WhatsApp Multi Link: ഒറ്റ വാട്സാപ്പ് അക്കൗണ്ട് നാല് ഫോണുകളിൽ ഉപയോഗിക്കാം, വാട്ട്‌സ്ആപ്പിൻറെ മൾട്ടി-ഡിവൈസ് ഫീച്ചർ വരുന്നു

വ്യത്യസ്ത ഡിവൈസുകളിലെ/ ഫോണുകളിലെ ലോഗിൻ അക്കൗണ്ടുകൾ സ്വതന്ത്രമായി തന്നെ പ്രവർത്തിക്കും.

Written by - Zee Malayalam News Desk | Last Updated : Apr 26, 2023, 01:23 PM IST
  • ഡാറ്റ ചോർച്ചയുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പ് പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ട്
  • വാട്ട്‌സ്ആപ്പ് ചാറ്റിംഗ് പൂർണ്ണമായും എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
  • പുതിയ അപ്‌ഡേറ്റ് വരും ആഴ്ചകളിൽ എല്ലാവർക്കും ലഭ്യമാകും
WhatsApp Multi Link: ഒറ്റ വാട്സാപ്പ്  അക്കൗണ്ട് നാല് ഫോണുകളിൽ ഉപയോഗിക്കാം, വാട്ട്‌സ്ആപ്പിൻറെ മൾട്ടി-ഡിവൈസ് ഫീച്ചർ വരുന്നു

തങ്ങളുടെ യൂസർമാർക്കായി പുതിയ സംവിധാനം അവതരിപ്പിക്കുകയാണ് വാട്ട്‌സ്ആപ്പ് . മൾട്ടി-ഡിവൈസ് ഫീച്ചറാണിത്. ഇതുവഴി ,ഉപയോക്താക്കൾക്ക് ഒരേസമയം 4 ഡിവൈസുകളിൽ അവരുടെ ഒറ്റ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാൻ കഴിയും.  ഈ സമയത്ത് ഈ അക്കൗണ്ടിൽ വ്യത്യസ്ത ജോലികൾ ചെയ്യാനും കഴിയും.

ഇതിനായി ഉപയോക്താക്കൾക്ക് ഫോണിൽ നിന്ന് വാട്ട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് വീണ്ടും വീണ്ടും ലോഗിൻ ചെയ്യേണ്ടതില്ല. വ്യത്യസ്ത ഡിവൈസുകളിലെ/ ഫോണുകളിലെ ലോഗിൻ അക്കൗണ്ടുകൾ സ്വതന്ത്രമായി തന്നെ പ്രവർത്തിക്കും.

ഡാറ്റ ചോർത്തപ്പെടില്ല

ഡാറ്റ ചോർച്ചയുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പ് പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ട്. ഇതിനായി, നിങ്ങളുടെ സ്വകാര്യ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ദീർഘനേരം ലോഗ് ഔട്ട് ചെയ്‌തിട്ടുണ്ടെങ്കിൽ, കണക്റ്റുചെയ്‌ത മറ്റെല്ലാ ഉപകരണങ്ങളിലും വാട്ട്‌സ്ആപ്പ് അക്കൗണ്ട് സ്വയം ലോഗ് ഔട്ട് ആകും. വാട്ട്‌സ്ആപ്പ് ചാറ്റിംഗ് പൂർണ്ണമായും എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു.

 കണക്റ്റിവിറ്റി മികച്ചത്

മൾട്ടി-ഡിവൈസ് കണക്റ്റിവിറ്റിക്ക് വഴി വ്യത്യസ്ത ഡിവൈസുകൾ WhatsApp-ലേക്ക് ബന്ധിപ്പിക്കാൻ ഉപയോക്താക്കൾക്ക് ഒരു ലിങ്കും പ്രത്യേകം അയയ്‌ക്കേണ്ടതില്ല. സൈൻ ഔട്ട് ചെയ്യാതെ തന്നെ നിങ്ങൾക്ക് ഫോണുകൾക്കിടയിൽ മാറാനും നിങ്ങൾ നിർത്തിയിടത്ത് നിന്ന് ചാറ്റുകൾ പുനരാരംഭിക്കാനും കഴിയും. പുതിയ അപ്‌ഡേറ്റ് വരും ആഴ്ചകളിൽ എല്ലാവർക്കും ലഭ്യമാകും.

 പുതിയ ഫീച്ചറുകൾ ഉടൻ 

മറ്റ് ചില ഫീച്ചറുകളും വാട്ട്‌സ്ആപ്പ് പുറത്തിറക്കുന്നുണ്ട്. ബാർ കോഡിന് പകരം WhatsApp വെബിൽ നിങ്ങളുടെ ഫോൺ നമ്പർ വഴി നിങ്ങൾക്ക് ലോഗിൻ ചെയ്യാം. പ്രത്യേകം ക്യുആർ കോഡ് ഇതിന് ആവശ്യമില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News