പുരാവസ്തുവകുപ്പിന്റെ കൈവശം കൊട്ടാരത്തിലെ അമൂല്യവസ്തുക്കളെക്കുറിച്ചുള്ള കൃത്യമായ കണക്കുകളില്ലെന്നത് പോലീസിന് തലവേദനയുണ്ടാക്കുന്നുണ്ട്. ആയിരത്തിലേറെ വസ്തുക്കൾ നഷ്ടപ്പെട്ടുവെന്നത് പ്രാഥമിക നിഗമനം മാത്രമാണ്.
പുതിയ ഭരണാധികാരികൾ സ്ഥാനമേറ്റെങ്കിലും രാജ്യത്തെ സാമ്പത്തിക സ്ഥിതിയിലും ജനപ്രക്ഷോഭത്തിലും കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. പ്രതിഷേധക്കാരെ അടിച്ചമർത്താൻ സർക്കാരും സൈന്യവും ശ്രമിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റില്‍ വിളിച്ച സർവകക്ഷി യോഗത്തിലാണ് തമിഴ്നാട്ടില്‍ നിന്നുള്ള പാര്‍ട്ടികൾ ഇക്കാര്യം ശ്രദ്ധയിൽ കൊണ്ടുവന്നത്
പ്രസിഡന്റ് ഗോട്ടബായ രജപക്സെ രാജിവെക്കില്ല എന്ന നിലപാട് വന്നതോടെയാണ് ജനം പ്രതിഷേധം കടുപ്പിച്ചത്. പ്രസിഡന്റ് രാജിവെക്കാതെ മറ്റൊരു ഉപാധിയും അംഗീകരിക്കില്ല എന്ന നിലപാടിലാണ് പ്രതിഷേധക്കാർ. രജപക്സെ രാജിവെയ്ക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം.
Sri Lanka President: രജപക്സെയും ഭാര്യയും രണ്ട് അംഗരക്ഷകരും ശ്രീലങ്കൻ എയർഫോഴ്സ് വിമാനത്തിൽ മാലിദ്വീപിലേക്ക് പോയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച പ്രസിഡന്റ് സ്ഥാനം ഒഴിയാനിരിക്കെയാണ് ഗോട്ടബായ രാജ്യം വിട്ടത്.
S Jaishankar: ഇന്ത്യയ്ക്ക് നിലവില്‍ അഭയാര്‍ത്ഥി പ്രതിസന്ധിയില്ലെന്ന് ജയ്ശങ്കർ. ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രി.
ഗോതബായ രാജി വച്ചാൽ താൽക്കാലിക ചുമതല സ്പീക്കർ അബെയവർധനയ്ക്കാവും. സ്പീക്കർക്ക് പരമാവധി 30 ദിവസം പ്രസിഡന്റിന്റെ ചുമതല വഹിക്കാം. ഒരാഴ്ചയ്ക്കകം പുതിയ സംയുക്ത സർക്കാർ അധികാരമേൽക്കും.
Sri Lanka Protests Primeminister Ranil Wickremesinghe resigns : സർവകക്ഷി സർക്കാരിന് അധികാരം കൈമാറാൻ തയ്യാറാണെന്ന് വിക്രമസിംഗെ അറിയിച്ചിട്ടുണ്ട്. പ്രസിഡന്റും സ്ഥാനത്ത് നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം തുടരുന്നത്.
Sri Lanka New PM അതേസമയം പുതുതായി രൂപീകരിക്കുന്ന ലങ്കൻ മന്ത്രിസഭയിൽ രജപക്സെ കുടുംബത്തിൽ നിന്നും ആരുമുണ്ടാകില്ലയെന്ന് പ്രസിഡന്റ് ഗോട്ടബയ രജപക്സെ അറിയിച്ചിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.