Abudhabi Big Ticket : അബുദാബി ബിഗ് ടിക്കറ്റിൽ ഇത്തവണയും മലയാളി; തൃശൂർക്കാരിക്ക് കിട്ടിയത് 44.75 കോടി

തൃശൂര്‍ ചാവക്കാട് അഞ്ചങ്ങാടി സ്വദേശിനിയാണ് ലീന ജലാൽ.  നാല് വർഷമായി അബൂദാബിയിൽ ജോലി ചെയ്ത് വരികെയാണ് ലീന. 

Written by - Zee Malayalam News Desk | Last Updated : Feb 4, 2022, 06:18 PM IST
  • മലയാളിയായ ലീന ജലാലിന് ലഭിച്ചത് 44.75 കോടി രൂപയാണ്. ആകെ 2.2 കോടി ദിര്‍ഹം.
  • തൃശൂര്‍ ചാവക്കാട് അഞ്ചങ്ങാടി സ്വദേശിനിയാണ് ലീന ജലാൽ.
  • നാല് വർഷമായി അബൂദാബിയിൽ ജോലി ചെയ്ത് വരികെയാണ് ലീന.
  • ഷൊയ്ഡര്‍ പ്രോജക്ട് ഇലക്ട്രോണിക് മെക്കാനിക്കല്‍ എല്‍.എല്‍.സി. എച്ച്.ആറിൽ ഉദ്യോഗസ്ഥയാണ്.
 Abudhabi Big Ticket : അബുദാബി ബിഗ് ടിക്കറ്റിൽ ഇത്തവണയും മലയാളി; തൃശൂർക്കാരിക്ക് കിട്ടിയത് 44.75 കോടി

Abudhabi : അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തൃശൂര്‍ സ്വദേശിനി വിജയിയായി. മലയാളിയായ ലീന ജലാലിന് ലഭിച്ചത് 44.75 കോടി രൂപയാണ്. ആകെ 2.2 കോടി ദിര്‍ഹം. തൃശൂര്‍ ചാവക്കാട് അഞ്ചങ്ങാടി സ്വദേശിനിയാണ് ലീന ജലാൽ. 

നാല് വർഷമായി അബൂദാബിയിൽ ജോലി ചെയ്ത് വരികെയാണ് ലീന.  ഷൊയ്ഡര്‍ പ്രോജക്ട് ഇലക്ട്രോണിക് മെക്കാനിക്കല്‍ എല്‍.എല്‍.സി. എച്ച്.ആറിൽ ഉദ്യോഗസ്ഥയാണ്. ലീന തന്റെ സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റ് എടുത്തത്. 

ALSO READ: Pinarayi At Dubai Expo 2022 | ദുബായ് എക്സ്പോയിൽ മുഖ്യമന്ത്രി പിണറായി വിജയൻ; സ്വീകരിക്കാൻ ദുബായ് ഭരണാധികാരി നേരിട്ടെത്തി

ലീനയും സുഹൃത്തുക്കളായ 9 പേരും ചേർന്നെടുത്ത നറുക്കെടുപ്പ് ടിക്കറ്റുകളിലാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. ഒരു വർഷമായി സ്ഥിരമായി ലീനയും സുഹൃത്തുക്കളും നറുക്കെടുപ്പ് ടിക്കറ്റുകൾ എടുത്തിരുന്നു. ആദ്യമായിയാണ് തന്റെ പേരിൽ ടിക്കറ്റ് എടുക്കുന്നതെന്ന് ലീന പറഞ്ഞു.

ALSO READ: Kuwait: സ്വദേശിവത്കരണം ശക്തമാക്കി കുവൈത്ത്, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നും പ്രവാസികളെ പിരിച്ചുവിടുന്നു

മാത്രമല്ല ആദ്യം സമ്മാനം ലഭിച്ചുവെന്ന് അറിയിപ്പ് ലഭിച്ചപ്പോൾ വ്യാജ വർത്തയാണെന്നാണ് കരുത്തിയതെന്ന് ലീന പറയുന്നു. ആദ്യം വിശ്വസിച്ചിരുന്നില്ലെന്നും ലീന പറഞ്ഞു. എന്നാൽ ജോലിയിൽ അബുദാബിയിൽ തന്നെ തുടരുമെന്നാണ് ലീനയുടെ തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News