Smart Phone Sales In India| രാജ്യത്ത് ഇലക്ട്രോണിക് ചിപ്പ് ക്ഷാമം, പക്ഷെ മൊബൈൽ വിൽപ്പന സർവ്വകാല റെക്കോർഡിൽ

ഉത്സവ സീസണുകളാണ് ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ വിൽപ്പനയുടെ വർധനക്ക് കാരണമായത് 

Written by - Zee Malayalam News Desk | Last Updated : Oct 23, 2021, 05:26 PM IST
  • ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഉത്സവ സീസണാണ് സമാർട്ട് ഫോൺ വിൽപ്പനയിലെ വർദ്ധനയുടെ ഒരു കാരണം
  • പല ഉപഭോക്താക്കളും തങ്ങളുടെ കുമിഞ്ഞുകൂടിയ സമ്പാദ്യം ചെലവഴിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
  • പല കമ്പനികളും അവരുടെ ഉപകരണങ്ങളുടെ വില വർദ്ധിപ്പിക്കാൻ നിർബന്ധിതരാകുന്നു, ഇത് ദീർഘകാലാടിസ്ഥാനത്തിൽ
Smart Phone Sales In India| രാജ്യത്ത് ഇലക്ട്രോണിക് ചിപ്പ് ക്ഷാമം, പക്ഷെ മൊബൈൽ വിൽപ്പന സർവ്വകാല റെക്കോർഡിൽ

രാജ്യം ചിപ്പ് ക്ഷാമം അഭിമുഖീകരിക്കുമ്പോൾ സ്മാർട്ട് ഫോൺ വിൽപ്പന സർവ്വകാല റെക്കോർഡിലേക്ക്. പുതിയ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിൽപ്പന 7.6 ബില്യൺ ഡോളറിൽ തൊട്ടു. റിപ്പോർട്ട് അനുസരിച്ച്, ഇടത്തരം, പ്രീമിയം ഫോണുകളുടെ വിഭാഗങ്ങൾക്കാണ് ഉയർന്ന ഡിമാൻറ്

ഉത്സവ സീസണുകളാണ് ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ വിൽപ്പനയുടെ വർധനക്ക് കാരണമായത്. കൂടാതെ മിഡ്, പ്രീമിയം സെഗ്‌മെന്റുകളിലെ ഫോണു പ്രമോഷനുകൾ കൂടി ആയതോടെ വർദ്ധിച്ച ഡിമാൻഡാണ് ഈ വർഷം പ്രവണത ത്വരിതപ്പെടുത്തിയത്.

ALSO READ: Budget Fitness Bands : വളരെ വിലകുറവിൽ ലഭിക്കുന്ന മികച്ച ഫിറ്റ്നസ് ബാൻഡുകൾ ഏതൊക്കെ?

എല്ലാക്കാലത്തും സ്മാർട്ട് ഫോൺ വിൽപ്പന വർധിക്കാറുണ്ടെങ്കിലും സ്പെയർ പാർട്സുകളുടെ ക്ഷാമം നേരിടുന്നത് ഉപഭോക്താക്കൾക്ക് തിരിച്ചടിയാണ്. ഇതോടെ പല കമ്പനികളും അവരുടെ ഉപകരണങ്ങളുടെ വില വർദ്ധിപ്പിക്കാൻ നിർബന്ധിതരാകുന്നു, ഇത് ദീർഘകാലാടിസ്ഥാനത്തിൽ വിപണിയെ ബാധിക്കും.

എന്താണ് ഉയർന്ന വിൽപ്പനയ്ക്ക് കാരണമാകുന്നത്?

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഉത്സവ സീസണാണ് സമാർട്ട് ഫോൺ വിൽപ്പനയിലെ വർദ്ധനയുടെ ഒരു കാരണം പല ഉപഭോക്താക്കളും തങ്ങളുടെ കുമിഞ്ഞുകൂടിയ സമ്പാദ്യം ചെലവഴിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതും വിൽപ്പന വർധിപ്പിക്കാൻ കാരാണമാവുന്നുണ്ട്.

ALSO READ: Reliance, Airtel, Vodafone-Idea: 600 രൂപയിൽ താഴെ വിലയിലുള്ള മികച്ച പോസ്റ്റ് പെയ്ഡ് പ്ലാനുകൾ

വിൽപ്പന കൂടിയതോടെ iPhone, Galaxies തുടങ്ങിയ ഉപകരണങ്ങളിൽ വൻ കിഴിവുകൾ നമുക്ക് കാണാൻ കഴിയും. EMI-കളും ഈ ഉപകരണങ്ങൾ വാങ്ങാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇതൊക്കെയും വിൽപ്പന കൂടാൻ കാരണമായി.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News