പുതിയ അപ്‍ഡേഷൻ "കംപാനിയൻ മോഡുമായി'' തരംഗമാവാൻ വാട്സ് ആപ്പ്

ഫീച്ചർ ആക്ടിവേറ്റ് ചെയ്യുന്നതിന് ആദ്യം ഒരു ഫോൺ കംപാനിയൻ ആയി രജിസ്റ്റർ ചെയ്യണം. തുടർന്ന്  ഉപയോക്താക്കളുടെ പ്രൈമറി സ്മാർട്ട് ഫോൺ ഉപയോഗിച്ച് ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് മറ്റൊരു ഫോണിൽ ആക്സസ് ചെയ്യാം.മൾട്ടി ഡിവൈസ് ഫീച്ചറിന് കീഴിലായിരിക്കും പുതിയ സവിശേഷതയും ഉണ്ടാവുക.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : May 13, 2022, 10:18 AM IST
  • വാട്സ് ആപ്പിന്റെ ഏറ്റവും സുപ്രധാന അപ്ഡേഷനുകളിൽ ഒന്നായിരുന്നു കഴിഞ്ഞ മാർച്ചിൽ അവതരിപ്പിച്ച മൾട്ടി ഡിവൈസ് ഫീച്ചർ.
  • പ്രൈമറി ഫോണുകളിൽ ഉപയേഗിക്കുന്ന വാട് സാപ്പ് അക്കൗണ്ട് മറ്റൊരു ഫോണിൽ എളുപ്പം ലോഗിൻ ചെയ്യാൻ ഉപയോഗിക്കാം.
  • നിലവിൽ ഇൻസ്റ്റഗ്രാമിന് സമാനമായ ക്വിക്ക് റിപ്ലെ സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് വാട്സ് ആപ്പ്.
പുതിയ അപ്‍ഡേഷൻ  "കംപാനിയൻ  മോഡുമായി''  തരംഗമാവാൻ വാട്സ് ആപ്പ്

വാട്സ് ആപ്പിന്റെ ഏറ്റവും സുപ്രധാന അപ്ഡേഷനുകളിൽ ഒന്നായിരുന്നു കഴിഞ്ഞ മാർച്ചിൽ അവതരിപ്പിച്ച മൾട്ടി ഡിവൈസ് ഫീച്ചർ. നാല് ഡിവൈസുകളിൽ ഒരു അക്കൗണ്ട് ഉപയോഗിക്കാവുന്ന സവിശേഷത ആയിരുന്നു അത്. ഡിവൈസുകൾ ലാപ് ടോപ്പുകളോ പേഴ്സണൽ കമ്പ്യൂട്ടറുകളോ ആവാം. 

14 ദിവസം ഫോൺ ആകിയിവേറ്റ് ആവാതെ ഇരിക്കുന്ന സാഹചര്യത്തിൽ മാത്രം  ഈ ഫീച്ചർ ഇൻ ആക്ടീവാകും.ഉപയോക്താക്കളുടെ ഇടയിൽ  ഏറെ സ്വീകാര്യത ലഭിച്ച ഈ അപ്ഡേഷനു പിന്നാലെയാണ് നിർണ്ണായകമായ മറ്റൊരു അപ്ഡേഷനുമായി  വാട്സ് ആപ്പ്   എത്തുന്നത്. 

Read Also: Vi Sony LIV Pack : മമ്മൂട്ടി ആരാധകർക്ക് സന്തോഷ വാർത്ത; നിങ്ങൾ വിഐ ഉപഭോക്താക്കളാണെങ്കിൽ പുഴു സിനിമ സൗജന്യമായി സോണി ലിവലൂടെ കാണാം

പ്രൈമറി ഫോണുകളിൽ ഉപയേഗിക്കുന്ന  വാട് സാപ്പ് അക്കൗണ്ട്  മറ്റൊരു ഫോണിൽ എളുപ്പം ലോഗിൻ ചെയ്യാൻ ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഫോൺ നമ്പർ ടൈപ്പ് ചെയ്ത് ഒടിപി നമ്പറിനായി കാത്ത് നിൽക്കുന്ന സാഹചര്യം ഒഴിവാക്കി ക്യൂ ആർ കോഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ ആകും എന്നത് ഇത് എളുപ്പമാക്കും.

ഫീച്ചർ ആക്ടിവേറ്റ് ചെയ്യുന്നതിന് ആദ്യം ഒരു ഫോൺ കംപാനിയൻ ആയി രജിസ്റ്റർ ചെയ്യണം. തുടർന്ന്  ഉപയോക്താക്കളുടെ പ്രൈമറി സ്മാർട്ട് ഫോൺ ഉപയോഗിച്ച് ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് മറ്റൊരു ഫോണിൽ ആക്സസ് ചെയ്യാം.മൾട്ടി ഡിവൈസ് ഫീച്ചറിന് കീഴിലായിരിക്കും പുതിയ സവിശേഷതയും ഉണ്ടാവുക. പ്രൈമറി ഫോൺ സ്വിച്ച് ഓഫായി  പോവുകയോ ബാറ്ററി തീർന്ന് പോവുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ഉപഭോക്താൾക്ക് ഇത് ഏറെ ഫലപ്രദമാകും.

Read Also: യുപിഐ ആപ്പുകളെ കോപ്പിയടിച്ച് തട്ടിപ്പ്; കച്ചവടക്കാരെ ലക്ഷ്യമിട്ട് പുതിയ രീതിയുമായി തട്ടിപ്പ് സംഘം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം

വാട്സ് ആപ്പിനെ  കുറിച്ചുള്ള  എല്ലാ വിവരങ്ങളും പങ്കുവെക്കാറുള്ള WABetaifo പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം കംപാനിയൻ മോഡൽ എന്ന അപ്ഡേഷനിൽ  കമ്പനി ഏറെക്കാലമായി പരീക്ഷണം നടത്തി വരികയാണ് .വാട്സ് ആപ്പിന്റെ 2.22.11.10 ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ്  WABetaifo പുതിയ ഫീച്ചർ കണ്ടെത്തിയത്.

എന്തായാലും വരാനിരിക്കുന്ന  അപ്ഡേഷനെ പറ്റി ഔദ്യോഗികമായ സ്ഥിരീകരണങ്ങൾ വന്നാൽ മാത്രമേ പുതിയ സവിശേഷതയെ പറ്റി കൂടുതൽ വ്യക്തമായ വിവരങ്ങൾ ലഭിക്കു. നിലവിൽ ഇൻസ്റ്റഗ്രാമിന് സമാനമായ ക്വിക്ക് റിപ്ലെ  സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് വാട്സ് ആപ്പ്.

Read Also: Royal Enfield Hikes Prices : ബുള്ളറ്റിന് തീ വില; ബൈക്കുകൾക്ക് വില വർധിപ്പിച്ച് റോയൽ എൻഫീൽഡ്

ഈ അപ്ഡേഷന്റെ വരവോടെ ക്വിക്ക് റിയാക്ഷൻ  ഇനി മുതൽ വാട് ആപ്പ് സ്റ്റാറ്റസിനും നൽകാം.നിലവിൽ 100 കോടിയിലധികം ഉപഭോക്താക്കളാണ് ലോകമൊട്ടാകെ വാട്സ് ആപ്പിന് ഉള്ളത്.ഇന്ത്യയിൽ മാത്രം ഈ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം 30 കോടിയാണ്.

മുൻ യാഹൂ ജീവനക്കാരായ ബ്രയാൻ ആക്ടനും ജാൻ കോമും ചേർന്ന് 2004 ലാണ് വാട്സ് ആപ്പ് സൃഷ്ടിച്ചത്.2009 ൽ ഒരു ഐ ഫോൺ വാങ്ങിയ സമയത്താണ് ഇൻസ്റ്റൻഡ് മെസേജിംഗ് ആപ്പ്  എന്ന ആശയം കോമിന്റെ മനസിൽ വരുന്നതും അത് വാട്സ് ആപ്പിന്റെ പിറവിക്ക് കാരണമാകുന്നതും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News