സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി പ്രശസ്ത ചൈനീസ് വീഡിയോ ഷെയറിങ് ഓൺലൈൻ പ്ലാറ്റ്ഫോമായ ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ടിക്ടോക്കിന്റെ 41 ശതമാന൦ ഉപഭോക്താക്കളും 16നും 24നും ഇടയിൽ പ്രായമുള്ളവരായിരുന്നു. അതുകൊണ്ടുതന്നെ, കഴിവുകൾ പ്രകടിപ്പിക്കാൻ സാധിച്ചിരുന്ന ഒരു പ്ലാറ്റ്ഫോം നഷ്ടപ്പെട്ടതിൽ ലക്ഷകണക്കിന് വരുന്ന യുവാക്കളെ നിരാശയിലേക്ക് തള്ളിവിട്ടിരുന്നു.
ഫോൺ വിളിക്കുമ്പോഴുള്ള COVID സന്ദേശം നിർത്തലാക്കി BSNL...
ഇപ്പോഴിതാ, ഇതിനൊരു പരിഹാരമായി രംഗത്തെത്തിയിരിക്കുകയാണ് ചില സാമൂഹിക മാധ്യമ കൂട്ടായ്മകളുടെയും ഏജൻസികളു൦ ചേര്‍ന്ന്. ടിക് ടോക്കിന് ഒരു ബദൽ ആപ്ലിക്കേഷൻ എന്ന നിലയിൽ ഷാഡോ ബോക്സ് എന്നൊരു ആപ്ലിക്കേഷൻ വികസിച്ചു കൊണ്ടിരിക്കുകയാണിവര്‍.ടിക് ടോക്കിന്റെ ഉപഭോക്താക്കളെ മുഴുവനായി കയ്യിലെടുക്കാന്‍ കഴിവുള്ള ഒരു സംവിധാനം ആയിരിക്കും സാമൂഹിക മാധ്യമ കൂട്ടായ്മയിൽ രൂപം കൊള്ളുന്ന ഷാഡോ ബോക്സ്.
Aarogya Setu app ഉപഭോക്താക്കൾ 15 കോടി കവിഞ്ഞു..!
ആപ്ലിക്കേഷനിൽ നിന്ന് പുറത്തു പോകാതെ തന്നെ പണമിടപാടുകൾ നടത്താൻ സാധിക്കുന്ന ഒരു രീതിയും ഇതിലൂടെ പരിചയപ്പെടുത്തുന്നു. ഇൻസ്റ്റഗ്രാം, ടിക് ടോക്, ഫേസ്ബുക്ക്, ട്വിറ്റർ പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയുള്ള "hotlinks" ടെക്നോളജി ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ടിക് ടോക്ക് നിരോധന൦ പോലെ പെട്ടന്നൊരു തിരിച്ചടി ഉണ്ടാകാതെയിരിക്കാനുള്ള എല്ലാ സുരക്ഷാ മുന്‍കരുതലുകളും ഈ ആപ്പിനു നല്‍കുന്നുണ്ട്.
ബമ്പര്‍ ഓഫറുകളുമായി Reliance Jio..!!
ടിക്ടോകിനോട് വളരെ അധികം സാമ്യം ഉള്ളതായിരിക്കും ഈ അമേരിക്കൻ ബേസ്ഡ് ആപ്ലിക്കേഷൻ. ആപ്പ് ഡോട്ട് എന്ന ഓൺലൈൻ വെബ്സർവറിനോട് ചേർന്നു ഒരു വർഷത്തിനുള്ളിൽ ഉള്ളിൽ ഷാഡോ ബോക്സ് ഉപഭോക്താക്കളിലേക്ക് എത്തും. ടിക് ടോക്ക് നല്‍കാത്ത ഫീച്ചറുകളുമായി 60-70 ദിവസത്തിനുള്ളിൽ ആപ്പിന്റെ ബീറ്റ വേർഷൻ പരീക്ഷണ അടിസ്ഥാനത്തിൽ പുറത്തിറക്കു൦.
ഇന്ത്യക്കാരുടെ ലോക്ക്ഡൗണ്‍ ഡേറ്റിംഗ്; QuackQuack-ന് 10 മില്യൺ ഉപഭോക്താക്കള്‍!!
ഉപഭോക്താക്കളുമായി പെട്ടന്ന് ഇണങ്ങുന്നതും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നതുമായ ഒരു ആപ്ലിക്കേഷൻ ആയിരിക്കും ഷാഡോ ബോക്സ് എന്നാണ് നിർമ്മാതാക്കൾ ഉറപ്പു നൽകുന്നത്.ആപ്ലിക്കേഷനെ കുറിച്ച് അറിയാനും കൂടുതൽ വിവരങ്ങൾക്കുമായി www.shadowboxdc.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.