Amarnath yatra suspended: കശ്മീർ താഴ്വരയിലെ ബൽതാൽ, പഹൽഗാം റൂട്ടുകളിൽ അമർനാഥ് യാത്ര തുടർച്ചയായ രണ്ടാം ദിവസവും നിർത്തിവച്ചു. ഹില്ലർ അനന്ത്നാഗ് റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറിയതിനെ തുടർന്ന് ഖാസിഗുണ്ടിനും ബനിഹാലിനും ഇടയിലുള്ള ട്രെയിൻ ഗതാഗതവും നിർത്തിവച്ചു.
Amarnath yatra registration date: അമർനാഥ് തീർഥാടനത്തിന് എത്തുന്ന ഭക്തർക്കും മറ്റ് ജീവനക്കാർക്കും മികച്ച ആരോഗ്യ പരിരക്ഷയും മറ്റ് അവശ്യ സൗകര്യങ്ങളും ഭരണകൂടം ഉറപ്പുവരുത്തുമെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു.
ഗുഹക്ഷേത്രമായ അമർനാഥിന് സമീപം ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് നിരവധി ആളുകളെയാണ് വെള്ളപ്പൊക്കത്തിലും കനത്ത മഴയിലും കാണാതായത്. 16 പേർ മരിക്കുകയും 40 ഓളം പേരെ കാണാതാവുകയും ചെയ്തു
ജമ്മു-കശ്മീരിലെ അമർനാഥ് ഗുഹാ ക്ഷേത്രത്തിന് സമീപമുണ്ടായ മേഘവിസ്ഫോടനത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 14 ആയി. കാണാതായ 40 ഓളം പേർക്കായി തിരച്ചില്‍ തുടരുകയാണ്. കനത്ത മഴയെത്തുടർന്ന് വൈകിട്ട് 5.30ഓടെയാണ് പ്രദേശത്ത് മേഘവിസ്ഫോടനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
Amarnath Yatra: തീർഥാടകരുടെ സുരക്ഷ കണക്കിലെടുത്താണ് യാത്ര താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. നിലവിൽ മൂവായിരത്തോളം തീർഥാടകരാണ് നുൻവാൻ ക്യാമ്പിലുള്ളത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.