ജമ്മു കശ്മീരില്‍ സുരക്ഷാസേനയും തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്ക്കര്‍-ഇ-തോയിബ ഭീകരന് കൊല്ലപ്പെട്ടു. ബാരമുള്ള ജില്ലയിലെ സൊപോറെയില്‍ നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ വധിച്ചത്. ഒരുപോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.