Realme C33 Budget Smartphones : വളരെ കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായി റിയൽമി സി33; അറിയേണ്ടതെല്ലാം

Realme C33 :  ഫ്ലിപ്‌കാർട്ടിലൂടെ മാത്രമാണ് ഫോണുകൾ വില്പനയ്ക്ക് എത്തുന്നത്.  ഫോണിന്റെ വില ആരംഭിക്കുന്നത്  8,999 രൂപയിലാണ്.

Written by - Zee Malayalam News Desk | Last Updated : Sep 7, 2022, 02:40 PM IST
  • വളരെ കുറഞ്ഞ വിലയിൽ എത്തുന്ന ഫോണുകളുടെ പ്രധാന ആകർഷണങ്ങൾ 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, 5,000 എംഎഎച്ച് ബാറ്ററി, യൂണിസോക്ക് ടി 612 പ്രോസസർ എന്നിവയാണ്.
  • ഫ്ലിപ്‌കാർട്ടിലൂടെ മാത്രമാണ് ഫോണുകൾ വില്പനയ്ക്ക് എത്തുന്നത്.
  • ഫോണിന്റെ വില ആരംഭിക്കുന്നത് 8,999 രൂപയിലാണ്. ആകെ 2 സ്റ്റോറേജ് വേരിയന്റുകളിലാണ് റിയൽമി സി 33 ഫോണെത്തുന്നത്.
 Realme C33 Budget Smartphones : വളരെ കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായി റിയൽമി സി33; അറിയേണ്ടതെല്ലാം

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽ മി പുതിയ ബജറ്റ് സ്മാർട്ട്ഫോണുകൾ പുറത്തിറക്കി. വളരെ കുറഞ്ഞ വിലയിൽ എത്തുന്ന ഫോണുകളുടെ പ്രധാന ആകർഷണങ്ങൾ 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, 5,000 എംഎഎച്ച് ബാറ്ററി, യൂണിസോക്ക് ടി 612 പ്രോസസർ എന്നിവയാണ്. ഫ്ലിപ്‌കാർട്ടിലൂടെ മാത്രമാണ് ഫോണുകൾ വില്പനയ്ക്ക് എത്തുന്നത്. മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ ഫോണിന് കഴിയുമെന്നാണ് പ്രതീക്ഷ. ഫോണിന്റെ വില ആരംഭിക്കുന്നത്  8,999 രൂപയിലാണ്. ആകെ 2 സ്റ്റോറേജ് വേരിയന്റുകളിലാണ് റിയൽമി സി 33 ഫോണെത്തുന്നത്.

3 ജിബി റാം 32 ജിബി ഇന്റെർണൽ സ്റ്റോറേജ്,  4 ജിബി റാം 64 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോണെത്തുന്നത്. ഫോണിന്റെ 3 ജിബി റാം 32 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിന്റെ വിലയാണ് 8999 രൂപ. അതേസമയം  4 ജിബി റാം 64 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിന്റെ വില 9,999 രൂപയാണ്. ആകെ മൂന്ന് കളർ  വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. അക്വാ ബ്ലൂ, നൈറ്റ് സീ, സാൻഡി ഗോൾഡ് കളർ വേരിയന്റുകളിൽ ഫോൺ ലഭ്യമാകും. ഫോണിന്റെ ആദ്യ സെയിൽ സെപ്റ്റംബർ 12 ന് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആദ്യ സെയിലിനൊപ്പം നിരവധി ഓഫറുകളും ലഭിക്കും.

ALSO READ: Vivo Y22 Budget Phone : കിടിലം പ്രൊസസ്സറും മികച്ച ക്യാമറയും; വിവോ വൈ 22, വിവോ വൈ 22എസ് ഫോണുകൾ ഉടൻ ഇന്ത്യയിലെത്തും

6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കുന്നത്. കൂടാതെ ഫോണിന് 120 hz ടച്ച് സാംബിളിങ് റേറ്റും ഫോണിനുണ്ട്.   4 ജിബി റാം 64 ജിബി ഇന്റെർണൽ സ്റ്റോറേജ് എന്നിവയോട് കൂടിയ യൂണിസോക്ക് ടി 612 ചിപ്സെറ്റ് പ്രോസസറാണ് ഫോണിനുള്ളത്. ഫോണിന്റെ മെമ്മറി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാൻ സാധിക്കും. സൈഡ് മൗണ്ടഡ് ഫിംഗർ പ്രിന്റ് സ്കാനറാണ് ഫോണിനുള്ളത്. ആഡ്രോയ്ഡ് 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ റിയൽമി എസ് എഡിഷൻ യൂസർ ഇന്റർഫേസോഡ് കൂടിയാണ് ഫോൺ എത്തുന്നത്. ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിന് ഉള്ളത്. 50 മെഗാപിക്സലാണ് ഫോണിന്റെ പ്രൈമറി സെൻസർ. സെൽഫികൾക്കായി 5 മെഗാപിക്സൽ ഫ്രന്റ് ക്യാമറയാണ് ഫോണിൽ ഉള്ളത്. 10 വാട്ട്സ് ചാർജിങ് സൗകര്യത്തോട് കൂടിയ 5000 mAh ബാറ്ററിയാണ് ഫോണിൽ ഉള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News