റിയൽമിയുടെ ഏറ്റവും പുതിയ റിയൽമി 10 പ്രൊ സീരീസ് ഫോണുകൾ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും. ഫോണുകൾ അടുത്ത മാസം ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആകെ 2 ഫോണുകളാണ് ഈ സീരീസിൽ എത്തുന്നത്. കിടിലൻ ഫീച്ചറുകളോട് കൂടി എത്തുന്ന ഫോണിന് മികച്ച പെർഫോമൻസ് കാഴ്ച വെക്കാൻ ആകുമെന്ന് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ അറിയിച്ചു. കർവഡ് ഡിസ്പ്ലേയും, മികച്ച പ്രൊസസ്സറുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. റിയൽമി 10 പ്രൊ 5ജി, റിയൽമി 10 പ്രൊ പ്ലസ് 5ജി എന്നിവയാണ് ഈ സീരീസിൽ എത്തുന്ന ഫോണുകൾ.
ഈ രണ്ട് ഫോണുകളും കഴിഞ്ഞ ആഴ്ച ചൈനയിൽ അവതരിപ്പിച്ചിരുന്നു. ഡിസംബർ 8 ന് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. റിയൽമി 10 പ്രൊ പ്ലസ് ഫോണുകൾക്ക് 6.7 ഇഞ്ച് കർവ്ഡ് ഒഎൽഇഡി ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഉള്ളത്. ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 120 Hz റിഫ്രഷ് റേറ്റും, 800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസും HDR10+ സപ്പോർട്ടും ഉണ്ടായിരിക്കും. ഫോണിൽ ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 1080 പ്രൊസസറാണ് ക്രമീകരിച്ചിരിക്കുന്നത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഫോണിനുള്ളത്.
ALSO READ: OnePlus Nord N20 SE : വൺ പ്ലസിന്റെ ബജറ്റ് ഫോൺ വൺ പ്ലസ് നോർഡ് എൻ 20 എസ്ഇ ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി
ഫോണിൽ ട്രിപ്പിൾ ക്യാമറ സിസ്റ്റമാണ് ഉള്ളത്. ഫോണിന്റെ പ്രധാന ക്യാമറ 108 മെഗാപിക്സലാണ്. ഫോണിന് 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്. 67 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. റിയൽമി 10 പ്രൊ 5ജി ഫോണുകൾക്ക് 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് ഉള്ളത്. ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 120 Hz റിഫ്രഷ് റേറ്റും, 680 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസും HDR10+ സപ്പോർട്ടും ഉണ്ടായിരിക്കും. ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 1080 പ്രൊസസറാണ് ഈ ഫോണിലും ക്രമീകരിച്ചിരിക്കുന്നത്.
അതേസമയം വൺ പ്ലസിന്റെ ഏറ്റവും പുതിയ ബജറ്റ് ഫോണുകളായ വൺ പ്ലസ് നോർഡ് എൻ 20 എസ്ഇ ഫോണുകൾ ഇന്ത്യയിൽ വില്പനയ്ക്ക് എത്തി. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ഫ്ലിപ്പ്കാർട്ടിലൂടെയും ആമസോണിലൂടെയുമാണ് ഫോണുകൾ വില്പനയ്ക്ക് എത്തിയിരിക്കുന്നത്. 15000 രൂപയിൽ താഴെ വിലയിലാണ് ഇരു ഫോണുകളും വില്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ആഗസ്റ്റിൽ അമേരിക്കയിലാണ് ഈ ഫോണുകൾ ആദ്യമായി അവതരിപ്പിച്ചത്. ഫ്ലിപ്പ്കാർട്ടിൽ 14,990 രൂപയ്ക്കും ആമസോണിൽ 14,588 രൂപയ്ക്കുമാണ് ഫോൺ ലഭ്യമാക്കിയിരിക്കുന്നത്. എന്നാൽ വൺ പ്ലസ് ഔദ്യോഗികമായി ഈ വിവരങ്ങൾ ഇനിയും അറിയിച്ചിട്ടില്ല.
എൻട്രി ലെവൽ സ്മാർട്ട്ഫോണുകളായ വൺ പ്ലസ് നോർഡ് എൻ 20 എസ്ഇ ഫോണുകൾക്ക് 6.56 ഇഞ്ച് എൽസിഡി പഞ്ച് ഹോൾ ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 1612 x 720 പിക്സല്‍സ് എച്ച്ഡി പ്ലസ് റെസൊല്യൂഷനും 60Hz റിഫ്രഷ് റേറ്റുമാണ് ഫോണിന്റെ ഡിസ്പ്ലേയ്ക്ക് ഉള്ളത്. മീഡിയടെക് ഹീലിയോ G35 SoC പ്രൊസസ്സറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. ഫോണിൽ ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 50എംപി മെയിൻ ലെൻസും 2 എംപി ഡെപ്ത് സെൻസറുമാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. 33 വാട്ട്സ് സൂപ്പർവോക്ക് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...