ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് വന്‍ അപകടം. ഇതിനെ തുടർന്ന് അളകനന്ദ നദിയിലെ അണക്കെട്ട് തകർന്നിട്ടുണ്ട്. ഡാമിനോട് അടുത്തുള്ള പ്രദേശത്തെ 150 തൊഴിലാളികളെ കാണാതായിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
Casualties are feared to be between 100 to 150. Teams of ITBP, SDRF and NDRF have already reached the spot. Red alert has been issued: Uttarakhand Chief Secretary Om Prakash on #Chamoli incident pic.twitter.com/lLrp88p69b
— ANI (@ANI) February 7, 2021
ഇവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. സ്ഥലത്തെ നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ഋഷികേശ്, ഹരിദ്വാർ എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംഭവം നടന്നിരിക്കുന്നന്നത് ഉത്തരാഖണ്ഡിലെ തപോവൻ റെയ്നി എന്ന പ്രദേശത്താണ്. മണ്ണിടിച്ചിലിന് പിന്നാലെ സമീപ പ്രദേശത്തു നിന്നും ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
Also Read: Ram Temple നിർമ്മാണത്തിന് 11 ലക്ഷം രൂപ സംഭാവന നൽകി Ravi Shankar Prasad
കൂടാതെ ഗംഗ (Ganga), അളകനന്ദ നദിയുടെ കരയില്‍ ഉള്ളവരോട് എത്രയും പെട്ടന്ന് ഒഴിയാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രക്ഷാ പ്രവർത്തനം ദേശീയ ദുരന്ത നിവാരണ സേന എത്തിയാണ് നടത്തുന്നത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രാവിലെ പത്തുമണിയോടെയായിരുന്നു വസംഭവം എന്നാണ് റിപ്പോർട്ട്. ഇതുവരെയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
#WATCH | Water level in Dhauliganga river rises suddenly following avalanche near a power project at Raini village in Tapovan area of Chamoli district. #Uttarakhand pic.twitter.com/syiokujhns
— ANI (@ANI) February 7, 2021
അതേസമയം ദുരിതബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി സർക്കാർ ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്. 1070, 1905 ഇതാണ് ആ നമ്പറുകൾ.
Whatsapp: 9458322120, 9557444486
Facebook: chamoli police
Twitter: @chamolipolice @SP_chamoli
Instagram: chamoli_police
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...