ബ്ലൂ ടിക്കിന് പണം നൽകേണ്ട; സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം താൽക്കാലികമായി നിർത്തി ട്വിറ്റർ

വ്യാജ അക്കൗണ്ടുകൾ ഇല്ലാതാക്കാനുള്ള നടപടിയാണ് പെയ്ഡ് സബ്‌സ്‌ക്രിപ്‌ഷൻ ട്വിറ്ററിന്റെ പുതിയ സിഇഒ ആയ ഇലോൺ മസ്‌ക് അവതരിപ്പിച്ചത്

Written by - Zee Malayalam News Desk | Last Updated : Nov 12, 2022, 12:54 PM IST
  • ട്വിറ്റർ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം താൽക്കാലികമായി നിർത്തിവെച്ചു
  • ഈ ആഴ്ചയാണ് ട്വിറ്റർ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം ആരംഭിച്ചത്
  • വ്യാജ അക്കൗണ്ടുകൾ ഇല്ലാതാക്കാനുള്ള നടപടിയായാണ് ആരംഭിച്ചത്
ബ്ലൂ ടിക്കിന് പണം നൽകേണ്ട; സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം താൽക്കാലികമായി നിർത്തി ട്വിറ്റർ

സോഷ്യൽ മീഡിയ ഭീമനായ ട്വിറ്റർ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം താൽക്കാലികമായി നിർത്തിവെച്ചു. ഈ ആഴ്ചയാണ് ട്വിറ്റർ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം ആരംഭിച്ചത്. പ്രതിമാസം 8  ഡോളർ എന്ന നിലക്കായിരുന്നു ട്വിറ്ററിന്റെ വെരിഫൈഡ് അക്കൗണ്ട്  ഉടമകൾ ബ്ലൂ ടിക്ക് ബാഡ്ജിനായി നൽകേണ്ടിയിരുന്നത്. പണം നൽകി സബ്സ്ക്രൈബ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് മറ്റ് പല ആനുകൂല്യങ്ങളും ട്വിറ്റർ നൽകുകയും ചെയ്യും. 

വ്യാജ അക്കൗണ്ടുകൾ ഇല്ലാതാക്കാനുള്ള നടപടിയാണ് പെയ്ഡ് സബ്‌സ്‌ക്രിപ്‌ഷൻ ട്വിറ്ററിന്റെ പുതിയ സിഇഒ ആയ ഇലോൺ മസ്‌ക് അവതരിപ്പിച്ചത്. ശത കോടീശ്വരൻ എലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ നടപടിയാണ് ഇത്. നിരവധി വിവാദങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ കഴിഞ്ഞ മാസം 44 ബില്യൺ ഡോളറിനാണ് മസ്‌ക് ട്വിറ്ററിനെ സ്വന്തമാക്കിയത്. മാസങ്ങൾക്ക് മുൻപ് കരാറിൽ ഒപ്പു വെച്ചെങ്കിലും പൂർത്തിയാക്കാൻ മസ്കിന് സാധിച്ചിരുന്നില്ല. 

ഏറ്റെടുക്കൽ പൂർത്തിയാക്കണമെങ്കിൽ ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകൾ കുറിച്ച് വ്യക്തമായ വിവരം നൽകണമെന്ന് ട്വിറ്ററിനോട് മസ്‌ക് ആവശ്യപ്പെട്ടിരുന്നു. എന്നാൽ യഥാർത്ഥ വിവരങ്ങൾ നൽകിയില്ല എന്നാരോപിച്ച് മസ്‌ക് കരാറിൽ നിന്നും പിന്മാറിയിരുന്നു. ഇതിനെ തുടർന്ന് ട്വിറ്റർ ഇലോൺ മസ്കിനെതിരെ നിയമ പോരാട്ടത്തിന് തയ്യാറാകുകയും ചെയ്തു. തുടർന്ന്  ട്വിറ്റർ ഏറ്റെടുക്കാനുള്ള കോടതി നിർദേശിച്ച അവസാന ദിവസത്തിന് തൊട്ട് മുൻപാണ് മസ്‌ക് ട്വിറ്റർ ഏറ്റെടുത്തത്. 

ഭീമൻ തുകയ്ക്ക് ട്വിറ്റർ ഏറ്റെടുത്ത മസ്‌ക് വരുമാനത്തിന്റെ ഭൂരിഭാഗവും ട്വിറ്ററിന്റെ സബ്‌സ്‌ക്രിപ്‌ഷനിൽ നിന്നും കണ്ടെത്തുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. അതിന്റെ ആദ്യ പടിയെന്നോണമാണ് വെരിഫൈഡ് അക്കൗട്ടുകളുടെ ബ്ലൂ ടിക്ക് ബാഡ്ജിന് നിരക്ക് ഏർപ്പെടുത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

 

Trending News