സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ഇൻസ്റ്റാഗ്രാമിൽ ഒരു പുതിയ ചലഞ്ചാണ് ഇപ്പോൾ ട്രെൻഡ് ആയിരിക്കുന്നത്. 'നാഷണാലിറ്റി ചലഞ്ച്' എന്ന പേരിലുള്ള പുതിയ റീൽസ് ചലഞ്ചാണ് ട്രെൻഡിംഗ് ആയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ വസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടാണ് ഈ റീൽ ചലഞ്ചിൽ പങ്കാളികളാകുന്നത്. ഇന്ത്യ, റഷ്യ, യു.എസ്., തുർക്കി, ചൈന, കസാക്കിസ്ഥാൻ, ജപ്പാൻ തുടങ്ങി നിരവധി രാജ്യങ്ങൾ ഈ ചലഞ്ചിൽ ഉൾപ്പെടുന്നു. ജെയിംസ് യങ്ങിന്റെ ഇൻഫിനിറ്റി എന്ന ഗാനമാണ് ഈ റീലിൽ ഉപയോഗിച്ചിരിക്കുന്നത്.
നിങ്ങൾക്കും ഈ ദേശീയത ചലഞ്ച് ചെയ്യാൻ സാധിക്കും. പണമൊന്നും ചിലവഴിക്കാതെ തന്നെ വിവിധ രാജ്യങ്ങളിലെ വസ്ത്രങ്ങൾ ധരിച്ച് സ്വയം ഒരു റീൽ ഷൂട്ട് ചെയ്യാൻ നിങ്ങൾക്ക് സാധിക്കും. ചുവടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഈ റീൽസ് ചെയ്യാൻ നിങ്ങളെ സഹായിക്കും.
ഇൻസ്റ്റാഗ്രാമിൽ എങ്ങനെയാണ് ദേശീയത ചലഞ്ച് ഏറ്റെടുക്കുക?
ഘട്ടം 1: Android, iOS ആപ്പ് സ്റ്റോറുകളിൽ ലഭ്യമായ FacePlay ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക
ഘട്ടം 2: ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ശേഷം, 'For You' എന്ന വിഭാഗത്തിൽ ചെല്ലുക
ഘട്ടം 3: തുടർന്ന്, വിവിധ രാജ്യക്കാർക്കുള്ള ടെംപ്ലേറ്റ് തിരഞ്ഞെടുക്കുക
ഘട്ടം 4: "Add a face" എന്നതിൽ ടാപ്പ് ചെയ്‌ത് നിങ്ങളുടെ ഗാലറിയിൽ നിന്ന് ഒരു ഫോട്ടോ തിരഞ്ഞെടുക്കുക
(നിങ്ങൾ തെരഞ്ഞെടുത്ത ടെംപ്ലേറ്റിന്റെ വസ്ത്രം ധരിച്ച് വീഡിയോകൾ സൃഷ്ടിക്കാൻ നിങ്ങൾ ഗാലറിയിൽ നിന്ന് തെരഞ്ഞെടുത്ത ഈ ചിത്രം ഉപയോഗിക്കും.)
ഘട്ടം 5: "Start Making" എന്നതിൽ ടാപ്പ് ചെയ്യുക
ഘട്ടം 6: പ്രക്രിയ ആരംഭിക്കും
ഇൻസ്റ്റാഗ്രാം നാഷണാലിറ്റി ചലഞ്ച് പൂർത്തിയാക്കാൻ ഉപയോക്താക്കൾ ആപ്പ് ഉപയോഗിച്ച് വ്യത്യസ്ത വസ്ത്രങ്ങളിൽ മൂന്നോ നാലോ വീഡിയോകൾ സൃഷ്ടിക്കേണ്ടതുണ്ട്. എല്ലാ ക്ലിപ്പുകളും സൃഷ്ടിച്ച ശേഷം, ഒരു എഡിറ്റിംഗ് ആപ്പ് ഉപയോഗിച്ച് അവയെ ഒരുമിച്ച് ചേർക്കുക. പാട്ട് ചേർക്കാൻ മറക്കരുത്. ഇപ്പോൾ നിങ്ങളും നാഷണാലിറ്റി ചലഞ്ചിന്റെ ഭാഗമായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...