ന്യൂഡൽഹി: പലപ്പോഴും നമ്മൾ ഫോണിൽ ഒരുപാട് സാധനങ്ങൾ ആവശ്യമായും അനാവശ്യമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാറുണ്ട്. ഇത് വഴി ഫോണിന്റെ സ്‌റ്റോറേജ് ഫുൾ ആകുകയും ചെയ്യാറുണ്ട്. ഇത് വളരെ സാധാരണമായ ഒരു പ്രശ്നമാണ്. ഫോണിന്റെ സ്‌റ്റോറേജ് എല്ലായ്‌പ്പോഴും നിറഞ്ഞിരിക്കുന്നതിൽ നിങ്ങൾ സങ്കടപ്പെടുന്നുണ്ടെങ്കിൽ ഇതിൽ നിന്നും രക്ഷപ്പെടാൻ കഴിയുന്ന വഴികളാണ് പരിശോധിക്കുന്നത്. ഈ രീതികൾ വളരെ സാധാരണമാണെങ്കിലും, ഇവയെക്കുറിച്ച് അറിയാത്ത നിരവധി ഉപയോക്താക്കൾ ഇപ്പോഴും ഉണ്ടാകും. അവയെ പറ്റി പരിശോധിക്കാം
ഈ 4 വഴികളിലൂടെ
ആപ്പ് കാഷെ കളയുക: നിങ്ങളുടെ ഫോണിൽ ധാരാളം കാഷെ സംഭരിക്കപ്പെടുകയും അത് ഫോണിന്റെ സ്‌റ്റോറേജ് വളരെയധികം നിറയ്ക്കുകയും ചെയ്യുന്നു. ഫോണിന്റെ എല്ലാ ആപ്പുകളുടെയും കാഷെ ഇടയ്ക്കിടെ ക്ലിയർ ചെയ്യണം. ഇതോടൊപ്പം ഫോണിന്റെ കാഷെയും ക്ലിയർ ചെയ്യണം. ഇതുവഴി ഫോണിൻറെ മെമ്മറി കുറയ്ക്കാം. ഫോണിന്റെ സ്റ്റോറേജും കൂടുകയും ഫോൺ സുഗമമായി പ്രവർത്തിക്കുകയും ചെയ്യും.
ഉപയോഗശൂന്യമായ ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുക: ഉപയോഗശൂന്യവും നമ്മൾ ഉപയോഗിക്കാത്തതുമായ നിരവധി ആപ്ലിക്കേഷനുകൾ നമ്മുടെ ഫോണിലുണ്ട്. ഇത്തരം ആപ്പുകൾ ഫോണിന്റെ സ്റ്റോറേജ് വർദ്ധിപ്പിക്കുന്നു. നിങ്ങൾ ഉപയോഗിക്കാത്ത എല്ലാ ആപ്പുകളും ഉടനടി അൺ ഇൻസ്റ്റാൾ ചെയ്യുക. ഫോണിലെ അമിത ആപ്പുകളും ഫോണിന്റെ വേഗത കുറയ്ക്കും.
ഫോണിൽ നിന്ന് ഫോട്ടോകളും വീഡിയോകളും മാറ്റുക: ഓരോ വ്യക്തിയും ഒരു ഫോട്ടോഗ്രാഫറാണ്, അതുകൊണ്ടാണ് ഫോൺ നിറയെ ഫോട്ടോകളും വീഡിയോകളും. നിങ്ങളുടെ ഫോണിൽ വളരെയധികം ഫോട്ടോകളും വീഡിയോകളും ഉണ്ടെങ്കിൽ, അവ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് മാറ്റണം. ഇത് ഫോണിന്റെ സ്റ്റോറേജ് കൂട്ടുന്നു.
ക്ലൗഡിലേക്ക് ഫോട്ടോകൾ കൈമാറുക: നിങ്ങൾക്ക് ലാപ്‌ടോപ്പോ കമ്പ്യൂട്ടറോ ഇല്ലെങ്കിൽ, നിങ്ങൾക്ക് ഫോട്ടോകളും, വീഡിയോകളും ഡ്രൈവിലേക്കോ ക്ലൗഡിലേക്കോ കൈമാറാനും കഴിയും. ഇതോടെ ഫോണും സ്വതന്ത്രമാകും, നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും സുരക്ഷിതമായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...