ന്യൂഡല്‍ഹി: വിലവര്‍ധനയില്‍ വലഞ്ഞ് രാജ്യതലസ്ഥാനം. സവോളയുടെയും തക്കാളിയുടെയും വില കുത്തനെ വര്‍ധിച്ചു. സവോള കിലോയ്ക്ക് 60 രൂപയും തക്കാളിയ്ക്ക് 60 മുതല്‍ 80 രൂപ വരെയുമാണ് വില.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ഇവയുടെ ലഭ്യത കുറഞ്ഞതാണ് വില വര്‍ധനയ്ക്ക് കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. മഴ മൂലം വിളനാശം സംഭവിച്ചതിനാല്‍ ചന്തയിലെത്തുന്ന പച്ചക്കറികളുടെ അളവില്‍ ഗണ്യമായ കുറവുണ്ടായിരുന്നു.
തക്കാളിയുടെയും സവോളയുടെയും വില കുത്തനെ വര്‍ധിച്ചത് സാധാരണക്കാരെ പ്രതികൂലമായി ബാധിച്ചു.
Prices of tomatoes & onions hiked in Delhi. Tomatoes being sold at Rs 60- Rs 80/kg. Vendors says price hiked due to deficient supply caused by rain pic.twitter.com/05mt5PbXRq
— ANI (@ANI) November 25, 2017