Vivo Y22 Budget Phone : കിടിലം പ്രൊസസ്സറും മികച്ച ക്യാമറയും; വിവോ വൈ 22, വിവോ വൈ 22എസ് ഫോണുകൾ ഉടൻ ഇന്ത്യയിലെത്തും

12000 രൂപയ്ക്ക് താഴെയുള്ള വിലയിൽ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 4, 2022, 02:07 PM IST
  • ഈ മാസം തന്നെ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • 12000 രൂപയ്ക്ക് താഴെയുള്ള വിലയിൽ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • ആകെ 2 കളർ വേരിയന്റുകളിലാണ് വിവോ വൈ 22 രാജ്യത്ത് എത്തുന്നത്. സ്റ്റാർലൈറ്റ് ബ്ലൂ, സ്റ്റാർലൈറ്റ് ഗ്രീൻ നിറങ്ങളിൽ ഫോൺ ഉപഭോക്താക്കളിലേക്ക് എത്തുമെന്നാണ് സൂചന.
Vivo Y22 Budget Phone : കിടിലം പ്രൊസസ്സറും മികച്ച ക്യാമറയും; വിവോ വൈ 22,  വിവോ വൈ 22എസ് ഫോണുകൾ ഉടൻ ഇന്ത്യയിലെത്തും

സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോയുടെ ഏറ്റവും പുതിയ ബജറ്റ് ഫോണുകളായ വിവോ വൈ 22,  വിവോ വൈ 22എസ്  എന്നിവ ഉടൻ ഇന്ത്യയിൽ എത്തുമെന്ന് റിപ്പോർട്ട്. ഈ മാസം തന്നെ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 12000 രൂപയ്ക്ക് താഴെയുള്ള വിലയിൽ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആകെ 2 കളർ വേരിയന്റുകളിലാണ് വിവോ വൈ 22 രാജ്യത്ത് എത്തുന്നത്. സ്റ്റാർലൈറ്റ് ബ്ലൂ, സ്റ്റാർലൈറ്റ് ഗ്രീൻ നിറങ്ങളിൽ ഫോൺ ഉപഭോക്താക്കളിലേക്ക് എത്തുമെന്നാണ് സൂചന.

വിവോ വൈ 22 ഫോണിന്റെ സവിശേഷതകൾ 

വിവോ വൈ 22 ഫോണുകൾക്ക് 6.5 ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ് റെസല്യൂഷൻ ഡിസ്‌പ്ലേയാണ് ഉള്ളത്. ഐപിഎസ് എൽസിഡി ഡിസ്പ്ലേ പാനലാണ് ഫോണിന് ഉള്ളത്. ഫോണിൽ ഡ്യൂവൽ റെയർ ക്യാമറ സെറ്റപ്പാണ് പ്രതീക്ഷിക്കുന്നത്.  50 മെഗാപിക്സൽ മെയിൻ ലെൻസും 2 മെഗാപിക്സൽ സെക്കൻഡറി സ്‌നാപ്പറും ആണ് ഫോണിന്റെ ക്യാമെറകൾ. സെല്ഫികൾക്കായി ഫോണിൽ 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ക്രമീകരിച്ചിട്ടുണ്ട്.  ഫോൺ ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമാകും എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത് . 4 ജിബി റാം 64 ജിബി ഇന്റെർണൽ മെമ്മറി സ്റ്റോറേജ് ആയിരിക്കും ഫോണിൽ പ്രതീക്ഷിക്കുന്നത്. കൂടാതെ മീഡിയടെക് ഹീലിയോ G85 ഒക്ടാ കോർ SoC പ്രോസസ്സർ ഫോണിൽ ക്രമീകരിക്കും എന്നാണ് സൂചന.

ALSO READ: Vivo Y22s Smartphone : മികച്ച സവിശേഷതകളുമായി വിവോ വൈ 22 എസ് ഫോണുകൾ ഉടൻ ഇന്ത്യയിൽ; അറിയേണ്ടതെല്ലാം

വിവോ വൈ 22 എസ് ഫോണിന്റെ സവിശേഷതകൾ

വിവോ വൈ 22 എസ് ഫോണുകൾ ഡ്യൂവൽ ക്യാമറ സെറ്റപ്പിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് ഫോണിന്റെ ക്യാമറ ഐലൻഡ് ഒരുക്കുന്നത്. ആകെ 2 കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഡാർക്ക് ബ്ലൂ, സ്കൈ ബ്ലൂ കളർ വേരിയന്റുകളിൽ ഫോൺ ഇന്ത്യൻ വിപണിയിലെത്തും.  ഫോണുകൾക്ക് 6.55 ഇഞ്ച് വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയാണ് ഫോണിന് പ്രതീക്ഷിക്കുന്നത്. എച്ച്ഡി റെസൊല്യൂഷനോട് കൂടിയ എൽസിഡി പാനലാണ് ഫോണിൽ ക്രമീകരിക്കുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന് 50എംപി മെയിൻ ലെൻസും 2എംപി സെക്കൻഡറി സെൻസറും ഫോണിന് ഉണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News