ട്. കൂടാതെ, ഈ ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 1080 5G പ്രൊസസറും. 8 ജിബി വരെ റാമും 128 ജിബി സ്റ്റോറേജും ഉണ്ട്. ട്രിപ്പിൾ റിയർ ക്യാമറ സെൻസറാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഇതിന്റെ ആദ്യ സെൻസർ 108 മെഗാപിക്സലിന്റേതാണ്. രണ്ടാമത്തേത് 8 മെഗാപിക്സലും മൂന്നാമത്തേത് 2 മെഗാപിക്സലുമാണ്. 16 മെഗാപിക്സൽ ഫ്രണ്ട് സെൻസറാണ് ഫോണിനുള്ളത്. 5000mAh ബാറ്ററിയാണ് ഫോണിനുള്ളത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News