Whats App Screen Share: വാട്സാപ്പിന് സ്ക്രീൻ ഷെയർ ഉടൻ വരുന്നു, പുത്തൻ ഫീച്ചർ

ഇതിൻറെ ഭാഗമായി ഉടൻ തന്നെ വാട്ട്‌സ്ആപ്പിൽ വീഡിയോ കോളുകൾക്കിടയിൽ സ്‌ക്രീൻ ഷെയർ ഫീച്ചർ എത്താൻ പോകുന്നു

Written by - Zee Malayalam News Desk | Last Updated : May 29, 2023, 10:51 AM IST
  • പുതിയ ഫീച്ചർ ഉടൻ തന്നെ കമ്പനി പുറത്തിറക്കും
  • അധികം താമസിക്കാതെ തന്നെ ഇത് എല്ലാവർക്കും ലഭ്യമായി തുടങ്ങും
  • നിലവിൽ ഈ ഫീച്ചർ ടെസ്റ്റിംഗ് മോഡിലാണ്
Whats App Screen Share: വാട്സാപ്പിന് സ്ക്രീൻ ഷെയർ ഉടൻ വരുന്നു, പുത്തൻ ഫീച്ചർ

ന്യൂഡൽഹി: വാട്സാപ്പ് നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. അത് കുടുംബമായാലും ഓഫീസ് ജോലിയായാലും എല്ലായിടത്തും ആശയവിനിമയത്തിനുള്ള എളുപ്പമാർഗമായി മാറിയിരിക്കുന്നു. ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന് വാട്ട്‌സ്ആപ്പ് അതിന്റെ പ്ലാറ്റ്‌ഫോമിലേക്ക് പുതിയ ഫീച്ചറുകൾ ആഡ് ചെയ്യുകയാണ്.

ഇതിൻറെ ഭാഗമായി ഉടൻ തന്നെ വാട്ട്‌സ്ആപ്പിൽ വീഡിയോ കോളുകൾക്കിടയിൽ സ്‌ക്രീൻ ഷെയർ ഫീച്ചർ എത്താൻ പോകുന്നു.  പുതിയ ഫീച്ചർ ഉടൻ തന്നെ കമ്പനി പുറത്തിറക്കും. അധികം താമസിക്കാതെ തന്നെ ഇത് എല്ലാവർക്കും ലഭ്യമായി തുടങ്ങും.

എങ്ങിനെയാണ് സ്‌ക്രീൻ ഷെയർ

നിലവിൽ ഈ ഫീച്ചർ ടെസ്റ്റിംഗ് മോഡിലാണ്. വാട്ട്‌സ്ആപ്പ് ഫീച്ചറുകൾ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ WABetaInfo അനുസരിച്ച്, പുതിയ ഫീച്ചറിനായി ഒരു പ്രത്യേക ബട്ടൺ വാട്സാപ്പിൽ നൽകിയിട്ടുണ്ട്, അത് ഡിസ്‌പ്ലേയുടെ അടിയിൽ ആയിരിക്കും നൽകുന്നത്. 

ഇതിലൂടെ വീഡിയോ കോളുകൾക്കിടയിൽ ഉപയോക്താക്കൾക്ക് അവരുടെ സ്‌ക്രീൻ പങ്കിടാൻ കഴിയും.  നേരത്തെ ഗൂഗിൾ ഡുവോ അടക്കമുള്ള വീഡിയോ കോളിങ്ങ് ആപ്പുകളിൽ സ്ക്രീൻ ഷെയർ സംവിധാനം ഉണ്ടായിരുന്നു.  എന്നാൽ ജനപ്രിയ ആപ്പായിട്ടും വാട്സാപ്പിന് ഇത്തരം സേവനങ്ങൾ ഇല്ലെന്നത് വിമർശനം ഉണ്ടാക്കിയിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News