സ്റ്റിക്കറുകള്‍ ശേഖരിക്കൂ, ക്യാഷ്ബാക്ക് നേടൂ; IPL പ്ലാനുകള്‍ തിരികെയെത്തിച്ച് Paytm

ചില മാറ്റങ്ങളോടെ IPL പ്ലാനുകള്‍ നിങ്ങള്‍ക്ക് വീണ്ടും ലഭ്യമാക്കുന്നു

Written by - Sneha Aniyan | Last Updated : Sep 29, 2020, 11:42 AM IST
  • സെപ്റ്റംബര്‍ 18നാണ് Paytm, Paytm ഫസ്റ്റ് ഗെയി൦ ആപ്പ് എന്നിവയെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തത്.
  • Paytm ഫസ്റ്റ് ഗെയി൦ ആപ്പ് ഇതുവരെ പുന:സ്ഥാപിച്ചിട്ടില്ല.
സ്റ്റിക്കറുകള്‍ ശേഖരിക്കൂ, ക്യാഷ്ബാക്ക് നേടൂ; IPL പ്ലാനുകള്‍ തിരികെയെത്തിച്ച് Paytm

IPL പ്ലാനുകള്‍ തിരികെയെത്തിച്ച് പേമെന്‍റ് ആപ്പായ Paytm. Google- യുമായുള്ള തർക്കത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച നീക്കം ചെയ്ത പ്ലാനുകളാണ് Paytm തിരികെയെത്തിച്ചിരിക്കുന്നത്. ഗൂഗിളിന്‍റെ മാര്‍ഗ നിര്‍ദേശങ്ങള്‍ തുടര്‍ച്ചായി ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്ലേസ്റ്റോറില്‍ നിന്നും Paytm-നെ നീക്കം ചെയ്തത്. 

ALSO READ | ജീവനക്കാരന് കൊറോണ; Paytm ഓഫീസുകള്‍ അടച്ചു...

എന്നാല്‍, ക്യാഷ്ബാക്ക് സവിശേഷതയാണ് പ്ലേസ്റ്റോറില്‍ നിന്നും അപ്പിനെ നീക്കം ചെയ്യാന്‍ കാരണം എന്നാണ്  Paytmന്റെ വാദം. എന്നാല്‍, ക്യാഷ്ബാക്ക് സവിശേഷത ഗൂഗിളിന്‍റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നില്ലെന്നും ഓണ്‍ലൈന്‍ ചൂതാട്ടം സംബന്ധിച്ച ഗൂഗിളിന്‍റെ പുതിയ ,മാനദണ്ഡങ്ങള്‍ ലംഘിച്ചതാണ് പുറത്താക്കലിന് കാരണം എന്നാണ് Google നല്‍കുന്ന വിശദീകരണം. 

ALSO READ | സാമ്പത്തിക പ്രതിസന്ധിയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് Paytm...!!

ഗൂഗിള്‍ സ്വീകരിച്ച നടപടിയെ കുറിച്ച് തങ്ങള്‍ക്കുള്ള  നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും ചില മാറ്റങ്ങളോടെ IPL പ്ലാനുകള്‍ നിങ്ങള്‍ക്ക് വീണ്ടും ലഭ്യമാക്കുമെന്നും തിങ്കളാഴ്ച ബ്ലോഗ്‌ പോസ്റ്റിലൂടെ Paytm അറിയിച്ചു. പേടിഎം ക്രിക്കറ്റ് ലീഗിന്‍റെ ഓരോ ഇടപാടിലും സർപ്രൈസ് ക്രിക്കറ്റ് പ്ലെയർ സ്റ്റിക്കറുകൾ Pytm  ലഭ്യമാക്കും. അവ ശേഖരിക്കുന്നതിലൂടെ ക്യാഷ്ബാക്ക് നേടാനാകും. -Paytm അറിയിച്ചു. 

ALSO READ | മൊബൈല്‍ ഗെയിം കളിച്ച് മകന്‍; അമ്മയ്ക്ക് നഷ്ടം ഒരു ലക്ഷത്തോളം രൂപ!!

‘പേടിഎം ക്രിക്കറ്റ് ലീഗ്’ ക്യാഷ്ബാക്കിലൂടെ ഉപഭോകൾക്ക് 'Paytm cricket player stickers’ നേടാനാകും. ഇത് Paytm ആപ്പിലെ ആല്‍ബത്തില്‍ സൂക്ഷിക്കുക. തുടര്‍ന്ന് ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നവര്‍ക്ക് 1,000 രൂപ വരെ ക്യാഷ്ബാക്ക് ലഭ്യമാകും.

ചൂതാട്ടത്തെ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് സെപ്റ്റംബര്‍ 18ന് Paytm, Paytm ഫസ്റ്റ് ഗെയി൦ ആപ്പ് എന്നിവയെ ഗൂഗിൾ പ്ലേ സ്റ്റോറി(Google Play Store)ൽ നിന്ന് നീക്കം ചെയ്തത്. ഗൂഗിളിന്‍റെ നിയമങ്ങള്‍ പാലിക്കാന്‍ കമ്പനി തയാറായതിന് ശേഷമാണ് പേടിഎം അപ്ലിക്കേഷൻ പുന:സ്ഥാപിച്ചത്. എന്നാല്‍,   Paytm ഫസ്റ്റ് ഗെയി൦ ആപ്പ് ഇതുവരെ പുന:സ്ഥാപിച്ചിട്ടില്ല.

More Stories

Trending News