കോവിഡിൽ നിന്നുള്ള ലോകത്തിന്റെ മോചന പ്രഖ്യാപനമായിരുന്നു ദുബായ് എക്സ്പോയിലൂടെ ലോകം നേടിയത്. എന്നാൽ യുഎഇയുടെ കോവിഡാനന്തര സാമ്പത്തിക കാലഘട്ടത്തിലടക്കം ഊർജ്ജമേകാൻ എക്സ്പോയ്ക്ക് കഴിഞ്ഞതായുള്ള വിലയിരുത്തലാണ് ഇപ്പോൾ എത്തുന്നത്.
വിസ്മയങ്ങളുടെ വസന്തം തീർത്ത ദുബായ് എക്സ്പോയ്ക്ക് തിരശീല വീഴുമ്പോൾ വലിയൊരു ചരിത്ര നിമിഷത്തിന് കൂടി അത് വേദിയൊരുക്കി. കലാ-സാംസ്കാരിക-സാങ്കേതിക- അന്താരാഷ്ട്ര ഐക്യ വേദികൂടിയായിരുന്നു ദുബായ് എക്സ്പോ. ലോകത്തിന്റെ ദുരിത കാലത്ത് നിന്ന് പുതിയ കാലത്തിലേക്കുള്ള പുലരിയുടെ പിറവിയായി എക്സ്പോയുടെ സമാപന രാവ്.
വിസ്മയക്കാഴ്ചകളും ഭാവിയുടെ സ്വപ്നങ്ങളുമൊരുക്കിയ ദുബായ് എക്സ്പോയ്ക്ക് സമാപനമാകുന്നു. നാല് ദിവസം മാത്രമാണ് ഇനി എക്സ്പോയ്ക്കായി ശേഷിക്കുന്നത്. സമാപന പരിപാടികൾ വമ്പൻ ആഘോഷരാവൊരുക്കും.
കേരളത്തിലേക്ക് പുതിയ നിക്ഷേപ സാധ്യതകള്‍ തേടി എത്തുകയാണ് ദുബായ് ആസ്ഥാനമായുള്ള ട്രൈസ്റ്റാർ ഗ്രൂപ്പ്. ലോജിസ്റ്റിക് പാർക്കുകള്‍, ഹൈടെക് വേർ ഹൗസുകൾ, പെട്രോ പാർക്കുകള്‍ എന്നിവ സ്ഥാപിച്ചാണ് നിക്ഷേപം നടത്തുന്നത്. ആയിരക്കണക്കിന് പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്ന് മന്ത്രി പി രാജീവ് ഫെയിസ് കുറിപ്പിലൂടെ വ്യക്തമാക്കി.
ദുബായ് എക്സ്പോ സന്ദർശക പ്രവാഹത്താൽ നിറയുമ്പോൾ ഏറെ ശ്രദ്ധേയമായിരുന്നു സൗദി അറേബ്യയുടെ പവലിയൻ. സൗദി പവലിയന് ഏറ്റവും മികച്ച പവലിയനുള്ള അവാർഡും ലഭിച്ചിരിക്കുകയാണ്. എക്സിബിറ്റർ മാസികയാണ് സൗദിയെ തിരഞ്ഞെടുത്തത്.
ദുബായ് എക്സ്പോ അതിന്റെ അവസാന ദിവസങ്ങളിലേക്ക് എത്തുമ്പോൾ ജന പങ്കാളിത്തം കൊണ്ട് കൂടുതൽ തിളക്കമാര്ജ്ജിക്കുകയാണ്. രണ്ട് കോടി സന്ദർശകരിൽ എക്സ്പോ എത്തുമ്പോൾ അതിൽ പങ്കെടുത്ത കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണവും ഏറ്റവും ശ്രദ്ധേയമാവുകയാണ്. അവസാന വാരത്തിന്റെ പ്രമേയം ജലവാരം എന്നതാണ്. വലിയ ആഘോഷങ്ങളോടെയാണ് ലോക സംഗമ വേദിയായ എക്സ്പോയ്ക്ക് തിരശ്ശീല വീഴുക.
ദുബായുടെ അഭിമാന പദ്ധതിയായ എക്സ്പോ 2020നെ വരവേൽക്കാനൊരുങ്ങി ദുബായ്. ഈ വർഷം ഒക്ടോബർ ഒന്ന് മുതൽ 2022 മാർച്ച് 31 വരെയാണ് എക്സ്പോ. മധ്യപൂർവദേശം, ആഫ്രിക്ക, ദക്ഷിണ ഏഷ്യ എന്നിവിടങ്ങളിലെ ആദ്യ ലോക എക്സ്പോയാണ് ദുബായിൽ നടക്കുക. ലോകത്തെങ്ങും നിന്നുമുള്ള സന്ദർശകർക്ക് സ്വാഗതമോതാൻ ഒരുങ്ങി യുഎഇ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.