വാട്സ്ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം 200 കൊടിയെത്തി

ഇപ്പോഴുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ ആഗോളതലത്തില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ഏതാണ്ട് 200 കൊടിയെത്തിയെന്നാണ് റിപ്പോര്‍ട്ട്.  

Ajitha Kumari | Updated: Feb 13, 2020, 05:59 AM IST
വാട്സ്ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം 200 കൊടിയെത്തി

ഓരോ ദിവസങ്ങള്‍ കഴിയുമ്പോഴും വാട്സ്ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടികൂടിവരുന്നുവെന്ന് റിപ്പോര്‍ട്ട്. 

ഇപ്പോഴുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ ആഗോളതലത്തില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ഏതാണ്ട് 200 കൊടിയെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഏറ്റവും ജനപ്രീതിയുള്ള മെസേജിംഗ് ആപ്ലിക്കേഷനായി വാട്സ്ആപ്പ് മാറിയിരിക്കുകയാണ്.

അതിന്‍റെ തെളിവാണ് വാട്സ്ആപ്പ് ലോകത്തിലെ കാല്‍ഭാഗം ജനങ്ങള്‍ ഉപയോഗിക്കുന്നുവെന്ന ഈ റിപ്പോര്‍ട്ട്. 2019 ലെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ 40 കോടിയോളം ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്.

ഈ കണക്കുകളില്‍ നിന്നും മനസ്സിലാകുന്നത് അടുത്തിടെയുണ്ടായ വിവാദങ്ങളൊന്നും വാട്സ്ആപ്പിന്‍റെ ജനപ്രീതിയെ കുറച്ചിട്ടില്ലയെന്നതാണ്. ചില ഉപയോക്താക്കളെ നിരീക്ഷിക്കുന്നതിനായി 

ഹാക്കര്‍മാര്‍ വാട്സ്ആപ്പ് വഴി സപ്ലൈവയറുകള്‍ പ്രച്ചരിപ്പിച്ചതായി വാട്സ്ആപ്പ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും വാട്സ്ആപ്പിന്‍റെ എന്‍ഡ് റ്റു എന്‍ഡ്  എന്‍ക്രിപ്ഷന്‍ സംവിധാനം ആളുകളെ വാട്സ്ആപ്പില്‍ നിലനിര്‍ത്തുകയാണ് എന്നതാണ് സത്യം.

ഇപ്പോള്‍ ശരിക്കും ആള്‍ക്കാരുടെ പ്രധാന ആശയ വിനിമയോപാധിയായി വാട്സ്ആപ്പ് മാറിക്കഴിഞ്ഞിരിക്കുകയാണെന്ന കാര്യത്തില്‍ സംശയമില്ല.