കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ (Mamata Banerjee) ആഞ്ഞടിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ (JP Nadda). മമതാ ബാനർജി അഹംഭാവം മൂലമാണ് പശ്ചിമ ബംഗാളിലെ കർഷകരെ കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങളിൽ നിന്നും ഒഴിവാക്കിയത് എന്ന് ആരോപിച്ച നദ്ദ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബംഗാളിലെ ജനങ്ങൾ മമതയ്ക്ക് ടാറ്റ നൽകുമെന്നും പറഞ്ഞു.
ഈ 'ടാറ്റ' എണ്ണ വാക്കിന് ഏറെ പ്രാധാന്യം അർഹിക്കുന്നിടമാണ് ബംഗാൾ രാഷ്ട്രീയം. കാരണം ടാറ്റ ഫാക്ടറിക്കെതിരായ പ്രക്ഷോഭത്തിലൂടെയാണ് 34 വർഷത്തെ സിപിഎം (CPM) ഭരണത്തിന് അവസാനം കുറിച്ചുകൊണ്ട് മമത അധികാരത്തിൽ ഏറിയത്. കേന്ദ്രസർക്കാർ പദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന (PM Kissan Samman Joyana) സംസ്ഥാനത്ത് നടപ്പിലാക്കാത്തതിലൂടെ വലിയ അനീതിയാണ് മമത കാണിച്ചതെന്നും ഇപ്പോൾ കർഷകർ പദ്ധതിയെക്കുറിച്ച് മനസിലാക്കിയപ്പോഴാണ് അത് നടപ്പിലാക്കാമെന്ന് മമത സമ്മതിച്ചതെന്നും നദ്ദ ആരോപിച്ചു.
Also Read: PayPal ഏപ്രിൽ 1 മുതൽ ഇന്ത്യയിലെ സേവനം നിർത്തുന്നു
കഴിഞ്ഞ രണ്ട് വർഷമായി 70 ലക്ഷം കർഷകർക്ക് ഈ ആനുകൂല്യം നഷ്ടപ്പെട്ടുവെന്നും നദ്ദ കുറ്റപ്പെടുത്തി. ഈ പദ്ധതി ബംഗാളിലും നടപ്പാക്കണമെന്ന് 25 ലക്ഷം കർഷകരാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്എന്നും അദ്ദേഹം തുറന്നടിച്ചു. കൊൽക്കത്തിൽ സംഘടിപ്പിച്ച പൊതുജന റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
രണ്ട് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് നദ്ദ (JP Nadda) ബംഗാളിൽ എത്തിയത്. മാത്രമല്ല തിരഞ്ഞെടുപ്പിന്റെ ഭാഗമായി ആരംഭിക്കുന്ന രഥയാത്രയ്ക്കും അദ്ദേഹം തുടക്കം കുറിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...