പാസഞ്ചര്‍ ബസ് ഓടിക്കുന്ന ഡ്രൈവർമാർക്കും പ്രത്യേക അനുമതി വേണം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾക്ക് അനുമതി ലഭിക്കില്ല. എയർ കണ്ടീഷൻ സൗകര്യമില്ലാത്ത ബസുകൾക്ക് അനുമതി ലഭിക്കില്ല. അനുമതികൾക്ക് കേന്ദ്രം ഫീസ് ഈടാക്കില്ല.
യുഎഇയുടെ ആദ്യ പ്രസിഡന്റെും പിതാവുമായിരുന്ന ഹിസ് ഹൈനസ് ഷെയ്ഖ് സെയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാൻറെ മരണ ശേഷമായിരുന്നു ഹിസ് ഹൈനെസ് ഷെയ്ഖ് ഖലീഫ ബിൻ സെയ്ദ് അൽ നഹ്യാൻ അധികാരമേറ്റത്. ഷെയ്ഖ് സെയ്ദിന്റെ ഏറ്റവും മൂത്തമകനായിരുന്നു. 1948ൽ ജനിച്ച അദ്ദേഹം യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബി എമിറേറ്റിന്റെ 16ാമത് ഭരണാധികാരിയുമായിരുന്നു.
വസ്ത്രങ്ങൾ വിരിച്ചിടുമ്പോൾ പുറത്ത് പറന്ന് പോകാതിരിക്കാനുള്ള സംവിധാനവും ഉണ്ടാക്കണം. ബാൽക്കണിയിലും ജനാലകളിലും വസ്ത്രങ്ങൾ വിരിക്കുന്നത് തടയുന്നതിനും അതിലൂടെ നഗരത്തെ വൃത്തിയായി സൂക്ഷിക്കുന്നതിനുമായാണ് വിർച്വൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.
പ്ലാസ്റ്റിക് മലിനീകരണം ഒഴിവാക്കാന്‍ കാര്യക്ഷമമായ നടപടികളുമായി UAE. അതായത് ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ നല്കിയാല് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര ചെയ്യാനുള്ള അവസരമൊരുക്കുകയാണ് യുഎഇ ഭരണകൂടം.
അരുണിനെ പിന്തുണയ്ക്കാൻ 50 ലക്ഷം രൂപയുടെ സഹായവും പ്രഫഷനൽ നഴ്സായ ഭാര്യക്ക് ജോലിയും മകന്റെ പഠന ചെലവും വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷംഷീർ വയലിൽ പ്രഖ്യാപിച്ചു.
അബുദാബി, അൽ ഐൻ, അൽ ദാഫ്ര എന്നിവടങ്ങളിലെ 352 വ്യാപാര സ്ഥാപനങ്ങൾ അടച്ച് പൂട്ടി. 29 വ്യാപാര സ്ഥാപനങ്ങൾ കോവിഡ് 19 ചട്ടങ്ങൾ പാലിക്കാത്തതിനും ശരിയായ പ്രതിരോധ നടപടികൾ സ്വീകരിക്കാത്തതിനുമാണ് അടപ്പിച്ചത്
47 പേർക്കെതിരെ വൻ തോതിൽ ആളുകളെ വിളിച്ച് ചേർത്തതിനും 1641 പേർക്കെതിരെ അത്തരം പരിപാടികളിൽ പങ്കെടുത്തതിനുമാണ് കേസെടുത്തിരിക്കുന്നത്. വൻ തോതിൽ ആളുകളെ വിളിച്ച് ചേർത്താൽ 10,000 ദിർഹമാണ് പിഴയീടാക്കുന്നത്.
അടുത്ത 6 ആഴ്ച്ച അബുദാബിയിലെ എല്ലാ കോവിഡ് വാക്സിൻ സെന്ററുകളിൽ നിന്നും മുൻഗണന വിഭാഗക്കാർക്ക് മാത്രമേ കോവിഡ് 19 വാക്സിൻ കുത്തിവെയ്പ്പ് എടുക്കുകയുള്ളു. ഫെബ്രുവരി 7 മുതൽ 6 ആഴ്ചയിലേക്കാണ് ഈ നിയമം നടപ്പിലാക്കുക.
യുഎഇ വിദ്യാഭ്യാസ മന്ത്രാലയം ഫെബ്രുവരി 14 മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് അറിയിച്ചു. ആരോഗ്യ സാഹചര്യങ്ങൾ വിശദമായി വിശകലനം ചെയ്തതിനും വിദഗ്ധരോട് ഉപദേശം തേടിയതിനും ശേഷമാണ് ഈ തീരുമാനത്തിലെത്തിയത് .
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.