Redmi 10 Prime: മികച്ച ഡിസ്‌പ്ലേയും പ്രൊസസ്സറുമായി റെഡ്മി 10 പ്രൈം അവതരിപ്പിച്ചു, വില 12,499 രൂപ

90Hz ഡിസ്‌പ്ലേയും മീഡിയടെക് ഹീലിയോ G88 SoC പ്രൊസസ്സറുമാണ് ഫോണിന്റെ പ്രധാന പ്രത്യേകതകൾ.

Written by - Zee Malayalam News Desk | Last Updated : Sep 3, 2021, 05:33 PM IST
  • 90Hz ഡിസ്‌പ്ലേയും മീഡിയടെക് ഹീലിയോ G88 SoC പ്രൊസസ്സറുമാണ് ഫോണിന്റെ പ്രധാന പ്രത്യേകതകൾ.
  • ഫോണിന്റെ വില ആരംഭിക്കുന്നത് 12,499 രൂപയിലാണ്.
  • ഫോണിന്റെ മറ്റൊരു ആകർഷണം അതിന്റെ 6000 mAh ബാറ്ററിയാണ്.
  • ആകെ രണ്ട് സ്റ്റോറേജ് വാരിയറ്റുകളിലാണ് ഫോൺ എത്തുന്നത്. 4GB റാം 64GB സ്റ്റോറേജ് വാരിയന്റിന്റെ വിലയാണ് 12,499 രൂപ.
Redmi 10 Prime: മികച്ച ഡിസ്‌പ്ലേയും പ്രൊസസ്സറുമായി റെഡ്മി 10 പ്രൈം അവതരിപ്പിച്ചു, വില 12,499 രൂപ

 Bengaluru : മികച്ച ഡിസ്‌പ്ലേയും പ്രൊസസ്സറുമായി റെഡ്മി 10 പ്രൈം ഇന്ത്യയിൽ അവതരിപ്പിച്ചു. 90Hz ഡിസ്‌പ്ലേയും മീഡിയടെക് ഹീലിയോ G88 SoC പ്രൊസസ്സറുമാണ് ഫോണിന്റെ പ്രധാന പ്രത്യേകതകൾ. ഫോണിന്റെ വില ആരംഭിക്കുന്നത് 12,499 രൂപയിലാണ്. ഫോണിന്റെ മറ്റൊരു ആകർഷണം അതിന്റെ 6000 mAh ബാറ്ററിയാണ്.

ആകെ രണ്ട് സ്റ്റോറേജ് വാരിയറ്റുകളിലാണ് ഫോൺ എത്തുന്നത്. 4GB റാം 64GB സ്റ്റോറേജ് വാരിയന്റിന്റെ വിലയാണ്  12,499 രൂപ. അതേസമയം 6 GB റാം 128 GB സ്റ്റോറേജ് വാരിയന്റിന്റെ വില 14,499 രൂപയാണ്. സെപ്റ്റംബർ 7 മുതലാണ് ഫോണിന്റെ വില്പന ആരംഭിക്കുന്നത്. 

ALSO READ: Samsung Galaxy M32 5G : സാംസങ് ഗാലക്സി എം 32 5ജി ഇന്ന് മുതൽ ഇന്ത്യയിൽ വിൽപന ആരംഭിക്കുന്നു

ഓൺലൈൻ ഷോപ്പിങ് പ്ലാറ്റഫോമായ ആമസോണിൽ നിന്നും ഷിയോമിയുടെ ഔദ്യോഗിക ഇ സ്റ്റോറിൽ നിന്നും ഫോൺ വാങ്ങിക്കാൻ സാധിക്കും. Mi Home, Mi Studios എന്നിവിധ്യങ്ങളിൽ നിന്നും നിങ്ങൾക്ക് ഫോൺ വാങ്ങിക്കാൻ സൗകര്യമുണ്ട്. ആമസോണിൽ HDFC ബാങ്ക് ക്രെഡിറ്റ് കാർഡും EMI ഇടപാടുകളും വഴി ഫോൺ വാങ്ങുമ്പോൾ 750 രൂപ ഡിസ്‌കൗണ്ടും ലഭിക്കും.

ALSO READ: Jio Prepid Plan: 999 രൂപയ്ക്ക് 3 GB Dataയും ഒപ്പം 84 ദിവസത്തെ വാലിഡിറ്റിയും...!! അടിപൊളി പ്ലാനുമായി Jio

Redmi 10 series ഫോണുകൾക്ക് സമാനമായ ഡിസൈനാണ് റെഡ്മി 10 പ്രൈം ഫോണുകളിലും ഉപയോഗിച്ചിരിക്കുന്നത്. യുഎസ്ബി-സി പോർട്ട്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ , ഐആർ ബ്ലാസ്റ്റർ,  3.5 എംഎം ഓഡിയോ ജാക്ക് എന്നിവ ഫോണിൽ ക്രമീകരിച്ചിട്ടുണ്ട്. 6.5 ഇഞ്ച് FHD ഡിസ്പ്ലേ, 90Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്.എന്നിവയും ഫോണിനുണ്ട്.

ALSO READ: Infinix Hot 11S : ഇൻഫിനിക്സ് ഹോട്ട് 11 എസ് ഉടനെത്തുന്നു; വിലയെത്ര?

ഫോണിൽ ക്വാഡ് ക്യാമറ സെറ്റപ്പാണ് ഒരുക്കിയിരിക്കുന്നത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ; 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഫോണിൽ ഉള്ളത്. ബിൽറ്റ്-ഇൻ എഡിറ്റർ, കാലിഡോസ്കോപ്പ് മോഡ്, ഷോർട്ട് വീഡിയോ ഫിൽട്ടറുകൾ എന്നിവയെല്ലാം തന്നെ കാമറ സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News