ഷവോമിയുടെ പുതിയ സീ-ത്രൂ ടിവി കണ്ട് കണ്ണുതള്ളി സോഷ്യല്‍ മീഡിയ!!

ഷവോമി കമ്പനി പുറത്തിറക്കിയ പുതിയ ടിവി കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഗ്ലാസ് പോലെ ഉള്ളിലൂടെ കാണാൻ കഴിയുന്ന തരത്തിലുള്ള സീ ത്രൂ ടെലിവിഷനാണ് ഷവോമി പുറത്തിറക്കിയിരിക്കുന്നത്. കാണുമ്പോൾ കാറ്റിലൂടെ പറന്ന് നടക്കുന്ന ഒരു ഗ്ലാസ് പോലെയാണ് ആദ്യ കാഴ്ചയില്‍ ഇത് തോന്നുക.

Last Updated : Aug 14, 2020, 10:23 AM IST
  • നിങ്ങളുടെ സ്വീകരണമുറിയെ രാജകീയമാക്കാൻ കഴിവുള്ള ഒന്നായിരിക്കും ഈ സീ ത്രൂ ടെലിവിഷൻ.
  • ഷവോമി കമ്പനിയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ചാണ് Mi TV LUX OLED ട്രാൻസ്ഫർ എഡിഷൻ പുറത്തിറക്കിയത്.
  • ഈ Mi ടിവിയുടെ പിൻഭാഗത്ത് ഒന്നുമില്ല. ഓഫ് ആയിരിക്കുന്ന സമയത്ത് കണ്ടാല്‍ ഒരു ഗ്ലാസ് പീസ് പോലെ തോന്നും.
  • 55 ഇഞ്ച് സ്ക്രീന്‍ വലുപ്പമുള്ള ഈ ടിവിയിൽ 150000:1 സ്റ്റാറ്റിക് കോൺട്രാസ്റ്റ് റേഷ്യോ ആണ് നൽകിയിരിക്കുന്നത്
ഷവോമിയുടെ പുതിയ സീ-ത്രൂ ടിവി കണ്ട് കണ്ണുതള്ളി സോഷ്യല്‍ മീഡിയ!!

ഷവോമി കമ്പനി പുറത്തിറക്കിയ പുതിയ ടിവി കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഗ്ലാസ് പോലെ ഉള്ളിലൂടെ കാണാൻ കഴിയുന്ന തരത്തിലുള്ള സീ ത്രൂ ടെലിവിഷനാണ് ഷവോമി പുറത്തിറക്കിയിരിക്കുന്നത്. കാണുമ്പോൾ കാറ്റിലൂടെ പറന്ന് നടക്കുന്ന ഒരു ഗ്ലാസ് പോലെയാണ് ആദ്യ കാഴ്ചയില്‍ ഇത് തോന്നുക.

റിലയന്‍സുമായി ബൈറ്റ്ഡാന്‍സിന്‍റെ ചര്‍ച്ച: ടിക് ടോക് തിരികെ ഇന്ത്യയിലേക്ക്? 

നിങ്ങളുടെ സ്വീകരണമുറിയെ രാജകീയമാക്കാൻ കഴിവുള്ള ഒന്നായിരിക്കും ഈ സീ ത്രൂ ടെലിവിഷൻ. ഷവോമി കമ്പനിയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ചാണ് Mi TV LUX OLED ട്രാൻസ്ഫർ എഡിഷൻ പുറത്തിറക്കിയത്. അതിൻറെ കട്ടിങ് എഡ്ജ് ഡിസ്പ്ലേ ടെക്നോളജിയും സമാനതകളില്ലാത്ത ഡിസൈനും ആസ്വദിക്കാനായി  Mi ആരാധകർ കാത്തിരിക്കുകയാണ്.

ടിക്ടോക് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത!! ഇതാ നിങ്ങള്‍ക്കായി മറ്റൊരു ആപ്പ്

സാധാരണ ടിവിയുടെ പിൻഭാഗം മുഴുവനായി കവർ ചെയ്യപ്പെട്ടതായിരിക്കും. ടിവിയുടെ പാനൽ ഒഴികെയുള്ള എല്ലാ സാധനങ്ങളും അവിടെയായിരിക്കും. എന്നാൽ ഈ Mi ടിവിയുടെ പിൻഭാഗത്ത് ഒന്നുമില്ല. ഓഫ് ആയിരിക്കുന്ന സമയത്ത് കണ്ടാല്‍ ഒരു ഗ്ലാസ് പീസ് പോലെ തോന്നും. ഡിസൈന് പൂർത്തിയാക്കാനായി ഇതിൻറെ ബോർഡും മറ്റ് സാമഗ്രികളും ടിവിയുടെ താഴെ ഭാഗത്തായാണ് ക്രമീകരിച്ചിരിക്കുന്നത്.

ഫോൺ വിളിക്കുമ്പോഴുള്ള COVID സന്ദേശം നിർത്തലാക്കി BSNL...

55 ഇഞ്ച് സ്ക്രീന്‍ വലുപ്പമുള്ള ഈ ടിവിയിൽ 150000:1 സ്റ്റാറ്റിക് കോൺട്രാസ്റ്റ് റേഷ്യോ ആണ് നൽകിയിരിക്കുന്നത്. കൂടാതെ ആവശ്യമില്ലാത്ത ബ്രൈറ്റ്നെസ്സ് ഒഴിവാക്കി കറുപ്പ് കളർ നന്നായി കാണിക്കാൻ സാധിക്കുന്ന ഒരു ടെക്നോളജിയും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. മറ്റു ചാനലുകളിൽ നിന്ന് വ്യത്യസ്തമായി 1.07 billion വ്യത്യസ്ത കളറുകൾ കാണിക്കാൻ കഴിയുന്ന 10-bit പാനൽ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

ഇന്ത്യക്കാരുടെ ലോക്ക്ഡൗണ്‍ ഡേറ്റിംഗ്; QuackQuack-ന് 10 മില്യൺ ഉപഭോക്താക്കള്‍!!

മീഡിയ ടെക് 9650 എന്ന് പ്രത്യേകം രൂപകൽപന ചെയ്തിട്ടുള്ള ടിവി ചിപ്പ് ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത്രയധികം ഫീച്ചറുകളുള്ള ഈ ടിവിയ്ക്ക് 7200 ഡോളറാണ് (ഏകദേശം 5,38,959 രൂപ) കമ്പനി നിശ്ചയിച്ചിരിക്കുന്ന വില.

Trending News