റെഡ്മിയുടെ ബജറ്റ് ഫോണായ റെഡ്മി നോട്ട് 11 എസ്ഇ ഇന്ത്യയിൽ അവതരിപ്പിച്ചു. 13,499 രൂപ വിലക്കാണ് ഫോണുകൾ രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. 64 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, മീഡിയടെക് ഹീലിയോ ജി95 ചിപ്‌സെറ്റ്, 5,000 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ആകെ ഒരു സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തുന്നത്. 6 ജിബി റാം, 64 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തിയിരിക്കുന്നത്. ആകെ നാല് കളർ വേരിയന്റുകളിലാണ് ഫോൺ എത്തിയിരിക്കുന്നത്. തണ്ടർ പർപ്പിൾ, കോസ്മിക് വൈറ്റ്, ഷാഡോ ബ്ലാക്ക്, ബിഫ്രോസ്റ്റ് ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോൺ എത്തിയിരിക്കുന്നത്.
ആഗസ്റ്റ് 31 മുതൽ റെഡ്മി നോട്ട് 11 എസ്ഇ ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തും. ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ട്, എംഐയുടെ ഒഫീഷ്യൽ വെബ്സൈറ്റായ mi.com എന്നിവ വഴിയാണ് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് വാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് ഇപ്പോൾ 1250 രൂപ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കും. റെഡ്മി 11 സീരിസിൽ എത്തുന്ന ആറാമത്തെ ഫോണാണ് റെഡ്മി നോട്ട് 11 എസ്ഇ. ഇതിന് മുമ്പ് റെഡ്മി നോട്ട് 11ടി 5ജി, റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11 പ്രോ+ 5ജി, റെഡ്മി നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 എസ് എന്നീ ഫോണുകളാണ് ഈ സീരീസിൽ ഇതിന് മുമ്പ് പുറത്തിറക്കിയിട്ടുള്ളത്.
6.43 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 11 എസ്ഇ ഫോണുകളിൽ ഒരുക്കിയിരിക്കുന്നത്, ബ്ലൂ ലൈറ്റ് സെർട്ടിഫിക്കേഷനോട് കൂടിയാണ് ഫോൺ എത്തുന്നത്. സൈഡ് മൌണ്ട്ഡ് ഫിംഗർപ്രിന്റ് സെൻസറാണ് ഫോണിനുള്ളത്. മീഡിയടെക് ഹീലിയോ ജി95 ചിപ്പ്‌സെറ്റാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. MIUI 12.5 യൂസർ ഇന്റർഫേസാണ് ഫോണിൽ ഉള്ളത്. ഫോണിന്റെ വില ഇനിയും പുറത്തുവിട്ടിട്ടില്ല. എന്നാൽ ബജറ്റ് റേഞ്ചിൽ തന്നെ ഫോൺ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കുന്നത്. 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നീ ക്യാമറകളാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഫോണിൽ 13 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഒരുക്കിയിരിക്കുന്നത്. 33 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 5,000 mAh ബാറ്ററിയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 30 മിനിറ്റിൽ ഫോൺ 54 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.