7th Pay Commission: സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത; 28 ശതമാനം DA നൽകാൻ സർക്കാർ തയാറെടുപ്പ്!

 7th Pay Commission: 50 ലക്ഷം കേന്ദ്ര ജീവനക്കാരുടെയും (Central Government Employees) 61 ലക്ഷം പെൻഷൻകാരുടെയും മുഖത്ത് ഉടൻതന്നെ പുഞ്ചിരി വിരിയും. 

7th Pay Commission: 50 ലക്ഷം കേന്ദ്ര ജീവനക്കാരുടെയും (Central Government Employees) 61 ലക്ഷം പെൻഷൻകാരുടെയും (Pensioners)മുഖത്ത് ഉടൻതന്നെ പുഞ്ചിരി വിരിയും.  കാരണം കേന്ദ്ര സർക്കാർ അവരുടെ ജീവനക്കാർക്ക് ഇത്തവണ 28  ശതമാനം ഡിയറൻസ് അലവൻസും (DA) ഡിയർനെസ് റിലീഫും (DR) നൽകാനുള്ള തയ്യാറെടുപ്പിലാണ് എന്നാണ് റിപ്പോർട്ട്.   ഈ അലവൻസുകൾ വളരെക്കാലമായി മുടങ്ങിക്കിടക്കുകയായിരുന്നു. കൊറോണ രോഗബാധയുടെ വ്യാപനത്തെ തുടർന്ന് ജീവനക്കാരുടെ അലവൻസ് വർദ്ധിപ്പിക്കുന്നത് സർക്കാർ നിരോധിച്ചിരുന്നു.

1 /5

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ സംഘടന (Association of Employees Confederation of Central Government Employees and Workers)നിലവിലെ സർക്കാർ ട്രഷറിയുടെ ഒരു വിവരണം ധനമന്ത്രി നിർമ്മല സീതാരാമന്റെ മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.  അതിൽ നിലവിലെ പണപ്പെരുപ്പം കണക്കിലെടുത്ത് എല്ലാ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും DA യും DR ഉം  28 ശതമാനം നൽകണമെന്ന് അപേക്ഷിച്ചിട്ടുണ്ട്.  കൊവിഡ് മഹാമാരി സമയത്തും കേന്ദ്ര സർക്കാർ ജീവനക്കാർ പൂർണ്ണ അർപ്പണബോധത്തോടെ പ്രവർത്തിച്ചതായി അസോസിയേഷൻ അറിയിച്ചിട്ടുണ്ട്.  മാത്രമല്ല ഡ്യൂട്ടിയിലായിരിക്കുമ്പോൾ നിരവധി ജീവനക്കാർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും അസോസിയേഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതെല്ലാം മനസ്സിൽ വച്ചുകൊണ്ട് 2020 ജനുവരി മുതൽ 28 ശതമാനം നിരക്കിൽ DA യും  DR ഉം നൽകണമെന്ന് ധനമന്ത്രിയോട് അപേക്ഷിച്ചിട്ടുണ്ട്.   

2 /5

2020 ഏപ്രിലിൽ ധനമന്ത്രാലയം കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും DA യും DR ഉം തൽക്കാലത്തേക്ക് നിർത്തലാക്കിയിരുന്നു. കൊറോണ അണുബാധ വ്യാപിക്കുന്നത്  മൂലമുണ്ടായ കഠിന സാഹചര്യങ്ങൾ കണക്കിലെടുത്താണ് സർക്കാർ ഈ തീരുമാനം എടുത്തിരുന്നത്. 2021 ജൂലൈ വരെ സർക്കാർ ഇത് നിരോധിച്ചിരിക്കുകയാണ്. എന്നാൽ ഈ അലവൻസുകൾ ജൂലൈ മുതൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

3 /5

കൊറോണ മഹാമാരിയിൽ വ്യാവസായിക ഉത്പാദനം 57 ശതമാനമായി കുറഞ്ഞു. ഒക്ടോബറിൽ ഇത് 3.6 ശതമാനം വർദ്ധിച്ചു. 2020 ഡിസംബറിൽ ജിഎസ്ടി പിരിവ് 1,15,000 കോടി രൂപയിലെത്തിയതോടെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. 2020 മാർച്ചിൽ ഇത് 97,597 കോടി രൂപയായിരുന്നു ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില അസോസിയേഷൻ സർക്കാരിനോട്  ഞങ്ങൾക്ക് DA യും DR ഉം ഇപ്പോൾ നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.   

4 /5

കൊറോണ പകർച്ചവ്യാധി മൂലമുണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കുന്ന അധിക അലവൻസുകൾ 2020 ജനുവരി 1 മുതൽ നിർത്തിവച്ചിരുന്നു. 2020 ജൂലൈ 1 മുതൽ 2021 ജനുവരി 1 വരെയുള്ള അലവൻസുകളുടെ അടുത്ത ഗഡുവും നൽകില്ലെന്ന് Department of Expenditure  മെമ്മോറാണ്ടത്തിൽ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും ഡി‌എ, ഡി‌ആർ നിലവിലെ നിരക്കിൽ നൽകുന്നത് തുടരും. ജീവനക്കാരുടെ ഡിഎയിൽ 4 ശതമാനം വർദ്ധനവ് കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നു അതോടെ ഇത് 17 ശതമാനത്തിൽ നിന്ന് 21 ശതമാനമായി ഉയർത്തിയിരുന്നു.

5 /5

വാർത്താ ഏജൻസിയായ PTI യുടെ കണക്കനുസരിച്ച് കേന്ദ്ര സർക്കാർ ജീവനക്കാരുടെ  DA യും DR ഉം നിർത്തിവച്ചതിന്റെ ഭാഗമായി  2021-22 വർഷത്തിലും അതിന്റെ മുൻ സാമ്പത്തിക വർഷത്തിലും സംയുക്തമായി 37,530 കോടി രൂപയാണ് കേന്ദ്ര സർക്കാരിന് ലാഭം. PTI യുടെ റിപ്പോർട്ട് അനുസരിച്ച് സംസ്ഥാന സർക്കാരുകളും സാധാരണയായി കേന്ദ്രത്തിന്റെ ഉത്തരവനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അതുകൊണ്ടുതന്നെ  DA യും DR ഉം നിർത്തിവച്ചതിന്റെ ഭാഗമായി സംസ്ഥാന സർക്കാരുകൾക്ക് 82,566 കോടി രൂപ ലാഭിക്കാമെന്നുമാണ് കണക്കാക്കുന്നത്.

You May Like

Sponsored by Taboola